Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: യൂണിവേഴ്‌സ് ബോസ് അവന് സമ്മര്‍ദമുണ്ടാക്കി, പഞ്ചാബ് വീണത് അങ്ങനെയെന്ന് ചോപ്ര

ദുബായ്: കിംഗ്‌സ് പഞ്ചാബിന്റെ തോല്‍വിക്ക് കാരണങ്ങളുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പഞ്ചാബിന് ബാറ്റിംഗില്‍ താളം കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ചോപ്ര വ്യക്തമാക്കി. മായങ്ക് അഗര്‍വാള്‍ ഗംഭീരമായി തുടങ്ങി. നല്ല സ്‌ട്രൈക്ക് റേറ്റുമുണ്ടായിരുന്നു. രാഹുല്‍ വളരെ പതിയെയാണ് കളിച്ചത്. എന്നാല്‍ ഏറ്റവും മെല്ലെ കളിച്ചത് യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയിലാണെന്നും ചോപ്ര പറയുന്നു. ഗെയിലിന്റെ ആ മെല്ലെപ്പോക്ക് ശരിക്കും രാഹുലിനാണ് സമ്മര്‍ദമുണ്ടാക്കിയത്. അതോടെ അവന്‍ ഒരു വളരെ മോശം ഷോട്ട് കളിച്ച് പുറത്തായെന്നും ചോപ്ര കുറ്റപ്പെടുത്തി. അതാണ് കളി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

1

നിക്കോളാസ് പൂരാനാണ് പിന്നീട് വന്നതെങ്കിലും വലിയൊരു ഷോട്ട് കളിക്കാന്‍ നോക്കി പൂരാനും പുറത്തായി. അതോടെ ഉയരത്തില്‍ പറന്നിരുന്ന ഒരു ടീം തോറ്റ് പുറത്തായിരിക്കുകയാണ്. നേരത്തെ രാജസ്ഥാനോടും പഞ്ചാബ് തോറ്റു. ചെന്നൈക്കെതിരെ നല്ലൊരു ടോട്ടല്‍ പോലും അവര്‍ക്ക് നേടാന്‍ കഴിഞ്ഞില്ലെന്നും ചോപ്ര പറഞ്ഞു. ദീപക് ഹൂഡയാണ് പിന്നീട് പഞ്ചാബിനെ രക്ഷിച്ചത്. നല്ലൊരു ഇന്നിംഗ്‌സായിരുന്നു ഹൂഡ കളിച്ചത്. 150 റണ്‍സിന് മുകളിലേക്ക് പഞ്ചാബിനെ എത്തിച്ചതും ഹൂഡയുടെ ഇന്നിംഗ്‌സാണ്. എന്നാല്‍ അത് ജയിക്കാന്‍ സാധ്യമായ ഇന്നിംഗ്‌സല്ലായിരുന്നുവെന്നും ചോപ്ര വ്യക്തമാക്കി.

ചെന്നൈയുടെ ഇന്നിംഗ്‌സില്‍ നല്ല കാര്യങ്ങള്‍ ഒരുപാട് പറയാറുണ്ട്. റിതുരാജ് ഗെയ്ക്വാദ് സിഎസ്‌കെയ്ക്ക് വേണ്ടി ഒരു സീസണില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമായി മാറി. ഡുപ്ലെസിക്കൊപ്പം വളരെ തുടക്കമാണ് റിതുരാജ് നല്‍കിയത്. ഡുപ്ലെസിയും വളരെ നന്നായി തന്നെ കളിച്ചു. അമ്പാട്ടി റായിഡു എത്തിയതോടെ കളി മാറിയെന്നും ചോപ്ര പറഞ്ഞു. അവര്‍ രണ്ട് പേരും ചേര്‍ന്ന് കളി ജയിപ്പിച്ചു. റിതുരാജ്് ഗെയ്ക്വാദിന്റെ പ്രകടനം എടുത്ത് പറയണം. അദ്ദേഹത്തിന്റെ ശാന്തതയും കളിക്കുമ്പോഴുള്ള ആ രീതിയും മനോഹരമാണ്. ഗംഭീരമായ ക്രിക്കറ്റിംഗ് ഷോട്ടുകളാണ് കളിക്കുന്നത്. ഒരുപാട് വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിവും ശേഷിയുമുള്ള താരമാണ് റിതുരാജെന്നും ചോപ്ര പറഞ്ഞു.

റിതുരാജ് ഗെയ്ക്വാദ് വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. അതിലൂടെ തന്നെ താന്‍ ഈ ടൂര്‍ണമെന്റില്‍ തുടരുമെന്ന് അദ്ദേഹം തെളിയിച്ച് കഴിഞ്ഞു. സിഎസ്‌കെ 2021 സീസണിലേക്ക് ടീമിനെ വീണ്ടും ഒരുക്കുമ്പോള്‍ റിതുരാജായിരിക്കും ധോണിയുടെ ടീമിന്റെ മുന്‍നിരയിലുണ്ടാവും. അദ്ദേഹത്തിന്റെ കളി ധോണിയുടെ മനസ്സിന് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും ചോപ്ര വ്യക്തമാക്കി. അതേസമയം നിര്‍ണായകമായ മത്സരത്തിലാണ് പഞ്ചാബ് ചെന്നൈയോട് തോറ്റത്. ജയിച്ചിരുന്നെങ്കില്‍ ടീം പ്ലേഓഫിലേക്ക് എത്തുമായിരുന്നു. ഇപ്പോള്‍ അവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. സിഎസ്‌കെ നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതാണ്.

Story first published: Monday, November 2, 2020, 18:52 [IST]
Other articles published on Nov 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+