Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: യുഎഇയില്‍ ടീമുകള്‍ താമസിക്കുന്നത് എവിടെ? വിശദവിവരം ഇതാ

അബൂദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനായി എട്ട് ടീമുകളും ഇതിനോടകം യുഎഇയില്‍ എത്തിക്കഴിഞ്ഞു. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട താരങ്ങള്‍ക്ക് യുഎഇയില്‍ ആറ് ദിവസത്തെ ക്വാറന്റൈനാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ യുഎഇയില്‍ ഐപിഎല്‍ നടത്തുന്നത്. കോവിഡിനിടെ ആളും ആരവമില്ലാതെ നടക്കുന്ന ഐപിഎല്ലില്‍ താരങ്ങള്‍ക്ക് മികച്ച മാനസികാവസ്ഥ ഒരുക്കേണ്ടത് അനിവാര്യമായ കാര്യമാണ്. അതിനാല്‍ത്തന്നെ യുഎഇയില്‍ താരങ്ങള്‍ക്കായി വലിയ സൗകര്യങ്ങള്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. എട്ട് ടീമുകളും യുഎഇയില്‍ താമസിക്കുന്നത് എവിടെയാണെന്ന് നമുക്ക് പരിശോധിക്കാം.

വണ്‍ ആന്റ് ഒണ്‍ലി റോയല്‍ മിറാജ് (ദുബായ്)

വണ്‍ ആന്റ് ഒണ്‍ലി റോയല്‍ മിറാജ് (ദുബായ്)

ദുബായിലെ വണ്‍ ആന്റ് ഒണ്‍ലി റോയല്‍ മിറാജ് റിസോര്‍ട്ടിലാണ് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ താമസിക്കുന്നത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആദ്യമെത്തിയ ടീമുകളിലൊന്ന് രാജസ്ഥാനായിരുന്നു. ബീച്ചിനോട് തൊട്ടടുത്തായാണി ഈ റിസോര്‍ട്ടുള്ളത്. താരങ്ങള്‍ക്ക് മികച്ച മാനസിക സന്തോഷം ഒരുക്കുതിന് ഇവിടുത്തെ സാഹചര്യം അനുകൂലമാണ്. ബുര്‍ജ് ഖലീഫയില്‍ നിന്ന് 20 മിനിറ്റ് യാത്രയാണ് വണ്‍ ആന്റ് ഒണ്‍ലി മിറാജ് റിസോര്‍ട്ടിലേക്കുള്ളത്.

സോഫിറ്റല്‍ പാം (ദുബായ്)

സോഫിറ്റല്‍ പാം (ദുബായ്)

കിങ്‌സ് ഇലവന്‍ പഞ്ചാബാണ് സോഫിറ്റല്‍ പാം റിസോര്‍ട്ടില്‍ താമസിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള റിസോര്‍ട്ട് കടല്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ആദ്യമെത്തിയ സംഘത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും ഉണ്ടായിരുന്നു. ക്രിസ് ഗെയ്ല്‍ ഉള്‍പ്പെടെയുള്ള ചില വിദേശ താരങ്ങളൊഴികെ ഒട്ടുമിക്ക താരങ്ങളും ടീമിനൊപ്പം റിസോര്‍ട്ടില്‍ ഉണ്ട്.

താജ് ഹോട്ടല്‍ (ദുബായ്)

താജ് ഹോട്ടല്‍ (ദുബായ്)

എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ദുബായിലെ താജ് ഹോട്ടലിലാണ് താമസിക്കുന്നത്. ബുര്‍ജ് ഖലീഫയ്ക്ക് അടുത്തായാണ് താജ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. 296 റൂമുകള്‍ ഉള്‍പ്പെടുന്ന വലിയ റിസോര്‍ട്ടാണിത്. ഷെയ്ന്‍ വാട്‌സണ്‍ ഉള്‍പ്പെടെ ടീമിലെ പ്രമുഖ താരങ്ങളെല്ലാം ഹോട്ടലില്‍ ക്വാറന്റൈനിലാണ്. നാലാം കിരീടമാണ് ചെന്നൈ ലക്ഷ്യമിടുന്നത്.

സെന്റ് റിജിസ് (അബുദാബി)

സെന്റ് റിജിസ് (അബുദാബി)

അബുദാബിയിലെ സെന്റ് റിജിസ് ആഡംഭര ഹോട്ടലിലാണ് മുംബൈ ഇന്ത്യന്‍സ് താമസിക്കുന്നത്. രോഹിത് ശര്‍മയും സംഘവും ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അബുദാബിയില്‍ എത്തിയത്. രോഹിതിനൊപ്പം ഭാര്യയും കുട്ടിയുമുണ്ട്. നിലവിലെ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്.

പാലസ് ഡൗണ്‍ടൗണ്‍ (ദുബായ്)

പാലസ് ഡൗണ്‍ടൗണ്‍ (ദുബായ്)

ദുബായിലെ പാലസ് ഡൗണ്‍ടൗണ്‍ റിസോര്‍ട്ടിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താമസിക്കുന്നത്. ഏറ്റവും അവസാനക്കാരായി യുഎഇയിലേക്കെത്തിയത് ഡല്‍ഹി താരങ്ങളായിരുന്നു. ബുര്‍ജ് ഖലീഫയ്ക്ക് അടുത്തായാണ് ഈ ഹോട്ടലുള്ളത്. അത്യാധുനിക ജിമും ആറേബ്യന്‍ സ്പായും ഈ ഹോട്ടലിലുണ്ട്. ശ്രേയസ് അയ്യര്‍ നായകനായുള്ള ടീമില്‍ മികച്ച യുവതാരനിരയുണ്ട്.

റിറ്റ്‌സ് കാള്‍ട്ടണ്‍ (അബുദാബി)

റിറ്റ്‌സ് കാള്‍ട്ടണ്‍ (അബുദാബി)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അബുദാബിയിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ റിസോര്‍ട്ടില്‍ താമസിക്കുന്നത്. രണ്ട് തവണ ഐപിഎല്‍ കിരീടം ചൂടിയ കൊല്‍ക്കത്ത യുഎഇയിലെത്തിയ ആദ്യ സംഘത്തില്‍ ഉള്‍പ്പെടും. 23,000 സ്‌ക്വയര്‍ ഫീറ്റിലുള്ള വലിയ റിസോര്‍ട്ടാണിത്. കൊല്‍ക്കത്തയും മുംബൈയും മാത്രമാണ് അബുദാബിയില്‍ താമസിക്കുന്നത്.

വാല്‍ഡോര്‍ഫ് ആസ്‌റ്റോറിയ (ദുബായ്)

വാല്‍ഡോര്‍ഫ് ആസ്‌റ്റോറിയ (ദുബായ്)

വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വാല്‍ഡോര്‍ഫ് ആസ്റ്റോറിയ റിസോര്‍ട്ടിലാണ് താമസിക്കുന്നത്. കിങ്‌സ് ഇലവന്‍ പഞ്ചാബ് താമസിക്കുന്ന റിസോര്‍ട്ടിന് തൊട്ടടുത്താണ് ബംഗളൂരുവിന്റെ ഹോട്ടലുള്ളത്. ഞായറാഴ്ചയാണ് ആര്‍സിബി യുഎഇയിലെത്തിയത്. ഇത്തവണ കന്നിക്കിരീടമാണ് ആര്‍സിബി ലക്ഷ്യം വെക്കുന്നത്.

Story first published: Tuesday, August 25, 2020, 16:17 [IST]
Other articles published on Aug 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+