For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പഞ്ചാബിന് 'അഗ്നിപരീക്ഷ'- എതിരാളികള്‍ ഹൈദരാബാദ്- ജീവന്‍ മരണ പോരാട്ടം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ഇരു കൂട്ടര്‍ക്കും പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ജയം നിര്‍ണ്ണായകമാണ്. നിലവില്‍ 10 കളിയില്‍ നിന്ന് 8 പോയിന്റുള്ള ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും തുല്യപോയിന്റുള്ള പഞ്ചാബ് ആറാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ചാല്‍ പഞ്ചാബിനായാലും ഹൈദരാബാദിനായാലും പോയിന്റ് പട്ടികയിലെ നാലാം സ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കും. പക്ഷേ കെകെആര്‍ ഡല്‍ഹിയോട് പരാജയപ്പെടുക കൂടി ചെയ്യണം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 69 റണ്‍സിന്റെ വമ്പന്‍ ജയം ഹൈദരാബാദ് നേടിയിരുന്നു.

വിജയക്കുതിപ്പ് തുടരാന്‍ പഞ്ചാബ്

വിജയക്കുതിപ്പ് തുടരാന്‍ പഞ്ചാബ്

സീസണിലെ തുടര്‍ തോല്‍വികളില്‍ നിന്ന് ശക്തമായ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇത്തവണ നടത്തിയിരിക്കുന്നത്. അവസാന മൂന്ന് മത്സരത്തിലും അവര്‍ വിജയിച്ചാണ് ഹൈദരാബാദിനെ നേരിടാനിറങ്ങുന്നത്. ആര്‍സിബി,മുംബൈ ഇന്ത്യന്‍സ്,ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ വമ്പന്മാരെ വീഴ്ത്തിയാണ് പഞ്ചാബിന്റെ വരവ്. ക്രിസ് ഗെയ്ല്‍ ടീമിലേക്കെത്തിയതോടെ പഞ്ചാബിന്റെ നല്ലകാലം വന്നു. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും വെടിക്കെട്ട് കാഴ്ചവെക്കുമ്പോള്‍ തീ ആളിക്കത്തിക്കാന്‍ മൂന്നാം നമ്പറില്‍ ഗെയ്‌ലിറങ്ങും.

2

മധ്യനിരയില്‍ നിക്കോളാസ് പുരാന്റെ ഫോമിലും ടീം പ്രതീക്ഷ വെക്കുന്നു. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് അവസരത്തിനൊത്ത് ഉയരാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മാക്‌സ്‌വെല്‍ കൂടി ഫോമിലേക്കെത്തിയാല്‍ പഞ്ചാബിന്റെ കുതിപ്പിനെ തടുക്കാന്‍ എതിരാളികള്‍ക്ക് നന്നായി കഷ്ടപെടേണ്ടി വരും. മധ്യനിരയിലേക്ക് ജിമ്മി നിഷാം മടങ്ങിയെത്തിയിട്ടുണ്ട്. ദീപക് ഹൂഡയും തിളങ്ങുന്നു. ബൗളിങ്ങില്‍ ഷമിയുടെ പേസ് കരുത്തിനൊപ്പം രവി ബിഷ്‌നോയ്,മുരുകന്‍ അശ്വിന്‍ എന്നിവരും സ്പിന്‍ മികവും ടീമിനെ വിജയക്കുതിപ്പ് തുടരാന്‍ സഹായിക്കുന്നു.

ബാറ്റിങ്ങില്‍ ഹൈദരാബാദ് മെച്ചപ്പെടണം

ബാറ്റിങ്ങില്‍ ഹൈദരാബാദ് മെച്ചപ്പെടണം

അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ് പഞ്ചാബിനെതിരേ ഇറങ്ങുക. എന്നാല്‍ ജോണി ബെയര്‍സ്‌റ്റോ,ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ സാധിക്കാത്തത് ടീമിനെ ആശങ്കപ്പെടുത്തുന്നു. സീസണില്‍ ആകെ ഒരു മത്സരത്തില്‍ മാത്രമാണ് ഇരുവര്‍ക്കും മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാനായത്. ഇരുവരും പെട്ടെന്ന് മടങ്ങുന്നതോടെ ടീമിന്റെ റണ്‍നിരക്ക് കുറയുകയും ബാറ്റ്‌സ്മാന്‍മാര്‍ സമ്മര്‍ദ്ദത്തിലാവുകയും ചെയ്യും.

4

മനീഷ് പാണ്ഡെ അവസാന മത്സരത്തില്‍ തിളങ്ങിയെങ്കിലും സ്ഥിരതയില്ല. കെയ്ന്‍ വില്യംസണിന്റെ അഭാവം ഹൈദരാബാദിനെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. ഇന്നും വില്യംസണ്‍ കളിച്ചേക്കില്ല. വിജയ് ശങ്കറിന് നാലാം നമ്പറില്‍ മികവ് ആവര്‍ത്തിക്കാന്‍ കഴിയുമോയെന്ന് കണ്ടറിയണം. ഗാര്‍ഗിന്റെ മധ്യനിരയിലെ പ്രകടനവും കണ്ടറിയണം. പേസ് ബൗളര്‍മാര്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. ജേസണ്‍ ഹോള്‍ഡിന്റെ സാന്നിധ്യം ടീമിന് ഓള്‍റൗണ്ട് കരുത്ത് നല്‍കുന്നു. പഞ്ചാബിന്റെ ടോപ് ഓഡറിനെ വീഴ്ത്താന്‍ റാഷിദ് ഖാനെ ഹൈദരാബാദ് കളത്തിലിറക്കാനും സാധ്യതയുണ്ട്.

Story first published: Saturday, October 24, 2020, 9:07 [IST]
Other articles published on Oct 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+