For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പഞ്ചാബിന്റെ കളി മാറ്റിമറിച്ചത് എന്ത്? നാല് ജയങ്ങള്‍ക്കും കാരണം ഒരാളെന്ന് സച്ചിന്‍!!

By Vaisakhan MK

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബ് തുടര്‍ച്ചയായ നാല് ജയങ്ങളുമായി എല്ലാ ടീമുകളെയും ഞെട്ടിക്കുകയാണ്. പ്ലേഓഫ് സാധ്യതകള്‍ വരെ അവരുടെ പോരാട്ടം കാരണം കടുപ്പമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെറിയ സ്‌കോര്‍ പോലും ഡിഫന്‍ഡ് ചെയ്ത് അവര്‍ ഹൈദരാബാദിനെ വീഴ്ത്തി. പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് നിന്നാണ് അവര്‍ കുതിച്ച് മുന്നിലെത്തിയത്. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പഞ്ചാബിന്റെ മാറ്റം ശ്രദ്ധിച്ചിരിക്കുകയാണ്. ടീമില്‍ ക്രിസ് ഗെയ്ല്‍ വന്നതോടെയാണ് പഞ്ചാബ് അടിമുടി മാറിയതെന്നും, പഞ്ചാബിന് വലിയ എനര്‍ജിയാണ് ഗെയ്ല്‍ നല്‍കുന്നതെന്നും ടെണ്ടുല്‍ക്കര്‍ പറഞ്ഞു.

1

ചില കളിക്കാര്‍ അവരുടെ ശൈലി കൊണ്ടും, കളിക്കുന്ന ഷോട്ടുകള്‍ കൊണ്ടും എന്താണ് താനെന്ന് വ്യക്തമാക്കും. ഗെയ്ല്‍ പോസിറ്റീവായ സ്വാധീനമാണ് ടീമില്‍ ഉണ്ടാക്കിയത്. കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും ഗംഭീരമായി തന്നെ ബാറ്റ് ചെയ്യുന്നുണ്ട്. നിക്കോളാസ് പൂരാനും ക്രിസ് ഗെയ്‌ലും അടങ്ങുന്നതോടെ ഏറ്റവും അപകടകാരിയായ ബാറ്റിംഗ് ലൈനപ്പായി പഞ്ചാബ് മാറുന്നുണ്ടെന്ന് ടെണ്ടുക്കല്‍ക്കര്‍ പറയുന്നു. ഇപ്പോഴും പ്ലേഓഫിന്റെ കാര്യം തീരുമാനമായിട്ടില്ല. ടി20യില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഏതൊരു ടീമിന് മാറാന്‍ സാധിക്കുന്ന ഒരു നിമിഷമുണ്ട്. ഗെയ്ല്‍ അതാണ് ടീമില്‍ കൊണ്ടുവന്നത്. മറ്റുള്ള കളിക്കാരിലും ഇത് പ്രകടമാണെന്ന് ടെണ്ടുല്‍ക്കര്‍ വ്യക്തമാക്കി.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ സാധ്യതകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. തുടര്‍ ജയങ്ങള്‍ അവരുടെ കളിക്കളത്തിലെ പ്രകടനത്തിലൂടെയാണ് വരുന്നത്. ഗെയ്‌ലിനെ പറ്റി പറയുമ്പോള്‍ എല്ലാവരും വമ്പനടിയെ കുറിച്ചാണ് സംസാരിക്കുന്നത്. പലരും അറിയാത്ത മറ്റൊരു കാര്യമുണ്ട്. ഗെയ്ല്‍ വളരെ സ്മാര്‍ട്ടായിട്ടുള്ള കളിക്കാരനാണ്. വമ്പനടിക്കാരനാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. എന്നാല്‍ വളരെ സമര്‍ഥനും ബുദ്ധിമാനുമായ കളിക്കാരനാണ് അദ്ദേഹം. ഒരു ബൗളര്‍ അദ്ദേഹത്തിന് ഭീഷണിയാണെങ്കില്‍ അയാള്‍ ഗെയ്‌ലിനെ പുറത്താക്കും. എന്നാല്‍ ആ ബൗളറുടെ ഓവറില്‍ വെറും ഒരു റണ്‍സായിരിക്കും പോവുക. പക്ഷേ ഇതിന് പകരം എതിരാളികളുടെ മറ്റ് രണ്ട് മൂന്ന് ബൗളര്‍മാരെ കടന്നാക്രമിച്ചാണ് ഗെയ്ല്‍ സ്‌കോര്‍ ഉയര്‍ത്തുകയെന്നും സച്ചിന്‍ പറഞ്ഞു.

ഡല്‍ഹിക്കെതിരെ തുഷാര്‍ ദേശ്പാണ്ഡെയെയാണ് അദ്ദേഹം ആക്രമിച്ചത്. ഇത് ബോധപൂര്‍വമുള്ള തിരഞ്ഞെടുപ്പായിരുന്നു. വളരെ സ്മാര്‍ട്ടായിട്ടുള്ള ഗെയിമായിരുന്നു ഇത്. എല്ലാ പന്തുകളും അടിച്ചുപറത്തുന്ന സാധാരണ താരമല്ല ഗെയില്‍. ഏത് പന്ത് കളിക്കണമെന്ന് അദ്ദേഹം ചിന്തിച്ച ശേഷമാണ് കളിക്കുക. എന്താണ് പിച്ചും ടീമിലെ സാഹചര്യമെന്നും ഗെയില്‍ മനസ്സിലാക്കും. എന്നിട്ട് ബൗളര്‍മാരുടെ കരുത്ത് പരിശോധിക്കും. ഏതെങ്കിലും ബൗളര്‍മാര്‍ വീക്കാണെന്ന് കണ്ടാല്‍ അവരെ അടിച്ചുപറത്താനായി തിരഞ്ഞെടുക്കും. ടൂര്‍ണമെന്റില്‍ ഗെയ്‌ലിന്റെ തന്ത്രം ഇതാണ്. തന്നെ ഇക്കാര്യം അമ്പരിപ്പിച്ചെന്നും സച്ചിന്‍ പറഞ്ഞു.

Story first published: Sunday, October 25, 2020, 17:54 [IST]
Other articles published on Oct 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+