Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: എല്ലാ റെക്കോര്‍ഡുകളും എനിക്കൊപ്പമുണ്ട്, ഇനി ഐപിഎല്ലില്‍ വേണ്ടത് അതാണെന്ന് ഗെയ്ല്‍!!

ദുബായ്: ഐപിഎല്ലില്‍ ഇനി ഒരു വലിയ ആഗ്രഹം സാധ്യമാക്കാനുണ്ടെന്ന് യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്ല്‍. ഐപിഎല്ലില്‍ കിരീടം നേടുന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ അതിലേക്കുള്ള വഴി കുറച്ച് കഠിനമാണ്. ചിലപ്പോള്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും ഗെയ്ല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരെ 99 റണ്‍സടിച്ച് ഗെയ്ല്‍ ഞെട്ടിച്ചിരുന്നു. കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ വരെ ഗെയ്ല്‍ വന്ന ശേഷമാണ് മാറ്റമുണ്ടായത്. തുടര്‍ തോല്‍വികളേറ്റ് വാങ്ങിയ പഞ്ചാബ് ഗെയ്ല്‍ വന്ന ശേഷമുള്ള ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച് പ്ലേഓഫ് സാധ്യത സജീവമാക്കിയിരുന്നു.

1

താന്‍ 99 റണ്‍സില്‍ പുറത്തായത് വലിയ നിരാശപ്പെടുത്തുന്ന കാര്യമാണ്. ക്രിക്കറ്റില്‍ ഇത്തരം കാര്യങ്ങളൊക്കെ സംഭവിക്കാം. പക്ഷേ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞത് വളരെ മികച്ച പന്തായിരുന്നു. അതുകൊണ്ട് തന്നെ നന്നായി തോന്നുന്നു. എന്റെ കളിയെ കുറിച്ചുള്ള ബോധ്യമാണ് ഇത്തരം വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ തനിക്ക് പ്രചോദനമാകുന്നതെന്നും ഗെയ്ല്‍ പറഞ്ഞു. ക്രിക്കറ്റ് കളിക്കുന്നത് എനിക്ക് പഴയത് പോലെ തന്നെ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്. തീര്‍ച്ചയായും ഐപിഎല്‍ കിരീടം എന്റെ കരിയറില്‍ നേടാവാത്തത് സങ്കടകരമായ കാര്യമാണ്. കിരീടം നേടുന്നത് പക്ഷേ ദീര്‍ഘദൂരം മുന്നിലുള്ള കാര്യമാണെന്നും ഗെയ്ല്‍ പറഞ്ഞു.

ടി20 ക്രിക്കറ്റില്‍ ആയിരം സിക്‌സറുകള്‍ അടിക്കുന്ന ആദ്യ താരമായും ഗെയ്ല്‍ മാറി. അതേസമയം ടീമിലെ ചെറുപ്പക്കാര്‍ വളരെ മികച്ച അനുഭവ സമ്പത്താണ് എനിക്ക് നല്‍കുന്നത്. അതേസമയം സെഞ്ച്വറി നഷ്ടമായെന്ന് കരുതി ഞാന്‍ സങ്കടപ്പെടുന്നില്ല. എന്റെ മനസ്സില്‍ അത് സെഞ്ച്വറി തന്നെയാണ്. എന്റെ സെഞ്ച്വറി കാണാന്‍ സാധിക്കാത്തതില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നും ഗെയ്ല്‍ പറഞ്ഞു. അതേസമയം ഗെയ്ല്‍ 99 റണ്‍സടിച്ചിരുന്നെങ്കിലും ടീമിന്റെ വിജയം നേടാന്‍ സാധിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സ് 186 റണ്‍സ് പിന്തുടര്‍ന്ന് വിജയിക്കുകയായിരുന്നു. എന്നാല്‍ അവസാനത്തെ മത്സരത്തില്‍ തിരിച്ചുവരുമെന്നും പഞ്ചാബ് പറയുന്നു.

അതേസമയം ടീമിനെ പിന്തുണച്ച് പ്രീതി സിന്റയും രംഗത്തെത്തി. ഒരു ദിവസം തിളങ്ങാന്‍ സാധിച്ചില്ലെന്ന് കരുതി ഞങ്ങള്‍ മോശക്കാരാക്കിലെന്ന് സിന്റ പറഞ്ഞു. ഇനിയും പഞ്ചാബിന് പ്ലേഓഫിലെത്താന്‍ സാധ്യതയുണ്ട്. ഈ മത്സരത്തിലെ ഫലത്തെ തല്‍ക്കാലം മറക്കുക. അടുത്ത മത്സരത്തിനായി ടീം ഒരുങ്ങണം. ഈ ടൂര്‍ണമെന്റില്‍ പ്ലേഓഫിലെത്താന്‍ ആര്‍ക്ക് വേണമെങ്കിലും സാധ്യതയുണ്ട്. അതുകൊണ്ട് ഏറ്റവും മികച്ച പ്രകടനം തന്നെ ടീം പുറത്തെടുക്കണമെന്നും പ്രീതി ആവശ്യപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് പഞ്ചാബിന്റെ അവസാന മത്സരം. ഇതില്‍ വിജയിച്ചാല്‍ അവര്‍ക്ക് പ്ലേഓഫിലെത്താനുള്ള സാധ്യതയുണ്ട്.

Story first published: Saturday, October 31, 2020, 22:22 [IST]
Other articles published on Oct 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+