IPL 2020: ടീമിലെ യുവതാരങ്ങള്‍ എന്നോട് പറയുന്നത് വിരമിക്കരുതെന്നാണ്; ക്രിസ് ഗെയ്ല്‍

ഷാര്‍ജ: ടി20 ഫോര്‍മാറ്റിലെ രാജാവാരെന്ന ചോദ്യത്തിന് ക്രിസ് ഗെയ്ല്‍ എന്ന് തന്നെയാണ് ഉത്തരം. യൂനിവേഴ്‌സല്‍ ബോസായി 41ാം വയസിലും ക്രിക്കറ്റില്‍ അരങ്ങ് തകര്‍ക്കുകയാണ് ഗെയ്ല്‍. നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിലും യുവതാരങ്ങളെപ്പോലും ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്ത് മുന്നേറുകയാണ് അദ്ദേഹം. ഗെയ്ല്‍ ടീമിലേക്ക് തിരിച്ചെത്തിയ ശേഷം പഞ്ചാബ് കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചുവെന്നതാണ് ശ്രദ്ധേയം.

IPL 2020: 'No retirement anytime soon', says Chris Gayle | Oneindia Malayalam

ഇപ്പോഴിതാ കെകെആറിനെതിരേ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിക്ക് ശേഷം തന്റെ പ്രതീക്ഷകളും പഞ്ചാബ് ടീമിനൊപ്പമുള്ള കാര്യങ്ങളെക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. 'കളിക്കാതിരുന്ന സമയത്തെല്ലാം മികച്ച പരിശീലനം നടത്തിയിരുന്നു. ജിമ്മിലും ഏറെ നേരെ സമയം ചെലവിട്ടിരുന്നു. ടീമിനെക്കുറിച്ചും എന്നെക്കുറിച്ചും പോസിറ്റീവായി മാത്രമാണ് തോന്നുന്നത്. ആധിപത്യം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. ഞങ്ങള്‍ക്ക് മികച്ച സ്പിന്നര്‍മാരുണ്ട്. അതിനാല്‍ത്തന്നെ ബൗളിങ് നിരക്ക് അത് കൂടുതല്‍ ശക്തി നല്‍കുന്നു.

മന്ദീപിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനാണ് ശ്രമിച്ചത്. സുനില്‍ നരെയ്‌നെപ്പോലൊരു മികച്ച സ്പിന്നര്‍ അവര്‍ക്കൊപ്പമുണ്ട്. എന്നെ നിരവധി തവണ പുഖത്താക്കിയിട്ടുണ്ട് അവന്‍. ഇന്നത്തെ മത്സരം മന്ദീപ് സിങ്ങിനുവേണ്ടി ഞങ്ങള്‍ക്ക് വിജയിക്കണമായിരുന്നു. അവന്റെ പ്രകടനം മരണപ്പെട്ട അച്ഛന് സമര്‍പ്പിച്ചത് മനോഹരമായ കാഴ്ചയായിരുന്നു. കെകെആറിനെതിരായ മത്സരത്തിന് മുമ്പ് സീനിയര്‍ താരങ്ങളോട് നിര്‍ണ്ണായക മത്സരമായിരുന്നെന്ന് പരിശീലകര്‍ ഓര്‍മിപ്പിച്ചിരുന്നു. ടീമിലെ യുവതാരങ്ങള്‍ എന്നോട് പറയുന്നത് വിരമിക്കരുതെന്നാണ്'-ക്രിസ് ഗെയ്ല്‍ പറഞ്ഞു.

കെകെആറിനെതിരേ വെടിക്കെട്ട് ബാറ്റിങ്ങാണ് ഗെയ്ല്‍ കാഴ്ചവെച്ചത്. കെ എല്‍ രാഹുല്‍ മടങ്ങിയതോടെ മൂന്നാമനായി ക്രീസിലെത്തിയ ഗെയ്ല്‍ തല്ലിത്തകര്‍ത്തു. 29 പന്തുകള്‍ നേരിട്ട് 51 റണ്‍സാണ് ഗെയ്ല്‍ നേടിയത്. രണ്ട് ഫോറും അഞ്ച് സിക്‌സും ഇതില്‍ ഉള്‍പ്പെടും. 175.86 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. സീസണിലെ ആദ്യ മത്സരം മുതല്‍ ഗെയ്ല്‍ കളിച്ചിരുന്നെങ്കിലും പഞ്ചാബ് നേരത്തെ തന്നെ ചിലപ്പോള്‍ പോയിന്റ് പട്ടികയിലെ ആദ്യ നാലിലേക്ക് എത്തിയേനെ. 5 മത്സരത്തില്‍ നിന്ന് 177 റണ്‍സാണ് ഗെയ്ല്‍ ഇത്തവണ നേടിയത്. പരിക്കാണ് ഗെയ്‌ലിന് സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയത്.

സീസണില്‍ തുടര്‍ തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായ അഞ്ചാം വിജയവുമായി പഞ്ചാബ് തിരിച്ചെത്തിയിരിക്കുകയാണ്. ഇനിയുള്ള രണ്ട് മത്സരം കൂടി വിജയിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫിലെത്താന്‍ സാധിക്കും. നായകനെന്ന നിലയില്‍ കെ എല്‍ രാഹുല്‍ ശക്തമായി തിരിച്ചെത്തിയതും പഞ്ചാബിന് കരുത്തായി. നാലാം സ്ഥാനത്തിനുവേണ്ടി കെകെആറും പഞ്ചാബും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. മുഹമ്മദ് ഷമിയുടെ പേസ് ബൗളിങ് മികവും പഞ്ചാബിന്റെ വിജയക്കുതിപ്പിന്റെ കാരണമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, October 27, 2020, 9:45 [IST]
Other articles published on Oct 27, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X