IPL 2020: സിഎസ്‌കെ പ്ലേഓഫിലെത്തും, ടീമില്‍ ധോണിയുണ്ട്, 5 കളി തോറ്റിട്ടും കിരീടം നേടിയവരെന്ന് പഠാന്‍!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സിനോടുള്ള വമ്പന്‍ തോല്‍വിയില്‍ നാണക്കേടിന്റെ വക്കിലാണ്. ടൂര്‍ണമെന്റില്‍ നിന്ന് അവര്‍ ഏകദേശം പുറത്തായിരിക്കുകയാണ്. ഇനി അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അവര്‍ക്ക് പ്ലേ ഓഫിലെത്താന്‍ സാധിക്കൂ. അതിന് മറ്റ് ടീമുകളുടെ ഫലത്തെയും ആശ്രയിക്കേണ്ടി വരും. അതേസമയം സിഎസ്‌കെ സെമിയിലെത്താനുള്ള സാധ്യത ഇനിയുമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. മഹേന്ദ്ര സിംഗ് ധോണിയെന്ന ഇതിഹാസ നായകന്‍ ടീമിനൊപ്പമുണ്ട്. അതുകൊണ്ട് തിരിച്ചുവരവ് അവര്‍ക്കൊരു പ്രശ്‌നമേ അല്ലെന്ന് പഠാന്‍ പറഞ്ഞു. മുമ്പ് സിഎസ്‌കെ കിരീടം നേടിയത് ഇത്തരത്തിലാണെന്നും പഠാന്‍ ഓര്‍മിപ്പിച്ചു.

IPL 2020: CSK Can Still Bounce Back | Oneindia Malayalam

ഏതെങ്കിലും ടീമിന് പോയിന്റ് പട്ടികയിലെ ഏഴോ എട്ടോ സ്ഥാനത്ത് നിന്ന് മുന്നോട്ട് കുതിക്കാന്‍ സാധിക്കുമെങ്കില്‍, അത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മാത്രമാണ്. അവര്‍ സിഎസ്‌കെയാണ്. എങ്ങനെ കളിക്കാരെ ഉപയോഗിക്കണമെന്ന് ഏറ്റവും നന്നായി അറിയാവുന്ന ടീമാണ് അവര്‍. കളിക്കാരുടെ കംഫര്‍ട്ടാണ് അവര്‍ക്ക് പ്രധാനം. എനിക്കറിയാം ആ ടീമിനെ കുറിച്ച്, 2015ല്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു ഞാന്‍. അവരുടെ ടീമില്‍ എല്ലാം കളിക്കാരെ കുറിച്ചുള്ളതാണെന്നും, അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സിഎസ്‌കെയില്‍ പല കാര്യങ്ങളും ഉണ്ടാവുമെന്നും പഠാന്‍ പറഞ്ഞു. അടുത്ത 22 വര്‍ഷത്തേക്ക് എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്നും ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നും അവര്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

സിഎസ്‌കെയുടെ നിലപാട് അവരുടെ കളിക്കാരെ കുറിച്ചുള്ളതാണ്. നിങ്ങള്‍ കളത്തിലിറങ്ങി കളിക്കൂ. തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കും. ഇത് ഒരിക്കലും മാറില്ല. ഞാന്‍ ഐപിഎല്ലില്‍ പല ടീമുകളുടെയും ഭാഗമായിട്ടുണ്ട്. ഒരു മത്സരം കഴിഞ്ഞാല്‍ രാത്രി 11.30 മണിയാവും. രണ്ട് മണിയോടെയാവും നിങ്ങള്‍ക്ക് ഉറങ്ങാന്‍ സാധിക്കുക. രാവിലെ ആറ് മണിക്ക് എഴുന്നേല്‍ക്കേണ്ടി വരും. ഇതോടെ തന്നെ നിങ്ങളുടെ മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ സിഎസ്‌കെ നിങ്ങള്‍ക്ക് പോകാനുള്ള വിമാനത്തിന്റെ കാര്യം അടക്കം വൈകിയാണ് സെറ്റ് ചെയ്യുക. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമായിരിക്കും അതുണ്ടാവുക. കളിക്കാര്‍ക്ക് അത് വളരെ ഉപകരിക്കും. ഇത്തരം ചെറിയ കാര്യങ്ങള്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാക്കും.

സിഎസ്‌കെയ്ക്ക് ഇനിയും പ്ലേ ഓഫിലെത്താന്‍ സാധിക്കും. കാരണം ആ ടീമില്‍ ധോണിയുണ്ട്. ടീമിന്റെ സാധ്യതകള്‍ പലപ്പോഴും ശക്തമാക്കുന്നത് ധോണിയാണ്. 2010 സീസണിലെ കാര്യം നോക്കാം. അന്ന് ആദ്യത്തെ ഏഴ് കളിയില്‍ അഞ്ചും സിഎസ്‌കെ തോറ്റിരുന്നു. എന്നാല്‍ അവര്‍ ആ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി കിരീടം നേടി. ഇത് ധോണിയുടെ മാജിക്കാണ്. ധോണി ടീമിനെ നയിക്കുന്ന കാലത്തോളം സിഎസ്‌കെയ്ക്ക് സാധ്യതയില്ലെന്ന് പറയുന്നത് മണ്ടത്തരമാണ്. വര്‍ഷങ്ങളായി അവര്‍ നല്ല ക്രിക്കറ്റാണ് കളിക്കുന്നത്. ഈ വര്‍ഷം ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്‌ന എന്നിവര്‍ അവരുടെ നിരയിലില്ല. പക്ഷേ എന്നാലും ധോണിയുള്ളത് കൊണ്ട് അവര്‍ക്ക് വിജയം നേടാന്‍ സാധിക്കും. ഐപിഎല്ലില്‍ ഒരുപാട് വിജയങ്ങള്‍ ധോണിക്കുണ്ട്. അത് ചെന്നൈയില്‍ കാണാന്‍ സാധിക്കുമെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, October 20, 2020, 11:01 [IST]
Other articles published on Oct 20, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X