ഐപിഎല്‍: യൂണിവേഴ്‌സല്‍ ബോസ് തിരിച്ചെത്തും, പഞ്ചാബില്‍ ഇവര്‍ പുറത്താവും, തോല്‍വിക്ക് കാരണം!!
ദുബായ്: പഞ്ചാബ് നിരയില്‍ തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തി തുടങ്ങി. ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ക്രിസ് ഗെയിലിന്റെ അഭാവം വലിയ ചര്‍ച്ചയായിരുന്നു. തുടക്കത്തില്‍ ഗെയിലിന്റെ വമ്പനടികള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഉറപ്പായും പഞ്ചാബിന് വിജയം നേരത്തെ നേടാന്‍ കഴിയുമായിരുന്നു. സമ്മര്‍ദം കുറയ്ക്കാനും സാധിക്കുമായിരുന്നു. അതുകൊണ്ട് രണ്ട് മാറ്റങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ടീം ലൈനപ്പില്‍ മൂന്ന് മാറ്റം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

യൂണിവേഴ്‌സല്‍ ബോസ് വേണം
ഗെയ്‌ലിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് ടീമില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 490 റണ്‍സാണ് ഗെയിലിന്റെ സമ്പാദ്യം. ലോകേഷ് രാഹുല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം റണ്‍സും ഗെയ്‌ലിന്റെ പേരിലാണ്. മൂന്ന് സീസണുകളില്‍ നിറം മങ്ങിപ്പോയ ഗെയ്‌ലിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. ഫോമില്‍ നില്‍ക്കുന്ന ഒരു താരത്തെ കളിപ്പിക്കാത്തത് എന്തുകൊണ്ടെന്ന് ലോകേഷ് രാഹുലിന് നേരെ ചോദ്യങ്ങളുയര്‍ന്നിരുന്നു. പ്രത്യേകിച്ച് ഒരു കാരണവും പറഞ്ഞിരുന്നില്ല. അടുത്ത മത്സരത്തില്‍ ഗെയിലിനെ കളിപ്പിക്കാനാണ് പഞ്ചാബ് തീരുമാനിച്ചിരിക്കുന്നത്.

ഗവാസ്‌കറിന്റെ ആവശ്യം
പഞ്ചാബ് കളിക്കാന്‍ ഇറങ്ങും മുമ്പേ തന്നെ ക്രിസ് ഗെയിലിനെ കളിപ്പിക്കണമെന്ന് സുനില്‍ ഗവാസ്‌കര്‍ ആവശ്യപ്പെട്ടിരുന്നു. ഓപ്പണറായി ഇറക്കണമെന്നായിരുന്നു ആവശ്യം. തുടക്കത്തില്‍ സ്പിന്നര്‍മാരെ കൊണ്ടുവന്നാല്‍ അദ്ദേഹം യുഎഇയിലെ പിച്ചില്‍ ബുദ്ധിമുട്ടുമായിരിക്കും. എന്നാല്‍ രാഹുല്‍ ഒപ്പമുണ്ടായാല്‍ അത് കളി മാറ്റും. ലെഫ്റ്റ്-റൈറ്റ് ഹാന്‍ഡ് കോമ്പിനേഷന്‍ ഗുണം ചെയ്യുമെന്ന് ഗവാസ്‌കര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഡല്‍ഹി ആദ്യം സ്പിന്നര്‍മാരെ കൊണ്ടുവന്നിരുന്നില്ല. മത്സരത്തില്‍ അതുകൊണ്ട് ഗെയ്‌ലിന് മുന്‍തൂക്കം ഉണ്ടായിരുന്നു.

ഫ്‌ളോപ്പായവര്‍ തെറിക്കും
മൂന്ന് വിദേശ താരങ്ങളാണ് പഞ്ചാബ് നിരയില്‍ ഫ്‌ളോപ്പായത്. നിക്കോളാസ് പൂരാന്‍, ക്രിസ് ജോര്‍ദാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണിത്. ഇതില്‍ മാക്‌സ്‌വെല്‍ തെറിക്കാന്‍ സാധ്യതയില്ല. ക്രിസ് ജോര്‍ദാനോ പൂരാനോ പുറത്തുപോവാനാണ് സാധ്യത. ഗെയില്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ആയത് കൊണ്ട് പൂരാന് പകരമെത്താനാണ് സാധ്യത. അതേസമയം ജോര്‍ദാന് പകരം മറ്റ് ബൗളിംഗ് ഓപ്ഷന്‍ പരിശോധിക്കാനും പഞ്ചാബ് നിര്‍ബന്ധിതമാകും. നേരത്തെ സൂപ്പര്‍ ഓവറില്‍ അടക്കം രണ്ട് തവണ പൂജ്യത്തിനാണ് പൂരാന്‍ പുറത്തായത്. മാക്‌സ്‌വെല്‍ ഒരു റണ്‍സും, ജോര്‍ദാന്‍ പന്തെറിഞ്ഞപ്പോള്‍ 50 റണ്‍സിലേറെ വഴങ്ങുകയും ചെയ്തു.

ഗെയ്‌ലിന്റെ റെക്കോര്‍ഡ്
ഐപിഎല്ലിലെ ഉയര്‍ന്ന് സ്‌കോറായ 175 ഗെയ്‌ലിന്റെ പേരിലാണ് ഉള്ളത്. ടൂര്‍ണമെന്റ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. 4484 റണ്‍സാണ് സമ്പാദ്യം. 2011, 2012, 2013, സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗെയില്‍ നടത്തിയത്. 2011ല്‍ 608 റണ്‍സും 2012ല്‍ 733 റണ്‍സും അടുത്ത വര്‍ഷം 708 റണ്‍സും ഗെയില്‍ അടിച്ചുകൂട്ടി. ഇതെല്ലാം ബാംഗ്ലൂരിന് ഒപ്പമായിരുന്നു. പിന്നീട് നിറം മങ്ങിയെങ്കിലും വല്ലാതെ മോശം ഒരു സീസണിലും സംഭവിച്ചിട്ടില്ല. അതുകൊണ്ട് എതിരാളികള്‍ ഭയപ്പെടുന്ന താരമാണ് ഗെയില്‍ ഇപ്പോഴും. രാജസ്ഥാനെതിരെ അടുത്ത മത്സരത്തില്‍ ടീമിന്റെ തുറുപ്പുച്ചീട്ടായി ഗെയില്‍ മാറുമെന്ന് ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications