For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: യൂണിവേഴ്‌സ് ബോസ് തകര്‍ത്തടിക്കുന്നു, ആ വെടിക്കെട്ടിന് ഒരു കാരണമുണ്ടെന്ന് സൗരവ് ഗാംഗുലി!!

By Vaisakhan MK

ദുബായ്: ക്രിസ് ഗെയ്‌ലിനെ ആദ്യത്തെ മത്സരങ്ങളിലൊന്നും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കളിപ്പിച്ചിരുന്നില്ല. എന്നിട്ടും ടീമിനൊപ്പം ആടിപാടി നടക്കുന്ന ഗെയ്‌ലിനെയാണ് എല്ലാവരും കണ്ടത്. ടി20യിലെ ബെസ്റ്റ് ബാറ്റ്‌സ്മാനായ ഗെയ്‌ലിനെ ടീമിലേക്ക് തിരഞ്ഞെടുക്കാതിരുന്നതില്‍ അദ്ദേഹം ചൊടിപ്പിച്ചിട്ടുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അദ്ദേഹത്തെ സ്വാഭാവികമായി ടീം തിരഞ്ഞെടുക്കുന്നില്ല എന്നത് ഗെയ്‌ലിനെ ശരിക്കും വേദനിപ്പിക്കുന്നതായിരുന്നു. അത്രയും മത്സരങ്ങള്‍ പുറത്തിരുന്നതില്‍ അദ്ദേഹത്തിന് അതുകൊണ്ട് തന്നെ ദേഷ്യമുണ്ടാവും. അതാണ് പിന്നീടുള്ള മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗില്‍ പ്രകടമായത്. ഐപിഎല്ലില്‍ എത്രത്തോളം കടുത്ത പോരാട്ടം താരങ്ങള്‍ തമ്മില്‍ നടക്കുന്നുണ്ടെന്ന് അതിലൂടെ വ്യക്തമാണെന്നും ഗാംഗുലി പറഞ്ഞു.

1

ഗെയ്ല്‍ പുറത്തിരുന്നെങ്കിലും തിരിച്ചുവരവില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. പഞ്ചാബ് ഗെയ്ല്‍ വന്ന ശേഷമുള്ള എല്ലാ മത്സരങ്ങളിലും വിജയിക്കുകയും ചെയ്തു. ആദ്യ കളിയില്‍ തന്നെ ഗെയ്ല്‍ അര്‍ധ സെഞ്ച്വറി നേടി. രണ്ടാമത്തെ കളിയില്‍ സൂപ്പര്‍ ഓവറില്‍ സിക്‌സറും അടിച്ചു. മൂന്നാമത്തെ കളിയില്‍ ഒരോവറില്‍ 26 റണ്‍സടിച്ച് ഗെയ്ല്‍ എല്ലാ ബൗളര്‍മാരുടെയും പേടി സ്വപ്‌നമായിരിക്കുകയാണ്. അതേസമയം കളിക്കാര്‍ ശരിക്കും ഗെയ്‌ലിനെ കണ്ട് പഠിക്കണം. ടീമില്‍ ഇല്ലാതിരുന്നിട്ടും കൂടി ടീം സ്പിരിറ്റ് കാണിക്കുന്ന താരമാണ് ഗെയ്ല്‍. എല്ലാ സമയത്തും പോസിറ്റീവായി നില്‍ക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് സാധിക്കണമെന്നും ഗാംഗുലി പറഞ്ഞു.

ഐപിഎല്ലില്‍ നിറയെ അദ്ഭുതങ്ങളുണ്ട്. പലതാരങ്ങളുടെയും കളി കാണാന്‍ തന്നെ ഭംഗിയാണ്. കെഎല്‍ രാഹുലിന്റെ ബാറ്റിംഗ് നോക്കൂ എന്ത് ഗംഭീരമാണ്. ശിഖര്‍ ധവാനും തകര്‍പ്പനായി ബാറ്റ് ചെയ്യുന്നു. ചില ഫീല്‍ഡിംഗൊക്കെ ലോക നിലവാരത്തിലുള്ളതാണ്. ജസ്പ്രീത് ബുംറയുടെ പന്തുകള്‍ എത്ര മനോഹരമാണ്. ആന്റിച്ച് നോര്‍ട്ടെയും കഗിസോ റബാദയും പന്തെറിയുന്നത് ഗംഭീരമായിട്ട് തന്നെയാണ്. മുഹമ്മദ് ഷമിയുടെ യോര്‍ക്കറുകള്‍ സൂപ്പറാണ്. മായങ്ക് അഗര്‍വാള്‍ ടി20 തകര്‍ത്തടിക്കുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗും മറ്റൊരു തലത്തിലാണെന്നും ഗാംഗുലി പറഞ്ഞു. ഇതെല്ലാം ഐപിഎല്ലിന്റെ മാത്രം ഭംഗിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

്അതേസമയം പഞ്ചാബിന് അടുത്ത കളി ഹൈദരാബാദുമായിട്ടാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രമേ അവര്‍ പ്ലേഓഫിലെത്തൂ. അതുപോലെ തന്നെയാണ് ഹൈദബാദിനും. ഇരുടീമുകള്‍ക്കും എട്ട് പോയിന്റ് വീതമുണ്ട്. അഞ്ചും ആറും സ്ഥാനങ്ങളിലാണ് ഇവര്‍. ക്രിസ് ഗെയിലിന്റെ ഫോം പഞ്ചാബിന് അത്യാവശ്യമാണ്. ഗെയ്ല്‍ തിളങ്ങിയാല്‍ മാത്രമേ പഞ്ചാബിന് വമ്പന്‍ സ്‌കോര്‍ നേടാനാവൂ. അവരുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം ഫോമിലുമാണ്. ഗ്ലെന്‍ മാക്‌സ്‌വെല്‍ മാത്രമാണ് വലിയൊരു സ്‌കോര്‍ നേടുന്നതില്‍ ഇതുവരെ പരാജയപ്പെട്ടത്. അദ്ദേഹം തിരിച്ചുവരുമെന്ന സൂചന ഡല്‍ഹിക്കെതിരായ മത്സരത്തിലുണ്ടായിരുന്നു.

Story first published: Friday, October 23, 2020, 13:37 [IST]
Other articles published on Oct 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+