IPL 2020: രാജസ്ഥാന് ജീവന്‍മരണ പോരാട്ടം- എതിരാളികള്‍ കോലിയുടെ ആര്‍സിബി
ദുബായ്: ഐപിഎല്‍ 13ാം സീസണില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ജീവന്‍മരണ പോരാട്ടത്തിന് തയ്യാറെടുത്ത് രാജസ്ഥാന്‍ റോയല്‍സ്. നിലവില്‍ 8 മത്സരത്തില്‍ നിന്ന് മൂന്ന് ജയം ഉള്‍പ്പെടെ 6 പോയിന്റുമായി രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. ഇന്ന് ആര്‍സിബിയെ പരാജയപ്പെടുത്തിയാല്‍ മാത്രമെ പ്ലേ ഓഫിലേക്കുള്ള രാജസ്ഥാന്റെ പ്രതീക്ഷകള്‍ അവസാനിക്കാതിരിക്കൂ. എട്ട് മത്സരത്തില്‍ നിന്ന് അഞ്ച് ജയം ഉള്‍പ്പെടെ 10 പോയിന്റുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് ആര്‍സിബി. അവസാന മത്സരത്തില്‍ പഞ്ചാബിനോട് എട്ട് വിക്കറ്റിനാണ് ആര്‍സിബി തോറ്റത്. ഡല്‍ഹിയോട് അനായാസം ജയിക്കേണ്ട കളി കളിഞ്ഞുകുളിച്ച നാണക്കേടുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് ദുബായിലാണ് മത്സരം. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ എട്ട് വിക്കറ്റിന് ആര്‍സിബി രാജസ്ഥാനെ തോല്‍പ്പിച്ചിരുന്നു.

ബാറ്റിങ്ങില്‍ ശപിച്ച് രാജസ്ഥാന്‍ റോയല്‍സ്
മികച്ച താരനിരയുണ്ടായിട്ടും അവസരത്തിനൊത്ത് ഫോമിലേക്കുയരാന്‍ ആര്‍ക്കും സാധിക്കാത്തതാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന പ്രശ്‌നം. സ്റ്റീവ് സ്മിത്ത്,സഞ്ജു സാംസണ്‍,ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ് എന്നിവരിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. ബെന്‍ സ്റ്റോക്‌സിനെ ഓപ്പണറാക്കി റോബിന്‍ ഉത്തപ്പയെ മധ്യനിരയില്‍ കളിപ്പിക്കുന്നതിനെതിരേ വലിയ വിമര്‍ശനമാണ് ഇതിനോടകം ഉയരുന്നത്. സ്‌റ്റോക്‌സ് മധ്യനിരയിലേക്ക് എത്തുന്നതാവും ടീമിന് കൂടുതല്‍ ഗുണം ചെയ്യുക. ഉത്തപ്പ ഓപ്പണറായാല്‍ നിലവിലെ പ്രകടനത്തേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധ്യതയുണ്ട്. സ്റ്റീവ് സ്മിത്ത് നാലാം നമ്പറിലിറങ്ങി സഞ്ജു സാംസണിന് മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ അവസരം നല്‍കണം. സഞ്ജുവിന്റെ മികച്ച ബാറ്റിങ് പ്രകടനങ്ങളെല്ലാം ഓപ്പണര്‍,മൂന്നാം നമ്പര്‍ എന്നീ നിലയിലാണ്. മധ്യനിരയില്‍ അത്ര മികച്ച റെക്കോഡ് സഞ്ജുവിനില്ല. ഇന്ന് ഫോമിലേക്കുയരേണ്ടത് ബാറ്റിങ് നിരയുടെ അഭിമാന പ്രശ്‌നമാണ്. സ്മിത്ത് നായകനെന്ന നിലയില്‍ ഇത്തവണ വലിയ പരാജയമാണ്. അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും ടീമിന് തിരിച്ചടിയായി മാറിയിരുന്നു. സ്മിത്തിനെ മാറ്റി പകരം ബട്‌ലറെ രാജസ്ഥാന്‍ നായകനാക്കണമെന്നാണ് ആരാധകര്‍ ആവിശ്യപ്പെടുന്നത്.

പിഴവുകള്‍ തിരുത്താന്‍ ആര്‍സിബി
ഇത്തവണ മികച്ച തുടക്കം ലഭിച്ച ആര്‍സിബി രണ്ടാം ഘട്ടത്തില്‍ എല്ലാം നശിപ്പിച്ച് കളയുമോയെന്നുള്ള ഭയത്തിലാണ് ആരാധകര്‍. പലപ്പോഴും അനാവശ്യ പരീക്ഷണങ്ങള്‍ നടത്തി തോല്‍വി ഏറ്റുവാങ്ങുന്ന ശീലം ആര്‍സിബിക്കുണ്ട്. അവസാന മത്സരത്തില്‍ പഞ്ചാബിനോട് നാണംകെട്ടത് ടീമിന്റെ മണ്ടന്‍ പദ്ധതികളെത്തുടര്‍ന്നാണ്. ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് ഓഡറില്‍ പരീക്ഷണം നടത്തുന്നത് ടീമിന് വലിയ തിരിച്ചടി നല്‍കുന്നു. വിരാട് കോലി നായകനെന്ന നിലയില്‍ വീണ്ടും വീണ്ടും പരാജയപ്പെടുന്നു. വാഷിങ്ടണ്‍ സുന്ദര്‍ ഈ സീസണില്‍ പവര്‍പ്ലേയില്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. അതിനാല്‍ത്തന്നെ അദ്ദേഹത്തെ പവര്‍പ്ലേയില്‍ ഉപയോഗിക്കാതിരിക്കുന്നത് മികച്ച തീരുമാനമെന്ന് പറയാന്‍ കഴിയില്ല. ആരോണ്‍ ഫിഞ്ചിന്റെ മോശം ഫോമും ടീമിന് തിരിച്ചടിയാകുന്നു. ഓപ്പണിങ്ങില്‍ പാര്‍ഥിവ് പട്ടേല്‍,മോയിന്‍ അലി ഇവരിലൊരാള്‍ എത്തുകയാണെങ്കില്‍ ടീമിന് കൂടുതല്‍ ഗുണകരമായേക്കും.

സാധ്യതാ ഇലവന്‍
രാജസ്ഥാന്‍- ജോസ് ബട്‌ലര്‍, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, റിയാന്‍ പരാഗ്, മഹിപാല്‍ ലോമോര്‍, ടോം കറാന്‍, രാഹുല്‍ തെവാത്തിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനദ്ഘട്ട്
ആര്‍സിബി- ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഗുര്‍കീരത് സിങ് മാന്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഇസിരു ഉദാന, നവദീപ് സൈനി, ക്രിസ് മോറിസ്, യുസ്‌വേന്ദ്ര ചഹാല്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications