Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: വിമര്‍ശകരുടെ വായടപ്പിക്കാന്‍ പഞ്ചാബിന് ജയിക്കണം- എതിരാളി കരുത്തരായ കെകെആര്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. സീസണില്‍ ഇതിനോടകം അഞ്ച് മത്സരം തോറ്റ പഞ്ചാബ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യതകള്‍ അവസാനിക്കാതിരിക്കാന്‍ പഞ്ചാബിന് ഇനിയുള്ള മത്സരങ്ങളില്‍ വിജയം അനിവാര്യമാണ്. കെകെആര്‍ തരക്കേടില്ലാത്ത ഫോമിലാണുള്ളത്. അഞ്ച് മത്സരത്തില്‍ മൂന്നെണ്ണത്തില്‍ ജയിച്ച അവര്‍ നിലവില്‍ നാലാം സ്ഥാനത്തുണ്ട്. ഇന്ന് തോറ്റാല്‍ ആദ്യ നാലില്‍ നിന്ന് പുറത്താവുമെന്നതിനാല്‍ എന്തുവിലകൊടുത്തും ജയിക്കാന്‍ കെകെആര്‍ ശ്രമിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം.

പഞ്ചാബിന് ഉയിര്‍ത്തെഴുന്നേല്‍ക്കണം

പഞ്ചാബിന് ഉയിര്‍ത്തെഴുന്നേല്‍ക്കണം

ഇത്തവണ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നായാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് എത്തിയത്. മികച്ച ബാറ്റിങ് നിരയും തരക്കേടില്ലാത്ത ബൗളിങ് നിരയുമുണ്ടെങ്കിലും ആരും ഫോമിലല്ല എന്നതാണ് പ്രധാന പ്രശ്‌നം. കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ബാറ്റിങ്ങില്‍ ടീം അമിതമായി പ്രതീക്ഷ വെക്കുന്നു. ഇരുവരും പെട്ടെന്ന് പുറത്തായാല്‍ ടീം ആകെ പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. തുടര്‍ തോല്‍വികളുടെ സമ്മര്‍ദ്ദം രാഹുലിന്റെ ബാറ്റിങ്ങിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. നായകനെന്ന നിലയില്‍ അദ്ദേഹമെടുക്കുന്ന പല തീരുമാനങ്ങളും പാളിപ്പോകുന്നു. ഈ സാഹചര്യത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് ടീമിനും രാഹുലിനും ഒരുപോലെ അത്യാവശ്യമാണ്. ബൗളര്‍മാരുടെ പ്രകടനം ടീമിന് വലിയ തലവേദനയാവുന്നു. ആദ്യ 10 ഓവറിനുള്ളില്‍ ഒരു വിക്കറ്റ് പോലും നേടാനാവാതെ പഞ്ചാബ് ബുദ്ധിമുട്ടുകയാണ്. മുഹമ്മദ് ഷമി,ഷെല്‍ഡോന്‍ കോട്രല്‍ എന്നിവര്‍ക്ക് തുടര്‍ തോല്‍വികളെത്തുടര്‍ന്നുള്ള അതിക സമ്മര്‍ദ്ദമുണ്ട്. ഇത് ഇവരുടെ ബൗളിങ്ങില്‍ പ്രതിഫലിക്കുന്നു. സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ സ്പിന്‍നിരയില്‍ തിരിച്ചെത്തിയിട്ടും കാര്യമായൊന്നും ആദ്യ മത്സരത്തില്‍ ചെയ്യാന്‍ സാധിച്ചില്ല. രവി ബിഷ്‌നോയ് മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നില്‍ക്കുന്നത്. ഇന്ന് ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പുറത്തിരുത്തി പകരം ക്രിസ് ഗെയ്‌ലിനെ പഞ്ചാബ് കളിപ്പിച്ചേക്കും.

ഒത്തൊരുമയോടെ കെകെആര്‍

ഒത്തൊരുമയോടെ കെകെആര്‍

ഈ സീസണില്‍ വലിയ മികച്ച പ്രകടനങ്ങളൊന്നും കെകെആര്‍ താരങ്ങളില്‍ നിന്ന് ഉണ്ടായിട്ടില്ലെങ്കിലും നല്ല ഒത്തൊരുമയോടെ കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. നായകനെന്ന നിലയില്‍ ദിനേഷ് കാര്‍ത്തികിനെ സഹായിക്കാന്‍ ഇയാന്‍ മോര്‍ഗന്‍ കൂടെയുള്ളതാണ് ടീമിന്റെ പ്രധാന കരുത്ത്. സിഎസ്‌കെയ്‌ക്കെതിരേ അവസാന 10 ഓവറില്‍ തന്ത്രം മെനഞ്ഞ മോര്‍ഗന്റെയും കാര്‍ത്തികിന്റെയും നായക മികവാണ് കെകെആറിന് വിജയം സമ്മാനിച്ചത്. ബൗളിങ് നിര തരക്കേടില്ലാതെ തിളങ്ങുമ്പോഴും ബാറ്റ്‌സ്മാന്‍മാര്‍ക്ക് ശോഭിക്കാന്‍ കഴിയുന്നില്ല. ആന്‍ഡ്രേ റസല്‍,ദിനേഷ് കാര്‍ത്തിക് എന്നിവരാണ് പ്രധാനമായും ബാറ്റുകൊണ്ട് നിരാശപ്പെടുത്തുന്നത്. ഓപ്പണിങ്ങില്‍ രാഹുല്‍ ത്രിപാതി ശുബ്മാന്‍ ഗില്ലിന് കൂട്ടായി എത്തിയതോടെ ടീമിനത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. മധ്യനിരയിലെ ബാറ്റിങ് അല്‍പ്പംകൂടി മെച്ചപ്പെട്ടാല്‍ കെകെആര്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. ശിവം മാവി,കമലേഷ് നാഗര്‍കോട്ടി എന്നീ യുവതാരങ്ങളുടെ പേസ് ബൗളിങ് ടീമിന്റെ മുതല്‍ക്കൂട്ടാണ്. കുല്‍ദീപ് യാദവിന് പകരമെത്തിയ വരുണ്‍ ചക്രവര്‍ത്തിയും തരക്കേടില്ലാത്ത ഫോമിലാണ്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

പഞ്ചാബ്- കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, മന്ദീപ് സിങ്, നിക്കോളാസ് പുരാന്‍, സിംറാന്‍ സിങ്, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്, മുജീബുര്‍ റഹ്മാന്‍, മുഹമ്മദ് ഷമി, ഷെല്‍ഡോന്‍ കോട്രല്‍.

കെകെആര്‍- രാഹുല്‍ ത്രിപതി, ശുബ്മാന്‍ ഗില്‍, നിധീഷ് റാണ, സുനില്‍ നരെയ്ന്‍, ഇയാന്‍ മോര്‍ഗന്‍, ആന്‍ഡ്രേ റസല്‍, ദിനേഷ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

Story first published: Saturday, October 10, 2020, 9:00 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+