IPL 2020: പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹിക്ക് ജയിക്കണം, എതിരാളി മുംബൈ ഇന്ത്യന്‍സ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ജീവന്‍ മരണ പോരാട്ടത്തിന് തയ്യാറെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന മൂന്ന് മത്സരത്തിലും അടിതെറ്റിയ ഡല്‍ഹിക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെയാണ് ഡല്‍ഹിക്ക് വീഴ്‌ത്തേണ്ടത്. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി പ്ലേ ഓഫില്‍ സീറ്റുറപ്പിച്ച ഏക ടീം മുംബൈ ഇന്ത്യന്‍സാണ്. മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് 12 മത്സരത്തില്‍ നിന്ന് 14 പോയിന്റാണുള്ളത്. ഇന്നത്തെ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിക്കാനായാല്‍ ഡല്‍ഹിക്ക് 16 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പിക്കാം. തോറ്റാല്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് വിക്കറ്റിന് ഡല്‍ഹിയെ മുംബൈ പരാജയപ്പെടുത്തിയിരുന്നു.

ഡല്‍ഹിക്കിന്ന് ജീവന്‍മരണ പോരാട്ടം
സീസണിന്റെ ആദ്യ പകുതിയിലെ ഡല്‍ഹിയുടെ പ്രകടനം കണ്ടപ്പോള്‍ അനായാസമായി പ്ലേ ഓഫ് സ്വന്തമാക്കുന്നമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ ടീമിന് കാലിടറി. അവസാന മൂന്ന് മത്സരങ്ങളിലും തലകുനിക്കേണ്ടി വന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. ഡല്‍ഹിയുടെ ബാറ്റിങ് നിരയ്ക്കും ബൗളിങ് നിരയ്ക്ക് പഴയ മൂര്‍ച്ച നഷ്ടപ്പെട്ട അവസ്ഥയാണ്. ഇന്ന് മുംബൈയോട് പരാജയപ്പെട്ടാല്‍ ആര്‍സിബിക്കെതിരായ അവസാന മത്സരം ഡല്‍ഹിയുടെ വിധി നിര്‍ണ്ണയിക്കും. ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച തുടക്കം നല്‍കാനാവുന്നില്ല.

പൃത്ഥ്വി ഷായുടെ മോശം ഫോമിനെത്തുടര്‍ന്ന് പകരക്കാരനായി അജിന്‍ക്യ രഹാനെയെ ഇറക്കിയെങ്കിലും ടീമിനത് പ്രതീക്ഷിച്ച ഗുണം ചെയ്തില്ല. ശിഖര്‍ ധവാന്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്നിരുന്നെങ്കിലും അവസാന രണ്ട് മത്സരത്തിലും നിരാശപ്പെടുത്തി. റിഷഭ് പന്തിന്റെ മെല്ലെപ്പോക്കും ടീമിന് തിരിച്ചടിയാവുന്നു. ശ്രേയസ് അയ്യര്‍ക്കും നിലയുറപ്പിച്ച് കളിക്കാനാവുന്നില്ല. മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഓള്‍റൗണ്ട് മികവും ഹെറ്റ്‌മെയറിന്റെ വെടിക്കെട്ട് ബാറ്റിങ്ങും കൂടി പ്രതീക്ഷിച്ച നിലവാരത്തിലേക്കെത്തിയാല്‍ മാത്രമെ ഡല്‍ഹിക്ക് വിജയിക്കാന്‍ സാധിക്കൂ. വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ള കഗിസോ റബാദയുടെ ബൗളിങ്ങും ഡല്‍ഹിക്ക് നിര്‍ണ്ണായകമാണ്.

വിജയം തുടരാന്‍ മുംബൈ ഇന്ത്യന്‍സ്
വിജയക്കുതിപ്പ് തുടരാനുറച്ചാവും നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുക. ടീമിലെ ഓരോ താരങ്ങളും വിജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്നതാണ് മുംബൈയെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പരിക്കേറ്റ രോഹിത് ശര്‍മ ഇന്നും കളിക്കാനിടയില്ല. പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ത്തന്നെ ഇന്ന് മുംബൈ ടീമില്‍ ചെറിയ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്.

ഇതുവരെ അവസരം ലഭിക്കാത്ത വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നിനെ ഇന്ന് പരിഗണിച്ചേക്കും. ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. ജസ്പ്രീത് ബൂംറ, ട്രന്റ് ബോള്‍ട്ട്, പാറ്റിന്‍സന്‍, രാഹുല്‍ ചഹാര്‍ തുടങ്ങിയ ബൗളിങ് നിര മികച്ച ഫോമിലാണ്. ക്രുണാല്‍ പാണ്ഡ്യയും തരക്കേടില്ലാതെ പന്തെറിയുമ്പോള്‍ മുംബൈയെ വീഴ്ത്തുക ഡല്‍ഹിക്ക് കടുത്ത വെല്ലുവിളി തന്നെയാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications