Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: യൂണിവേഴ്‌സല്‍ ബോസ് ഇപ്പോഴും ഞാന്‍ തന്നെയെന്ന് ഗെയ്ല്‍, കളിക്കാതിരുന്നതിന്റെ കാരണം ഇതാണ്!!

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ തോല്‍വി ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. എന്തുകൊണ്ട് ക്രിസ് ഗെയ്ല്‍ കളിച്ചില്ലെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. അതേസമയം തോല്‍വിക്ക് പിന്നാലെ കളിക്കാതിരുന്നതിന്റെ കാരണം ഗെയ്ല്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഗെയ്ല്‍ പങ്കുവെച്ചത്. കൈയ്യില്‍ ഒരു ട്യൂബും പിടിച്ച് കിടക്കുന്ന ചിത്രങ്ങളാണ് ഗെയ്ല്‍ ഷെയര്‍ ചെയ്തത്. ഇതോടെ കളിക്കാനാവാത്തതിന്റെ കാര്യവും വ്യക്തമായി. നേരത്തെ പഞ്ചാബ് കോച്ച് അനില്‍ കുംബ്ലെ ക്രിസ് ഗെയ്‌ലിന് ഭക്ഷ്യ വിഷബാധ കാരണം കളിക്കാനാവില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് മാറിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

1

ഞാന്‍ നിങ്ങള്‍ ഒരു കാര്യം പറയാം, ഒരു പോരാട്ടമില്ലാതെ ഞാനൊരിക്കലും വീഴില്ല. ഞാനാണ് യൂണിവേഴ്‌സ് ബോസ്, അതൊരിക്കലും മാറിയിട്ടില്ല. എന്റെ സ്‌റ്റൈലും വെടിക്കെട്ടും ഒരിക്കലും മറിക്കരുത്.നിങ്ങളുടെയെല്ലാം ക്ഷേമാന്വേഷണങ്ങള്‍ക്ക് നന്ദി, അഭിനന്ദിക്കുന്നുവെന്നുമായിരുന്നു ക്രിസ് ഗെയ്ല്‍ കുറിച്ചത്. അതേസമയം പഞ്ചാബിന്റെ ആരാധകര്‍ ഗെയ്‌ലിനെ കളിപ്പിക്കാത്തതില്‍ കലിപ്പിലാണ്. അനില്‍ കുംബ്ലെയെ മാറ്റണമെന്നാണ് ആരാധകരുടെ ആവശ്യം. ടീം ലൈനപ്പ് കൃത്യമായി അറിയാത്തയാളാണ് കുംബ്ലെയെന്നും ഇന്ത്യന്‍ ടീമില്‍ നിന്ന് വിരാട് കോലി അദ്ദേഹത്തെ പുറത്താക്കിയത് നന്നായെന്നും ആരാധകര്‍ പറയുന്നു.

അതേസമയം വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും പഞ്ചാബിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് ഗെയ്‌ലിനെ കളിപ്പിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ വളരെ നിരാശനാണ്. ഗെയ്ല്‍ പഞ്ചാബ് നിരയില്‍ കളിക്കുന്നില്ല. ക്രിസ് ഗെയ്ല്‍ എന്ന് പറഞ്ഞാല്‍ ഒരു ഭയപ്പെടുത്തുന്ന ഫാക്ടറാണ്. നമ്മള്‍ ജോര്‍ദാനെ കണ്ടു, ഈ ഐപിഎല്ലില്‍ ഇതുവരെ അദ്ദേഹം ഫോമിലല്ല. ജോര്‍ദാന്‍ മോശം താരമാണെന്ന് ഞാനൊരിക്കലും പറയാനില്ല. എന്നാല്‍ ക്രിസ് ഗെയ്‌ലിനെ കൊണ്ടുവന്ന് ബാറ്റിംഗ് നിരയുടെ കരുത്ത് വര്‍ധിപ്പിക്കുകയാണ് പഞ്ചാബ് ചെയ്യേണ്ടതെന്നും ലാറ പറഞ്ഞു. കെകെആറിനെതിരെ ജോര്‍ദാനെ പുറത്തിരുത്തി ഗെയ്‌ലിനെ കളിപ്പിക്കണമെന്നാണ് ലാറ ആശ്യപ്പെട്ടത്.

ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഗെയ്ല്‍ കളിക്കേണ്ടതായിരുന്നു. എന്നാല്‍ കളിക്കാവുന്ന അവസ്ഥയിലല്ല ഗെയ്‌ലെന്ന് കുംബ്ലെ പറഞ്ഞിരുന്നു. ഫുഡ് പോയിസന്‍ കാരണം അദ്ദേഹം ചികിത്സയിലാണെന്നും കുംബ്ലെ വെളിപ്പെടുത്തിയിരുന്നു. അതേസമയം ഗെയ്ല്‍ ആശുപത്രിയിലാണെന്ന് ഇപ്പോഴാണ് വ്യക്തമാകുന്നത്. ചിത്രം പുറത്തുവരുന്നത് വരെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. പഞ്ചാബിന്റെ ബാറ്റിംഗ് നിരയ്ക്ക് വലിയ സ്‌കോറുകള്‍ ചേസ് ചെയ്ത് ജയിപ്പിക്കാനാവാത്തത് ഗെയ്‌ലിന്റെ അഭാവം കൊണ്ടാണെന്ന് വിമര്‍ശനമുണ്ട്. പക്ഷേ ഗെയ്ല്‍ വന്നാല്‍ ടീം ലൈനപ്പ് തന്നെ പൊളിക്കണമെന്ന ആശങ്ക പഞ്ചാബിനുണ്ട്.

Story first published: Sunday, October 11, 2020, 12:07 [IST]
Other articles published on Oct 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+