Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ക്രിസ് ഗെയ്ല്‍ കളത്തിലിറങ്ങി, ആദ്യം കളിച്ചത് രാഹുലിനൊപ്പം, ക്രിക്കറ്റല്ല മറ്റൊരു ഗെയിം!!

ദുബായ്: ക്രിസ് ഗെയില്‍ എന്ന് കളിക്കുമെന്ന് പഞ്ചാബിന് പോലും വ്യക്തതയില്ലാത്ത കാര്യമാണ്. പക്ഷേ ആരാധകരെ മുഴുവന്‍ ഞെട്ടിച്ച് കൊണ്ട് ഗെയ്ല്‍ കളത്തിലിറങ്ങി. ഇത്തവണ പക്ഷേ ക്രിക്കറ്റ് കളിക്കാനല്ല ഇറങ്ങിയത്. ഗെയിമിംഗ് റൂമിലാണ്. ക്രിസ് ഗെയ്‌ലിന്റെ തമാശകള്‍ നിറഞ്ഞ പുതിയ വീഡിയോ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പുറത്തുവിട്ടിരിക്കുകയാണ്. തമാശകള്‍ നിറഞ്ഞ ഗെയ്‌ലിന്റെ ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. ബയോ ബബിളില്‍ നിന്ന് ഗെയില്‍ പുറത്തിറങ്ങി എന്ന് വ്യക്തമാണ്. ടേബിള്‍ ടെന്നീസിലാണ് ഗെയില്‍ ഹരം കണ്ടെത്തിയത്.

1

ദുബായില്‍ എത്തിയ ശേഷം ഫുള്‍ ടീം ഗെയിമിംഗ് റൂമിലെത്തുന്നത് ആദ്യമായിട്ടാണ്. കളിക്കളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് റിഫ്രഷ് ചെയ്യുന്നതിനാണ് ഇത്തരം മത്സരങ്ങള്‍ ഉപയോഗിക്കുക. ഗെയില്‍ നിരവധി പിഴവുകള്‍ ടേബിള്‍ ടെന്നീസില്‍ വരുന്നതാണ് ഈ വീഡിയോയില്‍ ഉള്ളത്. ചിലതില്‍ ജയിക്കുന്നുമുണ്ട്. എന്നാല്‍ യൂണിവേഴ്‌സല്‍ ബോസിന്റെ എനര്‍ജിയാണ് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുന്നത്. ആഘോങ്ങളുടെ കൈകൊട്ടലുകളും നിറഞ്ഞ് നിന്നിരുന്നു. പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലുമായിട്ടായിരുന്നു ആദ്യ മത്സരം.

രാഹുലിന്റെ ഷോട്ടില്‍ ഗെയ്‌ലിന് പിഴയ്ക്കുന്നുമുണ്ട്. എന്നാലും ആഘോഷങ്ങള്‍ വിടാന്‍ ഗെയ്ല്‍ തയ്യാറാവുന്നില്ല. അടുത്തത് ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷാമിന്റെ ഊഴമായിരുന്നു. തനിക്ക് ലഭിച്ച പോയിന്റുകള്‍ ആഘോഷിക്കുന്ന ഗെയ്‌ലിനെ നോക്കി ടീമംഗങ്ങള്‍ മൊത്തത്തില്‍ ചിരിക്കുന്നുണ്ട്. ചില സ്ലെഡ്ജിംഗ് മത്സരത്തിനിടെ ഗെയില്‍ പ്രയോഗിക്കുന്നുണ്ട്. അതേസമയം ഗെയ്ല്‍ വലിയ ഫിറ്റ്‌നസോടെ തന്നെ ഗെയിമിംഗ് റൂമില്‍ സമയം ചെലവിട്ടത്, അദ്ദേഹം ടീമിലേക്ക് വരുമെന്ന സൂചനയായിട്ടാണ് ആരാധകര്‍ കാണുന്നത്. പഞ്ചാബിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ഗെയ്ല്‍ കളിച്ചിരുന്നില്ല.

അതേസമയം ഗെയ്ല്‍ ടീമിന് ആവശ്യം വരുമ്പോള്‍ കളിക്കുമെന്നാണ് രാഹുല്‍ നേരത്തെ മറുപടി നല്‍കിയിരുന്നത്. ഗെയ്‌ലിനെ പുറത്തിരുത്തുക വളരെ കഠിനമായ തീരുമാനമായിരുന്നുവെന്ന് രാഹുല്‍ പറയുന്നു. പരിശീലനത്തില്‍ വളരെ നല്ല രീതിയില്‍ പന്തുകള്‍ അദ്ദേഹം അടിച്ചുപറത്തുന്നുണ്ട്. ടീമിന് ആവശ്യമുള്ള ഒരു ഘട്ടത്തില്‍ ഗെയ്ല്‍ തിരിച്ചെത്തും. അത് കളിയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ടീമില്‍ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നത് കൊണ്ടാണ് ഗെയ്ല്‍ ഇറങ്ങാത്തതെന്നും സൂചനയുണ്ട്. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ അദ്ദേഹം മുന്നില്‍ അല്ല എന്ന് പരാതി.

Story first published: Saturday, September 26, 2020, 18:19 [IST]
Other articles published on Sep 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+