വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സെഞ്ച്വറി നഷ്ടപ്പെട്ടു, പിന്നാലെ ബാറ്റ് എറിഞ്ഞു- ക്രിസ് ഗെയ്‌ലിന് പിഴ ശിക്ഷ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയതിന് കിങ്‌സ് ഇലവന്‍ പഞ്ചാബ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന് പിഴ ശിക്ഷ. രാജസ്ഥാനെതിരേ 99 റണ്‍സിന് പുറത്തായതിന് പിന്നാലെ ബാറ്റ് നിലത്തടിക്കുകയും വലിച്ചെറിയുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഗെയ്‌ലിന് പിഴ ശിക്ഷ വിധിച്ചത്. ഐപിഎല്ലിന്റെ നിയമാവലിയിലെ 2.2 ഒഫന്‍സ് ലംഘിച്ചതിനാണ് ഗെയ്‌ലിന് പിഴ വിധിച്ചത്. തെറ്റ് ഗെയ്ല്‍ സമ്മതിച്ചിട്ടുണ്ട്. അവസാന ഓവറിലെ നാലാം പന്തില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ഗെയ്ല്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

IPL 2020: Chris Gayle fined for throwing bat | Oneindia Malayalam

63 പന്തുകള്‍ 6 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ മിന്നും ഫോമില്‍ കളിത്തിരുന്ന ഗെയ്ല്‍ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ പുറത്തായതോടെയാണ് പ്രകോപിതനായത്. 41ാം വയസിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി ഗെയ്ല്‍ മുന്നേറുകയാണ്. ആക്രമിച്ച് കളിച്ച ഗെയ്‌ലിനെ മികച്ചൊരു യോര്‍ക്കറിലൂടെയാണ് ആര്‍ച്ചര്‍ പുറത്താക്കിയത്. വിക്കറ്റ് നഷ്ടമായതില്‍ നിരാശയുണ്ടായെങ്കിലും ആര്‍ച്ചറിന് കൈകൊടുത്താണ് ഗെയ്ല്‍ മടങ്ങിയത്. എന്നാല്‍ കളത്തിലെ ഗെയ്‌ലിന്റെ മോശം പെരുമാറ്റം അംപയര്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പിഴ ശിക്ഷ ലഭിച്ചത്.

chrisgayle

രാജസ്ഥാനെതിരായ മത്സരത്തിലൂടെ ടി20 ഫോര്‍മാറ്റില്‍ 1000 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാനും ഗെയ്‌ലിനായി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഗെയ്ല്‍. നിലവില്‍ 410 മത്സരത്തില്‍ നിന്ന് 1001 സിക്‌സാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള കീറോണ്‍ പൊള്ളാര്‍ഡ് 524 മത്സരത്തില്‍ നിന്ന് നേടിയത് 690 സിക്‌സുകളാണ്. മൂന്നാം സ്ഥാനത്തുള്ള ബ്രണ്ടന്‍ മക്കല്ലം 370 മത്സരത്തില്‍ നിന്ന് 485 സിക്‌സും നാലാം സ്ഥാനത്തുള്ള ഷെയ്ന്‍ വാട്‌സണ്‍ 343 മത്സരത്തില്‍ നിന്ന് 467 സിക്‌സുമാണ് നേടിയിട്ടുള്ളത്. ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡും ഗെയ്‌ലിന്റെ പേരിലാണ്.

ഗെയ്ല്‍ തിളങ്ങിയെങ്കിലും രാജസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന് പഞ്ചാബ് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 185 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 17.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ബെന്‍ സ്‌റ്റോക്‌സ്,റോബിന്‍ ഉത്തപ്പ,സഞ്ജു സാംസണ്‍,സ്റ്റീവ് സ്മിത്ത് എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. തുടര്‍ച്ചയായ അഞ്ച് ജയങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബിന്റെ തോല്‍വി. ഈ സീസണില്‍ ഗെയ്ല്‍ കളിച്ച മത്സരത്തില്‍ ആദ്യമായാണ് പഞ്ചാബ് തോല്‍ക്കുന്നത്. ആറ് മത്സരം കളിച്ച ഗെയ്ല്‍ മൂന്ന് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 276 റണ്‍സാണ് ഇതിനോടകം നേടിയത്.

Story first published: Saturday, October 31, 2020, 12:23 [IST]
Other articles published on Oct 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X