വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഡിവില്യേഴ്‌സും റസ്സലുമില്ല, ആ റെക്കോര്‍ഡ് യൂണിവേഴ്‌സ് ബോസിന്, ബൗളര്‍മാര്‍ വിറച്ചത് 7 തവണ!!

By Vaisakhan MK

ദുബായ്: വെടിക്കെട്ട് ബാറ്റിംഗില്‍ ക്രിസ് ഗെയ്‌ലിനെ വെല്ലാന്‍ ആരുമില്ലെന്ന് വെറുതെ പറയുന്നതല്ല. കണക്കുകള്‍ അത് പലപ്പോഴും തെളിയിക്കുന്നതാണ്. യൂണിവേഴ്‌സ് ബോസ് എന്ന് ആരാധകര്‍ അദ്ദേഹം വിളിക്കുന്നത് അതുകൊണ്ട് കൂടിയാണ്. പഞ്ചാബിന്റെ തലവര തിരിച്ചുവരവില്‍ മാറ്റിയിരിക്കുകയാണ് ഗെയ്ല്‍. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ടീം വിജയിക്കുകയും ചെയ്തു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 13 പന്തില്‍ 29 റണ്‍സടിച്ച ഗെയ്ല്‍ ശരിക്കും എതിരാളികെ വിറപ്പിച്ചിരുന്നു. ഡല്‍ഹിയുടെ യുവ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയെ മത്സരത്തിലെ അഞ്ചാം ഓവറില്‍ 26 റണ്‍സിനാണ് ഗെയ്ല്‍ അടിച്ചുപറത്തിയത്. പവര്‍പ്ലേയില്‍ പഞ്ചാബിനെ മുന്നിലെത്തിച്ചതും ഈ ഓവറായിരുന്നു.

Chris Gayle Shows Why He Is The Universal Boss | Oneindia Malayalam
1

ഇതിന് മുമ്പുള്ള രണ്ട് മത്സരങ്ങളിലും തുഷാര്‍ നന്നായി പന്തെറിഞ്ഞിരുന്നു. മൂന്ന് വിക്കറ്റുകളും എടുത്തിരുന്നു. എന്നാല്‍ മൂന്നാം മത്സരം തുഷാര്‍ മറക്കാന്‍ ഇഷ്ടപ്പെടുന്നതായിരിക്കും. രണ്ടോവറില്‍ 41 റണ്‍സാണ് താരം വഴങ്ങിയത്. എന്നാല്‍ ഗെയ്‌ലിന് ഈ വമ്പടിയിലൂടെ പുതിയൊരു റെക്കോര്‍ഡും സ്വന്തമായിരിക്കുകയാണ്. ഐപിഎല്ലില്‍ ഇത് ഏഴാം തവണയാണ് 25 റണ്‍സില്‍ അധികം യൂണിവേഴ്‌സ് ബോസ് അടിച്ച് കൂട്ടുന്നത്. ഇത് കണക്കുകൂട്ടാവുന്നതിലും ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ഈ കണക്കുകളെ താരതമ്യം ഇല്ലാതാക്കുന്നത് മറ്റൊരു കാര്യമാണ്. ഒരു താരവും രണ്ട് തവണയില്‍ കൂടുതല്‍ 25 റണ്‍സിനപ്പുറം അടിക്കാന്‍ സാധിച്ചിട്ടില്ല.

ഗെയ്‌ലിന്റെ റെക്കോര്‍ഡ് ഒരു താരത്തിനും എത്തിപ്പിടിക്കാന്‍ സാധിക്കുന്നതല്ല എന്ന് ഇതിലൂടെ വ്യക്തമാണ്. പവര്‍ ഹിറ്റിംഗില്‍ ഗെയ്‌ലിനുള്ള ആധിപത്യം ഈ കണക്കുകള്‍ വ്യക്തമാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ പ്രായത്തിലും ലോകത്തിലെ ഏത് ബൗളര്‍മാരും ഗെയ്‌ലിനെ ഭയപ്പെടേണ്ടി വരും. ജോസ് ബട്‌ലര്‍, ഷെയ്ന്‍ വാട്‌സണ്‍, കിരോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ, എന്നിവര്‍ ഐപിഎല്‍ കരിയറില്‍ ഇതുവരെ 25 റണ്‍സില്‍ കൂടുതല്‍ അടിച്ചിട്ടുണ്ട്. ഇവര്‍ മാത്രമാണ് രണ്ട് തവണ അടിച്ചിട്ടുള്ളത്. മിസ്റ്റര്‍ 360 എബി ഡിവില്യേഴ്‌സും ആന്ദ്രേ റസ്സലും ഒരു തവണ മാത്രമാണ് 25 റണ്‍സില്‍ കൂടുതല്‍ അടിച്ചിട്ടുള്ളത്. ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശേഷിയുള്ളത് ഇവര്‍ക്ക് മാത്രമാണ്.

അതേസമയം ഗെയ്‌ലിനെ സംബന്ധിച്ച് ഇത് വലിയ സര്‍പ്രൈസൊന്നും നല്‍കുന്ന കാര്യമാണ്. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സിനെതിരായ കളിയില്‍ ഒരോവറില്‍ 37 റണ്‍സടിച്ചിട്ടുണ്ട് ഗെയ്ല്‍. പ്രശാന്ത് പരമേശ്വരന്റെ ഓവറിലായിരുന്നു ഈ നേട്ടം. വൈഡുള്‍പ്പെടെയായിരുന്നു ഈ നേട്ടം. അന്ന് ബാംഗ്ലൂരിന് വേണ്ടിയായിരുന്നു ഗെയ്ല്‍ കളിച്ചത്. ഡല്‍ഹിക്കെതിരെ പഞ്ചാബിന് ജയമൊരുക്കിയത് ഗെയ്‌ലിന്റെ കൂടി വെടിക്കെട്ടായിരുന്നു. സ്‌കോര്‍ വേഗത്തില്‍ ഉയര്‍ത്തിയത്, പിന്നീട് വന്ന ബാറ്റ്‌സ്മാന്‍മാരെ നന്നായി സഹായിക്കുകയും ചെയ്തു. മത്സരത്തില്‍ ശിഖര്‍ ധവാന്റെ സെഞ്ച്വറിയുടെ മികവില്‍ 164 റണ്‍സാണ് ഡല്‍ഹി എടുത്തത്. പഞ്ചാബ് 19 ഓവറില്‍ സ്‌കോര്‍ ചേസ് ചെയ്ത് വിജയിക്കുകയായിരുന്നു.

Story first published: Wednesday, October 21, 2020, 10:19 [IST]
Other articles published on Oct 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X