IPL 2020: സിഎസ്‌കെ 2.0 വരും, തിരിച്ചുവരാന്‍ പ്ലാനൊരുക്കുന്നു, പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ ഇവ!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചരിത്രത്തില്‍ ആദ്യമായി ഐപിഎല്ലില്‍ പ്ലേഓഫിലെത്താതെ പുറത്തായിരിക്കുകയാണ്. എന്നാല്‍ ഇത് നേരത്തെ തന്നെ ഉറപ്പിച്ചതായിരുന്നു. ടീമിനെ കുറിച്ച് മഹേന്ദ്ര സിംഗ് ധോണിക്കും ആത്മവിശ്വാസമില്ലായിരുന്നു. ആര്‍സിബിക്കെതിരെയുള്ള മത്സരത്തിന് മുമ്പ് തന്നെ പ്ലേഓഫിലെത്താനുള്ള സാധ്യത ടീമിനില്ലെന്ന് ധോണി പറഞ്ഞിരുന്നു. പക്ഷേ സിഎസ്‌കെയുടെ തോല്‍വിക്ക് നിരവധി കാരണങ്ങളുണ്ട്. ഈ തോല്‍വി അവര്‍ ചോദിച്ച് വാങ്ങിയതാണ്. വയസ്സന്‍മാരെ വെച്ച് ടീമിനെ എക്കാലവും മുന്നോട്ട് കൊണ്ടുപോകാമെന്നും ഓവര്‍ കോണ്‍ഫിഡന്‍സാണ് തോല്‍വിക്ക് പ്രധാന കാരണം. എന്തായാലും സിഎസ്‌കെയില്‍ മാറ്റം ഉറപ്പാണ്. പ്രതീക്ഷിക്കാവുന്ന മാറ്റങ്ങള്‍ ഇവയാണ്.

CSK Plans For A Rebuild Before IPL 2021 | Oneindia Malayalam
കോച്ചിംഗ് ടീം മാറും

കോച്ചിംഗ് ടീം മാറും

സ്റ്റീഫന്‍ ഫ്‌ളെമിംഗ് തെറിക്കുമെന്നാണ് സൂചന. പുതിയൊരു കോച്ചും ഒപ്പം താരങ്ങളും വേണമെന്ന് സിഎസ്‌കെ മാനേജ്‌മെന്റ് കരുതുന്നു. ധോണിയുടെ കീഴില്‍ ഇത്രയും കാലം വീക്ക്‌നെസ്സുകള്‍ മറച്ചുവെക്കാന്‍ കോച്ചിനും താരങ്ങള്‍ക്കും സാധിച്ചിരുന്നു. അത് ടീമിന്റെ കരുത്തിന് മൂര്‍ച്ച കൂട്ടിയായിരുന്നു. ഇത്തവണ അത് പോയതോടെ കോച്ചിന്റെ കഴിവുകള്‍ പോര എന്ന് വ്യക്തമാക്കി. ഡുപ്ലെസി ഒഴിച്ച് ബാക്കിയാര്‍ക്കും ബാറ്റിംഗില്‍ തിളങ്ങാനായിട്ടില്ല. സാം കറനും രവീന്ദ്ര ജഡേജയുമാണ് ഏറ്റവും വലിയ കരുത്തായി മാറിയത്. പക്ഷേ സുരേഷ് റെയ്‌നയുടെയും ഹര്‍ഭജന്‍ സിംഗിന്റെ അഭാവം പരിഹരിക്കാന്‍ ഈ രണ്ട് താരങ്ങള്‍ക്കും സാധിച്ചില്ല. അത് ടീമിലെ മറ്റ് താരങ്ങളില്‍ നിന്ന് സപ്പോര്‍ട്ട് ഇല്ലാത്തത് കൊണ്ട് സംഭവിച്ചതാണ്. അതുകൊണ്ട് കോച്ചിംഗ് ടീം തെറിക്കുമെന്ന് സൂചനകളുണ്ട്.

സ്പിന്നര്‍മാരും തെറിക്കും

സ്പിന്നര്‍മാരും തെറിക്കും

ടീമിലെ പ്രധാന സ്പിന്നര്‍മാരായിരുന്നു പിയൂഷ് ചൗളയും കരണ്‍ ശര്‍മയും. ഇവര്‍ രണ്ടുപേരും വന്‍ ഫ്‌ളോപ്പുകളാണ്. രണ്ട് പേരും ധാരാളം റണ്‍സ് വഴങ്ങുകയും ചെയ്തു. പക്ഷേ വിക്കറ്റുകളൊന്നും ലഭിക്കുകയും ചെയ്തില്ല. ഇവര്‍ രണ്ട് പേരും പുറത്താവും. ഇതുവരെയുള്ള എല്ലാ സീസണിലും സിഎസ്‌കെയുടെ ശക്തി സ്പിന്‍ ബൗളിംഗായിരുന്നു. ഇത്തവണ അത് ഏറ്റവും മോശമായി. മറ്റൊന്ന് ധോണിയുടെ തന്നെ ബാറ്റിംഗ് ഫോമാണ്. ധോണിയെ ഇപ്പോള്‍ ഒഴിവാക്കിയാല്‍ ടീമിന്റെ ബ്രാന്‍ഡ് മൂല്യം നഷ്ടപ്പെടുമെന്ന് ടീം മാനേജ്‌മെന്റ് അറിയാം. പക്ഷേ ക്യാപ്റ്റന്‍ സ്ഥാനം സുരക്ഷിതമല്ലെന്ന സൂചനകള്‍ ധോണിക്ക് ഇവര്‍ നല്‍കും. ഇത്തവണ ടീമിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ധോണി പ്രവര്‍ത്തിച്ചത്.

സിഎസ്‌കെ 2.0

സിഎസ്‌കെ 2.0

സിഎസ്‌കെ 2.0 എന്നാണ് പൊളിച്ചെഴുത്തിന് ടീം പേരിട്ടിരിക്കുന്നത്. ധോണിയും ഫ്‌ളെമിംഗും ഇവരുടെ നോട്ടപ്പുള്ളികളാണ്. കാരണം ഇവരുടെ പല അബദ്ധ തീരുമാനങ്ങളും ഇവര്‍ വാര്‍ത്താസമ്മേളനങ്ങളില്‍ വരെ ശരിയാണെന്ന രീതിയിലാണ് സംസാരിച്ചത്. സിഎസ്‌കെയും യുവതാരങ്ങളും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണെന്ന് ഫ്‌ളെമിംഗ് പറഞ്ഞിരുന്നു. ടീം സെലക്ഷനില്‍ ധോണിക്ക് തുടര്‍ച്ചയായി പിഴച്ചു. വളരെ കടുപ്പമേറിയ തീരുമാനങ്ങളാണ് ധോണി എടുത്തത്. കേദാര്‍ ജാദവിനെ കളിപ്പിച്ച ധോണിയുടെ തീരുമാനമാണ് സിഎസ്‌കെ മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയവരെ ധോണി മാറ്റി നിര്‍ത്തിയെന്നാണ് ഇവര്‍ പറയുന്നത്. റിതുരാജ് ഗെയ്ക്വാദിന്റെ പ്രകടനം ടീം മാനേജ്‌മെന്റ് എടുത്ത് കാണിക്കുന്നു. അടുത്ത വര്‍ഷം ഗെയ്ക്വാദിനെയാണ് ടീം സ്ഥിരമായി ഓപ്പണറാക്കുക.

താരലേലം കടുക്കും

താരലേലം കടുക്കും

താരലേലം ജനുവരിയില്‍ നടന്നാല്‍ ഇത്തവണ സിഎസ്‌കെ സജീവമായി മുന്നിലുണ്ടാവും. ധോണിയുടെ സ്ഥിരം താരങ്ങല്‍ ഉറപ്പായും ഉണ്ടാവില്ല. ടീമില്‍ അധികം യുവതാരങ്ങളില്ലാത്തതും സിഎസ്‌കെയ്ക്ക് പ്രശ്‌നമാണ്. ധോണി അടുത്ത ഐപിഎല്ലില്‍ കളിക്കുമോ എന്നും വ്യക്തമല്ല. റിതുരാജ് ഗെയ്ക്വാദും ജഗദീഷനും സാം കറനും ടീമില്‍ നിലനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓള്‍റൗണ്ടര്‍മാരെ കൂടുതലായി ടീം നോട്ടമിടുന്നുണ്ട്. ഡ്വെയ്ന്‍ ബ്രാവോയെ പോലുള്ള ഓള്‍റൗണ്ടര്‍മാരെയാണ് സിഎസ്‌കെയ്ക്ക് ആവശ്യം. വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളും പരിഗണിക്കുന്നുണ്ട്. അടുത് സീസണ് അധികം സമയമില്ലാത്തത് സിഎസ്‌കെയ്ക്ക് വലിയ വെല്ലുവിളിയാണ്. ചില താരങ്ങളെ അതുകൊണ്ട് ടീമില്‍ നിലനിര്‍ത്തേണ്ടി വരും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, October 26, 2020, 12:19 [IST]
Other articles published on Oct 26, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X