Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ക്രിസ് മോറിസ് മുംബൈക്കെതിരെയും കളിക്കില്ല, സ്ഥിരീകരിച്ച് ആര്‍സിബി ഡയറക്ടര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പതിവ് പോലെ ബുദ്ധിമുട്ടുന്ന ആര്‍സിബിക്ക് ക്രിസ് മോറിസിന്റെ പരിക്ക് വീണ്ടും തിരിച്ചടി നല്‍കുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ ഇന്ന് നടക്കുന്ന മത്സരത്തിലും ക്രിസ് മോറിസ് ആര്‍സിബി നിരയില്‍ ഉണ്ടായിരിക്കില്ല. ആര്‍സിബി ടീം ഡയറക്ടര്‍ മൈക്ക് ഹസന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 'മികച്ച അന്തരീക്ഷമാണ് നിലവില്‍ ടീമിലുള്ളത്. പഞ്ചാബിനെതിരായ തോല്‍വിയിലെ പിഴവുകള്‍ സംഭവിച്ചു. ഇതല്ല ടീമിന്റെ നിലവാരം. കൃത്യമായ ലക്ഷ്യത്തോടെ ടീം പരിശീലനം നടത്തുന്നുണ്ട്. മോറിസിന്റെ കായിക ക്ഷമതിയില്‍ പുരോഗമനം ഉണ്ടാകുന്നുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ മോറിസ് ഉണ്ടാകില്ല.

ടീമില്‍ എത്തണമെന്ന് ഞങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്ന താരമാണ് മോറിസ്. അവന്റെ സാന്നിധ്യം ടീമിന് സംതുലിതാവസ്ഥ നല്‍കും'-മൈക്ക് ഹസന്‍ പറഞ്ഞു. ഈ സീസണിന് മുമ്പ് തന്നെ ടീമിന്റെ നിര്‍ണ്ണായക താരമായി മോറിസിനെയാണ് ആര്‍സിബി പരിഗണിച്ചിരുന്നത്. ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടറായ മോറിസിന്റെ സാന്നിധ്യം ടീമിനും കോലിക്കും വലിയ ആശ്വാസമാകും. നിലവില്‍ മധ്യനിരയില്‍ മികച്ച താരമില്ലാത്തതിന്റെ അഭാവം ആര്‍സിബിയെ അലട്ടുന്നുണ്ട്. മോറിസ് എത്തിയാല്‍ ഇതിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.

chrismorris

'കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ആദ്യ ടീമിനെ ഇറക്കാന്‍ നോക്കിയപ്പോള്‍ത്തന്നെ ക്രിസ് മോറിസ് ടീമിന്റെ ഭാഗമായിരുന്നു. അവന്‍ ടീമിന് സംതുലിതാവസ്ഥ നല്‍കുമായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടീമിന് സംതുലിതാവസ്ഥ നല്‍കുക വളരെ പ്രയാസമുള്ള കാര്യമാണ്'-ആര്‍സിബി കോച്ച് സൈമണ്‍ കാറ്റിച്ച് പറഞ്ഞു.

മോറിസിന്റെ അഭാവം പേസ് ബൗളിങ്ങിലും നന്നായി പ്രതിഫലിക്കുന്നുണ്ട്. ടീമിലെ പ്രധാന വിദേശ ബൗളറായ ഡെയ്ല്‍ സ്റ്റെയിന് പഴയ പ്രതാപമില്ല. പരിക്കിന് ശേഷം തിരിച്ചെത്തിയതിനാല്‍ത്തന്നെ ഡെത്ത് ഓവറുകളിലടക്കം പഴയ മൂര്‍ച്ചയുള്ള ബൗളിങ് പുറത്തെടുക്കാന്‍ സ്റ്റെയിന് സാധിക്കുന്നില്ല. ഉമേഷ് യാദവും നന്നായി തല്ലുവാങ്ങുന്നുണ്ട്.നവദീപ് സൈനി മാത്രമാണ് അല്‍പ്പം ഭേദം. ഈ സാഹചര്യത്തില്‍ ക്രിസ് മോറിസ് ടീമിലെത്തിയാല്‍ പേസ് ബൗളിങ് നിരയ്ക്ക് കൂടുതല്‍ കരുത്ത് ലഭിക്കും.

മോറിസ് കളിക്കില്ലെന്ന് ഉറപ്പായതോടെ മുംബൈക്കെതിരേ മോയിന്‍ അലി ടീമില്‍ ഇടം പിടിച്ചേക്കും. ജോഷ് ഫിലിപ്പിന് വിശ്രമം നല്‍കി പകരം പാര്‍ഥിവ് പട്ടേലിന് അവസരം നല്‍കാനും സാധ്യതയുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായ മോയിന്‍ അലി ടീമിലെത്തിയാല്‍ ആര്‍സിബിക്കത് ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്താകും. നിലവില്‍ യുസ്‌വേന്ദ്ര ചഹാലിനെ സ്പിന്നില്‍ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയാണ് ആര്‍സിബിക്കുള്ളത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ അവസാന മത്സരത്തില്‍ കെകെആറിനെ തോല്‍പ്പിച്ചാണ് എത്തുന്നത്. അതിനാല്‍ത്തന്നെ മുംബൈയെ തടുത്തുനിര്‍ത്തുക ആര്‍സിബിക്ക് കടുത്ത വെല്ലുവിളിയാവും.

Story first published: Monday, September 28, 2020, 15:19 [IST]
Other articles published on Sep 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+