Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈക്കെതിരേ വളഞ്ഞ് ഓടിയത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി ജോര്‍ദാന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും ആവേശകരമായ മത്സരം നടന്നത് മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്നതാണ്. രണ്ട് സൂപ്പര്‍ ഓവര്‍ നടന്ന മത്സരത്തില്‍ മുംബൈയെ കീഴടക്കാന്‍ പഞ്ചാബിന് സാധിച്ചിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറിലേക്ക് നീളാതെ മത്സരം അവസാനിപ്പിക്കാന്‍ പഞ്ചാബിന് അവസരം ഉണ്ടായിരുന്നെങ്കിലും ക്രിസ് ജോര്‍ദാന്റെ പിഴവാണ് മത്സരം രണ്ട് സൂപ്പര്‍ ഓവറിലേക്ക് നീട്ടിയത്.

ക്രിസ് ജോര്‍ദാന്‍

അവസാന പന്തില്‍ രണ്ട് റണ്‍സ് വിജയിക്കാനിരിക്കെ നേരിയ വ്യത്യാസത്തില്‍ രണ്ടാം റണ്‍സിനിടെ ക്രിസ് ജോര്‍ദാന്‍ റണ്ണൗട്ടാവുകയായിരുന്നു. നേരെ ഓടുന്നതിന് പകരം വളഞ്ഞ് ഓടിയതാണ് ജോര്‍ദാന്‍ റണ്ണൗട്ടാകാനുള്ള കാരണം. നേരെ ഓടിയാല്‍ 17 മീറ്റര്‍ മാത്രമാണ് ദൂരം പിന്നിടേണ്ടിയിരുന്നത്. എന്നാല്‍ വളഞ്ഞ് ഓടിയ ജോര്‍ദാന്‍ 22 മീറ്റര്‍ ഓടേണ്ടിവന്നതാണ് ക്രീസില്‍ എത്താന്‍ വൈകാന്‍ കാരണം. മത്സര ശേഷം ജോര്‍ദാന്റെ ഈ വളഞ്ഞോട്ടം വലിയ ചര്‍ച്ചയായിരുന്നെങ്കിലും എന്തുകൊണ്ടാണ് ഇത്തരത്തില്‍ വളഞ്ഞ് ഓടിയതെന്ന് ജോര്‍ദാന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഓടാന്‍

കാല്‍ വഴുതിയതിനാലാണ് ഇത്തരത്തില്‍ വളഞ്ഞ് ഓടാന്‍ കാരണമെന്നാണ് ജോര്‍ദാന്‍ വെളിപ്പെടുത്തിയത്.'പുറത്തായതിന് ശേഷം രണ്ടാം റണ്‍സിനായി ഓടിയ റൂട്ട് തെറ്റാണെന്ന് എനിക്ക് മനസിലായി. എന്നാല്‍ ശരിക്കും സംഭവിച്ചത് ആദ്യ റണ്‍സ് പൂര്‍ത്തിയാക്കിയപ്പോഴേക്കും എന്റെ കാല്‍ വഴുതി. അതിനാല്‍ത്തന്നെ നേര്‍ രേഖയിലേക്ക് വീണ്ടും ഓടാന്‍ ശ്രമിച്ചാല്‍ വീണ്ടും കാല്‍ വഴുതി വീഴുമെന്നുറപ്പാണ്. രണ്ടാം റണ്ണിനായി നേരെ ഓടിയിരുന്നെങ്കില്‍ ക്രീസില്‍ എത്തുമെന്ന് ഉറപ്പായിരുന്നു. പന്ത് എന്റെ കാലില്‍ തട്ടുകയും ചെയ്തിരുന്നു.

ജോര്‍ദാന്‍

അതിനാലാണ് ഡൈവിന് ശ്രമിക്കാതിരുന്നത്. നേരിയ വ്യത്യാസത്തിലാണ് ക്രീസില്‍ എത്താന്‍ സാധിക്കാതിരുന്നത്'-ജോര്‍ദാന്‍ പറഞ്ഞു. എന്തായാലും മത്സരത്തില്‍ മുംബൈയെ തോല്‍പ്പിക്കാന്‍ പഞ്ചാബിന് സാധിച്ചു. സീസണില്‍ രണ്ട് തവണയാണ് പഞ്ചാബ് സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടത്. ഡല്‍ഹിക്കെതിരെ അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് മാത്രം മതിയായിരുന്നെങ്കിലും അത് നേടാന്‍ പഞ്ചാബിന് സാധിച്ചില്ല. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയും പഞ്ചാബ് ഡല്‍ഹിയോട് പരാജയപ്പെടുകയും ചെയ്തു.

ക്രിസ് ഗെയ്ല്‍

സീസണിലെ ആദ്യ മത്സരങ്ങളിലെല്ലാം നന്നായി തല്ലുവാങ്ങിയ ക്രിസ് ജോര്‍ദാന്‍ പിന്നീട് ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മുംബൈക്കെതിരായ മത്സരത്തില്‍ രണ്ടാം സൂപ്പര്‍ ഓവര്‍ എറിഞ്ഞ ക്രിസ് ജോര്‍ദാന്‍ 11 റണ്‍സിന് മുംബൈയെ തളച്ചിട്ടു. ക്രിസ് ഗെയ്ല്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെ കരുത്തുയര്‍ന്ന പഞ്ചാബ് അവസാന മൂന്ന് മത്സരങ്ങളിലും വിജയിച്ചു. ആര്‍സിബി,ഡല്‍ഹി,മുംബൈ ടീമുകളെയാണ് പഞ്ചാബ് തോല്‍പ്പിച്ചത്. ഇന്ന് ഹൈദരാബാദിനെയാണ് പഞ്ചാബ് നേരിടുന്നത്. ഇന്ന് വിജയിച്ചാല്‍ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാന്‍ പഞ്ചാബിന് സാധിക്കും. നിലവില്‍ 10 മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ്. ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും.

Story first published: Saturday, October 24, 2020, 13:37 [IST]
Other articles published on Oct 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+