For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സൂപ്പര്‍ ഓവറില്‍ കണ്‍ഫ്യൂഷന്‍, ഒരേ താരത്തിന് രണ്ട് തവണ കളിക്കാമോ? പൊള്ളാര്‍ഡിന് സാധിച്ചു!!

By Vaisakhan MK

ദുബായ്: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഗംഭീര കളിയായിരുന്നു പഞ്ചാബും മുംബൈയും തമ്മിലുള്ള മത്സരം. എന്നാല്‍ വലിയ കണ്‍ഫ്യൂഷനാണ് ഈ മത്സരത്തിലെ സൂപ്പര്‍ ഓവറില്‍ ഉണ്ടായത്. രണ്ട് സൂപ്പര്‍ ഓവറുകള്‍ പിറന്ന മത്സരമായിരുന്നു ഇത്. ആദ്യ ബാറ്റിംഗ് ലൈനപ്പിലുണ്ടായവര്‍ക്ക് പിന്നീട് ബാറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് കമന്റേറ്റര്‍മാര്‍ നിയമപരമായി പറഞ്ഞിരുന്നു. എന്നാല്‍ കിരോണ്‍ പൊള്ളാര്‍ഡ് ബാറ്റ് ചെയ്യാനിറങ്ങിയത് എല്ലാവരെയും അമ്പരിപ്പിക്കുകയും ചെയ്തു. സൂപ്പര്‍ ഓവര്‍ നിയമങ്ങളെ കുറിച്ച് അമ്പയര്‍മാര്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടായിരുന്നുവെന്ന് ഇതോടെ വ്യക്തമാണ്.

കമന്റേറ്റര്‍മാര്‍ പറഞ്ഞത് ഇങ്ങനെ

കമന്റേറ്റര്‍മാര്‍ പറഞ്ഞത് ഇങ്ങനെ

എട്ട് പേര്‍ക്കാണ് പരമാവധി ഇരുടീമുകളിലും നിന്നും കളിക്കാനാവുക. ബാറ്റിംഗും ബൗളിംഗും ചേര്‍ത്ത്. ഇതില്‍ മൂന്ന് ബാറ്റ്‌സ്മാനും ഒരു ബൗളറും ഓരോ ടീമിലും ഉണ്ടാവും. രണ്ട് പേര്‍ പുറത്തായാല്‍ ഒരു ടീമിന്റെ കളി അവസാനിക്കും. ഇതേ കളിക്കാര്‍ക്ക് രണ്ടാം സൂപ്പര്‍ കളിക്കാനാവില്ലെന്ന് കമന്റേറ്റര്‍മാര്‍ മത്സരത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ കിരോണ്‍ പൊള്ളാര്‍ഡ് ഇതിനെയെല്ലാം ഞെട്ടിച്ച് രണ്ടാം സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനിറങ്ങി. ഇവിടെ പൊള്ളാര്‍ഡ് ആദ്യ സൂപ്പര്‍ ഓവറില്‍ മുംബൈയുടെ മൂന്നാം ബാറ്റ്‌സ്മാനായിരുന്നു. മുംബൈക്ക് വിക്കറ്റ് പോവാതിരുന്നത് കൊണ്ട് അദ്ദേഹത്തിന് കളിക്കേണ്ടി വന്നില്ല.

ബൗണ്ടറികളുടെ എണ്ണം

ബൗണ്ടറികളുടെ എണ്ണം

ഏറ്റവും രസകരമായ കാര്യം ഐപിഎല്ലിന്റെ ഒഫീഷ്യല്‍ സൈറ്റില്‍ സൂപ്പര്‍ ഓവര്‍ ടൈയായാല്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ വിജയിക്കും എന്ന നിയമമാണ് ഇപ്പോഴുമുള്ളത്. ഇതോടെ ശരിക്കും എന്താണ് നിയമമെന്ന കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. മുംബൈയും പഞ്ചാബും സൂപ്പര്‍ ഓവറില്‍ ബൗണ്ടറി നേടിയിട്ടില്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം. ഈ സാഹചര്യത്തില്‍ രണ്ടാം സൂപ്പറിലേക്ക് കാര്യങ്ങള്‍ നീളുമോ അതോ രണ്ട് പോയിന്റുകള്‍ വീതം വെച്ച് നല്‍കുമോ എന്നും ഉറപ്പില്ലാത്ത സാഹചര്യമാണ്. എന്തായാലും രണ്ടാം സൂപ്പര്‍ ഓവര്‍ ഒരു ടീമിന് പൂര്‍ണമായി വിജയിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്.

ഐസിസി നിയമം പറയുന്നത്

ഐസിസി നിയമം പറയുന്നത്

സൂപ്പര്‍ ഓവര്‍ ടൈയായാല്‍ ജേതാവിനെ കണ്ടെത്തുന്നത് വരെ സൂപ്പര്‍ ഓവര്‍ കളിക്കണമെന്നാണ് ഐസിസി നിയമം. സാധാരണ സാഹചര്യത്തില്‍ ഒരു സൂപ്പര്‍ ഓവര്‍ കഴിഞ്ഞ് അഞ്ച് മിനുട്ടിനുള്ളില്‍ തന്നെ അടുത്ത സൂപ്പര്‍ ഓവര്‍ ആരംഭിക്കും. ആദ്യ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്ത ടീം അടുത്ത സൂപ്പര്‍ ഓവറില്‍ രണ്ടാമത് ചെയ്യാനിറങ്ങും. നേരത്തെ രണ്ടാമത് ബാറ്റ് ചെയ്തവര്‍ ആദ്യവും ബാറ്റ് ചെയ്യാനിറങ്ങും. മുമ്പത്തെ സൂപ്പര്‍ ഓവറില്‍ എറിഞ്ഞ പന്ത് തന്നെ അതേ ടീമിന് അടുത്ത സൂപ്പര്‍ ഓവറിലും ഉപയോഗിക്കാവുന്നതാണ്. ആദ്യ സൂപ്പര്‍ ഓവറില്‍ എവിടെ നിന്നാണോ പന്തെറിഞ്ഞത്, അതിന് എതിര്‍വശത്ത് നിന്നായിരിക്കണം അടുത്ത ഓവര്‍ എറിയേണ്ടത്. ആദ്യ സൂപ്പര്‍ ഓവറില്‍ പുറത്തായ ബാറ്റ്‌സ്മാന് പിന്നീട് നടക്കുന്ന ഒരു സൂപ്പര്‍ ഓവറിലും ബാറ്റ് ചെയ്യാന്‍ സാധിക്കില്ല. ആദ്യ സൂപ്പര്‍ ഓവര്‍ എറിഞ്ഞ ബൗളര്‍മാര്‍ക്കും തുടര്‍ന്ന് എറിയാന്‍ സാധിക്കില്ല.

നെഞ്ചിടിപ്പിക്കുന്ന മത്സരം

നെഞ്ചിടിപ്പിക്കുന്ന മത്സരം

കാഴ്ച്ചക്കാരുടെ നെഞ്ചിടിപ്പിക്കുന്ന മത്സരമാണ് ഇരുടീമുകളും നടത്തിയത്. പഞ്ചാബിന് ജയിക്കാന്‍ അവസാന മൂന്ന് പന്തില്‍ മൂന്ന് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് റണ്‍സെടുക്കുകയും ഒരാള്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ മത്സരം ടൈയായി. ബുംറയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് നേടിയത് അഞ്ച് റണ്‍സ്. മുംബൈ അനായാസം ജയിക്കുമെന്ന് കരുതിയ മത്സരത്തില്‍ മുഹമ്മദ് ഷമിയുടെ ആറ് യോര്‍ക്കറുകള്‍ മുംബൈയെ കുരുക്കി. നേടിയത് അഞ്ച് റണ്‍സ്. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ 11 റണ്‍സടിച്ചു. ക്രിസ് ജോര്‍ദാനാണ് പന്തെറിഞ്ഞത്. പഞ്ചാബ് നിരയില്‍ ക്രിസ് ഗെയില്‍ ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചു. മൂന്നും നാലും പന്തുകളില്‍ ബൗണ്ടറിയടിച്ച് മായങ്ക് അഗര്‍വാള്‍ പഞ്ചാബിന് ത്രില്ലര്‍ ജയം നേടിക്കൊടുക്കുകയായിരുന്നു.

Story first published: Monday, October 19, 2020, 12:01 [IST]
Other articles published on Oct 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+