വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പഴയ സിഎസ്‌കെ മാറില്ല, ഞാന്‍ 39 വയസ്സ് വരെ കളിച്ചതാണ്, അവരൊക്കെ തുടരുമെന്ന് നെഹ്‌റ!!

By Vaisakhan MK

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാവാന്‍ പോകുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ. ക്രിക്കറ്റില്‍ വിജയിക്കാന്‍ അങ്ങനെ പ്രായത്തിന് കണക്കൊന്നുമില്ലെന്ന് നെഹ്‌റ പറയുന്നു. എംഎസ് ധോണി വളരെ സമര്‍ത്ഥനായ കളിക്കാരനാണ്. അദ്ദേഹം തിരിച്ചുവരുമെന്നും നെഹ്‌റ വ്യക്തമാക്കി. ഒരു ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ധോണിക്കറിയാം. കാരണം മാനസികമായി നല്ല കരുത്തുള്ള ഒരു കളിക്കാരനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ഈ ടീമിനെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തുക എന്നത് ധോണിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും നെഹ്‌റ പറഞ്ഞു.

1

എല്ലാ ടീമിനെയും പോലെ പ്ലേഓഫിലേക്ക് ഓരോ തവണയും യോഗ്യത നേടിയിട്ടില്ലെങ്കില്‍ അത് വേദനിപ്പിക്കുന്നത് തന്നെയാണ്. എന്നാല്‍ ധോണി അടുത്ത തവണയും കളിക്കുന്നത് കാണുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. സിഎസ്‌കെയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും നെഹ്‌റ വ്യക്തമാക്കി. കാരണം 30-35 വയസ്സ് എന്നത് അത്ര കൂടിയ പ്രായമല്ല. എന്നെ പോലുള്ള ഒരു താരം അതിലും കൂടുതല്‍ കളിച്ചിട്ടുണ്ട്. ഏകദേശം 39 വയസ്സ് വരെ ഞാന്‍ കളിച്ചിട്ടുണ്ട്. എന്റെ ശരീരം അതിനൊത്ത് കളിക്കുന്നുണ്ടെങ്കില്‍, പേസ് ബൗളറെന്ന നിലയില്‍ എനിക്ക് കളിക്കാനാവും. ഏത് പ്രായത്തിലും കളിക്കാം. എനിക്കതിന് സാധിക്കുമെങ്കില്‍ സിഎസ്‌കെയിലെ എല്ലാ താരങ്ങള്‍ക്കും അത് സാധിക്കും.

ഷെയ്ന്‍ വാട്‌സണ്‍ അടുത്ത വര്‍ഷവും കളിക്കുമെന്നാണ് പ്രതീക്ഷ. ടീമില്‍ ഒരുപാട് മാറ്റങ്ങളൊന്നും സിഎസ്‌കെ വരുത്തില്ലെന്നാണ് കരുതുന്നതെന്ന് നെഹ്‌റ പറഞ്ഞു. ഐപിഎല്ലിലെ ഏറ്റവും വിജയശതമാനമുള്ള ഒരു ടീമിനെ ഒരു മോശം സീസണിന്റെ പേരില്‍ അളക്കാനാവില്ല. കാരണം ഇതേ പ്രായത്തില്‍ തന്നെ അവര്‍ നല്ല രീതിയില്‍ കളിക്കാന്‍ കെല്‍പ്പുള്ളവരാണ്. അടുത്ത സീസണില്‍ പഴയ ചെന്നൈയെ കളിക്കളത്തില്‍ കാണാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും നെഹ്‌റ പറഞ്ഞു. അതേസമയം ധോണി ടീമില്‍ ക്യാപ്റ്റനായി തന്നെ തുടരുമെന്നാണ് നേരത്തെ സിഎസ്‌കെ സിഇഒ അറിയിച്ചിരുന്നത്.

അതേസമയം മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ സിഎസ്‌കെയില്‍ കംപ്ലീറ്റ് മാറ്റം വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അവരുടെ ടീമിലെ എല്ലാവരെയും പ്രായം ബാധിച്ചിരിക്കുകയാണ്. ടീമില്‍ മൊത്തത്തില്‍ മാറ്റം വേണം. കഴിവുള്ള താരങ്ങള്‍ അവര്‍ക്കുണ്ട്. പക്ഷേ അവരൊന്നും തുടരണമെന്നില്ല. ഒന്നോ രണ്ടോ ാതരങ്ങള്‍ ഒഴിച്ച് ബാക്കിയാരും ടീമിലുണ്ടാവില്ല. അടുത്ത താരലേലത്തില്‍ പുതിയൊരു സിഎസ്‌കെയെ തന്നെ കാണാന്‍ സാധിക്കും. ലേലത്തില്‍ സിഎസ്‌കെ അധികം ആക്ടീവ് ആകാറില്ല. ഇത്തവണ അവരായിരിക്കും ഏറ്റവും മുന്നിലുണ്ടാവുക. യുവാക്കള്‍ നിറഞ്ഞ ഒരു ടീമിനെ ഇത്തവണ കാണാന്‍ സാധിക്കും. സാം കറന്‍ മാത്രമാണ് ഈ ടീമില്‍ പ്രതീക്ഷ നല്‍കുന്നത്. സിഎസ്‌കെയില്‍ തുടരാന്‍ സാധ്യതയുള്ള കളിക്കാരനാണ് കറന്‍. ഓരോ വര്‍ഷവും മികച്ച പ്രകടനം കറനില്‍ നിന്നുണ്ടാവുന്നുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

Story first published: Friday, October 30, 2020, 12:22 [IST]
Other articles published on Oct 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X