വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ജീവന്‍മരണ പോരാട്ടത്തിനൊരുങ്ങി സിഎസ്‌കെ- എതിരാളി മുംബൈ ഇന്ത്യന്‍സ്

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി മൂന്ന് മത്സരം മാത്രം വിജയിച്ച സിഎസ്‌കെ അവസാന സ്ഥാനത്തുള്ളപ്പോള്‍ മുംബൈ 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ സിഎസ്‌കെ രാജസ്ഥാനോട് പരാജയപ്പെട്ടപ്പോള്‍ മുംബൈ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് സൂപ്പര്‍ ഓവറില്‍ തോറ്റാണ് ഇറങ്ങുന്നത്. ഇന്നത്തെ ഉള്‍പ്പെടെ അഞ്ച് മത്സരം അവശേഷിക്കുന്ന മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ രണ്ട് ജയം കൂടി അനിവാര്യമാണ്. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈയെ സിഎസ്‌കെ തോല്‍പ്പിച്ചിരുന്നു. ഇതിന് പകരം വീട്ടാനുറച്ച് മുംബൈ ഇറങ്ങിയാല്‍ പോരാട്ടം കടുക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം.

സിഎസ്‌കെയ്ക്ക് ജയിക്കണം

സിഎസ്‌കെയ്ക്ക് ജയിക്കണം

ഇന്ന് ജയത്തില്‍ക്കുറഞ്ഞൊന്നും സിഎസ്‌കെ ലക്ഷ്യമിടുന്നില്ല. സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്ന സിഎസ്‌കെയ്‌ക്കെതിരേ ഇതിനോടകം വലിയ വിമര്‍ശനമാണ് ഉയരുന്നത്. ടീം സെലക്ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ടീം നിരന്തരമായി തെറ്റ് വരുത്തുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. കേദാര്‍ ജാദവിനെ തുടര്‍ച്ചയായി പരിഗണിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. ഇന്ന് ടീമില്‍ വലിയ പൊളിച്ചെഴുത്തുമായാവും സിഎസ്‌കെ ഇറങ്ങുക. യുവതാരങ്ങള്‍ക്ക് ഇന്ന് അവസരം നല്‍കിയേക്കും.

2

ഇതുവരെ അവസരം നല്‍കാതെ ബെഞ്ചിലിരുത്തിയിരിക്കുന്ന 2019ലെ പര്‍പ്പിള്‍ ക്യാപ് ഉടമ ഇമ്രാന്‍ താഹിറിനും ഇന്ന് അവസരം ലഭിച്ചേക്കും. മിച്ചല്‍ സാന്റ്‌നര്‍ക്ക് വീണ്ടും പുറത്തിരിക്കേണ്ടി വരും. ബാറ്റിങ് നിരയുടെ പ്രകടനം സിഎസ്‌കെയ്ക്ക് നിര്‍ണ്ണായകമാവും. ഫഫ് ഡുപ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു, എം എസ് ധോണി എന്നിവര്‍ ബാറ്റുകൊണ്ട് ശോഭിച്ചില്ലെങ്കില്‍ ടീമിന്റെ അവസ്ഥയില്‍ വലിയ മാറ്റം ഉണ്ടായേക്കില്ല. ഡ്വെയ്ന്‍ ബ്രാവോ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതും സിഎസ്‌കെയ്ക്ക് ക്ഷീണമായി. പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചെങ്കിലും അവസാന നാല് മത്സരങ്ങളും വിജയിച്ച് മടങ്ങേണ്ടത് ധോണിക്കും സംഘത്തിനും അഭിമാന പ്രശ്‌നമാണ്.

വിജയവഴിയില്‍ തിരിച്ചെത്താന്‍ മുംബൈ

വിജയവഴിയില്‍ തിരിച്ചെത്താന്‍ മുംബൈ

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനും ഇന്ന് ജയിച്ച് തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. ടീമെന്ന നിലയില്‍ വളരെ സംതുലിതമായ ടീമാണെങ്കിലും ടോപ് ഓഡറിന്റെ മോശം ബാറ്റിങ്ങാണ് ടീമിന്റെ വലിയ പ്രശ്‌നം. നായകന്‍ രോഹിത് ശര്‍മക്ക് ഫോം കണ്ടെത്താനാകുന്നില്ല. പവര്‍പ്ലേയില്‍ ഇഴഞ്ഞ് നീങ്ങുന്ന രോഹിതിന്റെ ബാറ്റിങ് ടീമിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഇഷാന്‍ കിഷന് സ്ഥിരതയില്ല.

4

ഇതേ അവസ്ഥയാണ് ഹര്‍ദിക് പാണ്ഡ്യക്കും. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് ഹര്‍ദിക് പുറത്താവുന്നത്. മധ്യനിരയില്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ ബാറ്റിങ്ങാണ് മുംബൈയുടെ കരുത്ത്. അവസാന നാല് ഓവറില്‍ പൊള്ളാര്‍ഡ് ക്രീസില്‍ നിന്നാല്‍ മാന്യമായ സ്‌കോറിലേക്ക് മുംബൈ എത്തുമെന്നുറപ്പ്. ജസ്പ്രീത് ബൂംറ,ട്രന്റ് ബോള്‍ട്ട് എന്നിവര്‍ പേസ് ബൗളിങ്ങില്‍ ശോഭിക്കുന്നു. നഥാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെ ഒഴിവാക്കി മിച്ചല്‍ മഗ്ലെങ്ങനെ പരിഗണിച്ചേക്കും.

Story first published: Friday, October 23, 2020, 8:49 [IST]
Other articles published on Oct 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X