Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മാക്‌സ്‌വെല്‍ പുറത്തേക്ക്, പഞ്ചാബ് നിരയിലേക്ക് എത്തുന്നത് യൂണിവേഴ്‌സല്‍ ബോസ്!!

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ മാറ്റങ്ങള്‍ ഒരുങ്ങുന്നു.ഹൈദരാബാദിനെതിരായ ഇന്നത്തെ മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ കളിച്ചേക്കില്ല. ഇതുവരെ നല്ലൊരു സ്‌കോര്‍ നേടാന്‍ പോലും മാക്‌സ്‌വെല്ലിന് സാധിച്ചിട്ടില്ല. അഞ്ച് കളിയില്‍ നിന്ന് 41 റണ്‍സാണ് ആകെയുള്ളത്. തുടര്‍ച്ചയായി മധ്യനിരയെ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതാണ് മാക്‌സ്‌വെല്ലിന്റെ പരാജയം. അതേസമയം പകരം ഇറങ്ങുന്നത് ക്രിസ് ഗെയിലാണ്. മുമ്പ് ആര്‍സിബിയില്‍ ഇതുപോലൊരു സമയത്താണ് ഗെയില്‍ എത്തുന്നത്. അന്ന് ടീമിനെ വെടിക്കെട്ട് ബാറ്റിംഗിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ ക്രിസ് ഗെയിലിന് സാധിച്ചിരുന്നു. ഇത്തവണയും യൂണിവേഴ്‌സല്‍ ബോസിന് അതിന് സാധിക്കണേ എന്നാണ് പഞ്ചാബ് ആരാധകരുടെ പ്രാര്‍ത്ഥന.

1

ഗെയില്‍ ഈ സീസണില്‍ കളിക്കുന്ന ആദ്യ ഐപിഎല്‍ മത്സരം കൂടിയാവും ഇത്. ടീമിന് നിര്‍ണായകമായ സമയത്ത് ഗെയ്ല്‍ ഇറങ്ങുമെന്ന് നേരത്തെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പറഞ്ഞിരുന്നു. അതേസമയം ടീം ലൈനപ്പിലും മാറ്റങ്ങളുണ്ടാവും. രാഹുലും ഗെയ്‌ലും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. അപ്പോള്‍ ഫോമിലുള്ള മായങ്ക് അഗര്‍വാള്‍ മൂന്നാം സ്ഥാനത്ത് കളിക്കും. എന്നാല്‍ ഇവരൊക്കെ റണ്ണടിക്കുന്നുണ്ടെങ്കിലും മധ്യനിരയില്‍ വേണ്ടത്ര സ്‌കോറിംഗ് നടക്കുന്നില്ല. മായങ്ക് താഴേക്കിറങ്ങി കളിക്കുന്നത് കുറച്ച് കൂടി പഞ്ചാബിന് ഗുണം ചെയ്യും. മധ്യനിരയില്‍ സമയമെടുത്ത് കളിക്കാനും മായങ്കിന് സാധിക്കും.

നാലാം സ്ഥാനത്ത് മന്‍ദീപ് സിംഗിനെയും അഞ്ചാം സ്ഥാനത്ത് നിക്കോളാസ് പൂരാനെയും പഞ്ചാബ് കളിപ്പിക്കും. ബൗളിംഗിലും മാറ്റങ്ങള്‍ കൊണ്ടുവരാനാണ് പഞ്ചാബിന്റെ നീക്കം. ക്രിസ് ജോര്‍ദാന്‍ വീണ്ടും നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ അദ്ദേഹം പുറത്തിരിക്കും. പകരം മുജീബ് ഉര്‍ റഹ്മാന്‍ കളിക്കും. ജോര്‍ദാനെ ഡെത്ത് ബൗളര്‍ എന്ന നിലയിലാണ് പഞ്ചാബ് പരിഗണിച്ചത്. എന്നാല്‍ വന്‍ പരാജമായി താരം മാറി. അന്താരാഷ്ട്ര തലത്തിലെ ഫോം ആവര്‍ത്തിക്കാനുമായില്ല. ബാറ്റിംഗ് ലൈനപ്പിലെ മാറ്റം നിക്കോളാസ് പൂരാന് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതാണ്. മധ്യനിരയില്‍ കളിക്കേണ്ടത് പൂരാന്റെ ചുമതലയാവും.

നേരത്തെ തന്നെ കിംഗ്‌സ് ഇലവന്‍ ബാറ്റിംഗ് കോച്ച് വസീം ജാഫര്‍ ഗെയ്‌ലും മുജീബും ഉടന്‍ തന്നെ കളിക്കുമെന്ന് പറഞ്ഞിരുന്നു. അതേസമയം ഓപ്പണിംഗ് ജോഡിയിലേക്ക് ഗെയ്ല്‍ വരുന്നതോടെ പഞ്ചാബിന്റെ ടോപ് ത്രീ അതിശക്തമാകും. ഫിനിഷര്‍മാരുടെ ചുമതല പൂരാനും മന്‍ദീപ് സിംഗിനും ലഭിക്കും. ഓപ്പണിംഗില്‍ ഗെയിലിനൊപ്പം മായങ്ക് അഗര്‍വാള്‍ തന്നെ കളിക്കുന്നതാവും നല്ലത്. രാഹുല്‍ മൂന്നാം നമ്പറില്‍ കളിക്കുന്നതാവും ഏറ്റവും നല്ലത്. എന്തൊക്കെ മാറ്റം വരുത്തിയാലും പഞ്ചാബിനുള്ള പ്രശ്‌നം ഗെയ്‌ലിനെ ബാറ്റിംഗിനല്ലാതെ മറ്റൊരു തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നതാണ്. ഗെയ്ല്‍ നല്ല ഫീല്‍ഡറല്ല. ഇപ്പോള്‍ ബൗള്‍ ചെയ്യാറുമില്ല. ഇത് ഒരല്‍പ്പം ബുദ്ധിമുട്ട് പഞ്ചാബിനുണ്ടാക്കും.

Story first published: Thursday, October 8, 2020, 14:12 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+