Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവര്‍ക്ക് പ്ലേഓഫിലെത്താനുള്ള പവറില്ല, ധോണിയുടെ ടീം എവിടെയുമെത്തില്ലെന്ന് മുന്‍ കിവീസ് താരം

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ തള്ളി മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട്ട് സ്‌റ്റൈറിസ്. എംഎസ് ധോണിയുടെ ടീമിന് പ്ലേഓഫിലെത്താനുള്ള പവറില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഇപ്പോള്‍ അവര്‍ പരിതാപകരമായ സ്ഥിതിയിലാണ്. ഇവിടെ നിന്ന് കാര്യങ്ങള്‍ മാറ്റി മറിച്ച് പ്ലേഓഫിലെത്താനുള്ള സാധ്യതകള്‍ തീരെയില്ലെന്ന് സ്റ്റൈറിസ് പറഞ്ഞു. വയസ്സന്‍മാര്‍ നിറഞ്ഞ ടീമിനെയും കൊണ്ട് നല്ലത് പോലെ കളിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ അവരുടെ പ്രകടനം താഴോട്ടിറങ്ങുമെന്നും, ഈ സീസണില്‍ അതാണ് ഉണ്ടായിരിക്കുന്നതെന്നും സ്‌റ്റൈറിസ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് സീസണുകളിലായി ഒരു കിരീടവും മറ്റൊന്നില്‍ റണ്ണറപ്പുമായിരുന്നു ചെന്നൈ.

1

ഈ സീസണില്‍ ചെന്നൈ പക്ഷേ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. വെറും ആറ് പോയിന്റ് മാത്രമാണ് അവര്‍ നേടിയത്. മൂന്ന് ജയവും ഏഴ് തോല്‍വിയും അവര്‍ പത്ത് കളിയില്‍ നിന്നായി വഴങ്ങി. ടീമില്‍ രണ്ട് പ്രമുഖ താരങ്ങളില്ലാത്തത് ചെന്നൈയെ നന്നായി ബാധിച്ചിരുന്നു. സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിംഗും ഇല്ലാതിരുന്നത് വലിയ തിരിച്ചടിയാണെന്ന് നേരത്തെ തന്നെ ടീം മാനേജ്‌മെന്റ് പറഞ്ഞിരുന്നു. ടീമിലെ പല താരങ്ങള്‍ക്കും പരിക്കേറ്റതും വലിയ തിരിച്ചടിയായിരുന്നു. ഡ്വെയ്ന്‍ ബ്രാവോ കഴിഞ്ഞ ദിവസം പരിക്ക് കാരണം ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയിരുന്നു.

അതേസമയം സിഎസ്‌കെയ്ക്ക് ഇനിയും നോക്കൗട്ടിലെത്താന്‍ അവസരമുണ്ട്. ഇനിയുള്ള എല്ലാ കളിയും ജയിക്കണം. അതിന് പുറമേ മറ്റ് ടീമുകളുടെ ഫലവും നിര്‍ണായകമാണ്. മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി, കെകെആര്‍, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവര്‍ക്കെതിരെയാണ് ചെന്നൈയുടെ ബാക്കിയുള്ള മത്സരങ്ങള്‍. എന്നാല്‍ ചെന്നൈയുടെ തോല്‍വിക്ക് വളരെ ചെറിയ കാരണമാണ് ഉള്ളത്. എന്നാല്‍ വളരെ വേദനിപ്പിക്കുന്ന ഉത്തരമാണിത്. ഈ ടൂര്‍ണമെന്റില്‍ അവര്‍ക്കിനി ഒരു തിരിച്ചുവരവില്ല. ഇതുവരെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാല്‍ അവര്‍ മാത്രമാണ് ഐപിഎല്ലില്‍ ഈ വര്‍ഷം പുറത്തായ ടീമെന്നും സ്റ്റൈറിസ് പറഞ്ഞു.

സ്റ്റീഫന്‍ ഫ്‌ളെമിംഗ് തന്നെ ഇക്കാര്യം പറഞ്ഞു. ഈ ടീമിന്റെ ആയുസ്സ് കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നമ്മള്‍ ഇത് ചിന്തിച്ച് കൊണ്ടിരിക്കുകയാണ്. ഇത് വയസ്സന്‍മാരുടെ ടീമാണ്. ഏതൊങ്കിലും ഒരു അവസരത്തില്‍ അവരുടെ പ്രകടനം മോശമാകും. ടീം അതോടെ ദുരന്തത്തിലേക്ക് വീഴും. കാരണം കളിക്കാരെ പ്രായം ബാധിക്കാന്‍ തുടങ്ങും. എനിക്ക് തോന്നുന്നു അത് ഈ വര്‍ഷം തന്നെയാണെന്ന്. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. സിഎസ്‌കെയില്‍ നിരവധി മാച്ച് വിന്നര്‍മാരുണ്ടായിരുന്നു. അവരൊക്കെ വയസ്സായവരാണ് ഇപ്പോള്‍. ഫോമും കണ്ടെത്താന്‍ സാധിക്കുന്നില്ല. ഡുപ്ലെസിയും ദീപക് ചഹാറുമല്ലാതെ മറ്റാരും ആ ടീമില്‍ സ്ഥിരതയുള്ള പ്രകടനം നടത്തുന്നില്ലെന്നും സ്റ്റൈറിസ് വ്യക്തമാക്കി.

Story first published: Friday, October 23, 2020, 11:11 [IST]
Other articles published on Oct 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+