വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: റെയ്‌ന തിരിച്ചുവരില്ല, സിഎസ്‌കെയില്‍ പകരക്കാരന്‍ ഈ താരം, ഒഴിവാക്കാന്‍ കാരണങ്ങള്‍

By Vaisakhan MK

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഈ സീസണില്‍ തകര്‍ന്ന് തരിപ്പണമായതോടെ വീണ്ടുമൊരു തിരിച്ചുവരവ് സാധ്യമാകില്ല എന്ന വിശ്വാസത്തിലാണ് പല താരങ്ങളും. എന്നാല്‍ ടീമില്‍ ഇത്തവണ കളിക്കാതിരുന്ന സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിംഗും അടുത്ത തവണ കളിക്കുമോ എന്നായിരുന്നു ചോദ്യം. ഹര്‍ഭജന്‍ എന്തായാലും ടീമിലുണ്ടാവില്ലെന്ന് ഉറപ്പാണ്. എന്നാല്‍ റെയ്‌നയുടെ കാര്യത്തില്‍ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ റെയ്‌നയും ടീമിലേക്ക് ഇനി വരില്ലെന്ന് ഉറപ്പാണ്. ഇത് സിഎസ്‌കെ മാനേജ്‌മെന്റിന്റെ താല്‍പര്യമില്ലായ്മയാണ്. മൂന്ന് വ്യക്തമായ കാരണങ്ങള്‍ റെയ്‌നയുടെ പുറത്താവലിന് പിന്നിലുണ്ടാവും.

ബാറ്റിംഗില്‍ പഴയ കരുത്തില്ല

ബാറ്റിംഗില്‍ പഴയ കരുത്തില്ല

സുരേഷ് റെയ്‌ന ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ല. ആഭ്യന്തര മത്സരങ്ങളിലും കളിക്കുന്നില്ല. അതുകൊണ്ട് തന്നെ ബാറ്റിംഗ് ഫോം വളരെ മോശമാണ്. 2019ലെ ഐപിഎല്ലില്‍ വെറും 383 റണ്‍സാണ് റെയ്‌ന നേടിയത്. വളരെ മോശം പ്രകടനമായിരുന്നു ഇത്. ചെന്നൈ ഫൈനലിലെത്തിയെങ്കിലും റെയ്‌ന പഴയ പ്രതാപത്തിലെത്തിയിട്ടില്ല. ഐപിഎല്ലിന്റെ ചരിത്രത്തില്‍ റെയ്‌നയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ റണ്‍സാണ് ഇത്. സ്‌ട്രൈക്ക് റേറ്റും ആവറേജും ഏറ്റവും താഴെയെത്തി. ഒമ്പത് സിക്‌സറുകളാണ് ടൂര്‍ണമെന്റില്‍ കഴിഞ്ഞ തവണ ആകെ റെയ്‌ന നേടിയത്. 2018ലാണ് റെയ്‌ന അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. അടുത്തിടെ വിരമിക്കുകയും ചെയ്തു. അതുകൊണ്ട് ചെന്നൈയുടെ കുതിപ്പിന് റെയ്‌ന കാരണമാകുമെന്ന വാദത്തിന് പ്രസക്തിയില്ല. സിഎസ്‌കെയ്ക്കും ഇതറിയാം.

വയസ്സന്‍മാര്‍ തോറ്റ് തുന്നംപാടി

വയസ്സന്‍മാര്‍ തോറ്റ് തുന്നംപാടി

ടീമിലെ സീനിയര്‍ കളിക്കാരെല്ലാം എട്ട് നിലയില്‍ ടീമിനെ പൊട്ടിച്ചവരാണ്. ഇത്തവണത്തെ മെഗാ ഫ്‌ളോപ്പുകളും സിഎസ്‌കെയിലെ വയസ്സന്മാരാണ്. ഷെയ്ന്‍ വാട്‌സണും ഡുപ്ലെസിയും അമ്പാട്ടി റായിഡുവും കേദാര്‍ ജാദവും കഴിഞ്ഞ തവണ ചെന്നൈയുടെ കരുത്തായിരുന്നു. ഇത്തവണ ഫീല്‍ഡിംഗില്‍ അടക്കം ഇവര്‍ പരാജയമായിരുന്നു. ക്യാപ്റ്റന്‍ ധോണിയും ഇക്കൂട്ടത്തില്‍ വരും. ഐപിഎല്‍ ലേലത്തില്‍ ഇവര്‍ക്ക് പകരക്കാരെ സിഎസ്‌കെ കണ്ടുവെച്ചിട്ടുണ്ട്. ഇത്രയും സീനിയേഴ്‌സ് പരാജയപ്പെട്ട സാഹചര്യത്തില്‍ സീനിയര്‍ താരമായ റെയ്‌നയെ വീണ്ടും പരീക്ഷിക്കാന്‍ സിഎസ്‌കെയ്ക്ക് താല്‍പര്യമില്ല. ഉറപ്പായും അദ്ദേഹത്തെ ഒഴിവാക്കും. മറ്റേതെങ്കിലും ടീം അദ്ദേഹത്തെ കളിപ്പിക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

ചിന്നത്തലയ്ക്ക് മടക്കം

ചിന്നത്തലയ്ക്ക് മടക്കം

സിഎസ്‌കെ മാനേജ്‌മെന്റ് റെയ്‌നയുടെ മടക്കത്തില്‍ കടുത്ത അതൃപ്തിയിലാണ്. ചിന്നതലയെന്ന അഭിസംബോധന പോലും വലിയ രീതിയില്‍ സിഎസ്‌കെ മാനേജ്‌മെന്റ് അംഗീകരിച്ചിട്ടില്ല. സിഎസ്‌കെ ഉടമ എന്‍ ശ്രീനിവാസന്‍ റെയ്‌നയുമായി അത്ര നല്ല ബന്ധത്തിലല്ല. സോഷ്യല്‍ മീഡിയ ടീം റെയ്‌നയെ അണ്‍ഫോളോ ചെയ്തിരുന്നു. ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ നിന്നും റെയ്‌നയുടെ പേര് ടീം വെട്ടി. അതേസമയം റെയ്‌നയ്ക്ക് പകരക്കാരെ ടീം ടൂര്‍ണമെന്റിന്റെ പകുതിയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. എന്നാല്‍ ടീം മാനേജ്‌മെന്റ് റെയ്‌നയെ ടീമിലേക്ക് കാര്യമായി പരിഗണിക്കുന്നില്ല. പകരം ഇന്ത്യന്‍ ടീമിലുള്ള ഏതെങ്കിലും ഇടംങ്കൈയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് സിഎസ്‌കെ പരിഗണിക്കുന്നത്.

ധോണിക്കും താല്‍പര്യമില്ല

ധോണിക്കും താല്‍പര്യമില്ല

ധോണിക്കും റെയ്‌നയെ ടീമില്‍ നിലനിര്‍ത്താന്‍ താല്‍പര്യമില്ല. ധോണിക്ക് കിട്ടുന്ന അതേ സൗകര്യം തനിക്ക് കിട്ടില്ലെന്ന് ആരോപിച്ചാണ് റെയ്‌ന യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ഹോട്ടല്‍ റൂമില്‍ ധോണിയുടെ റൂമിന് സമാനമായ സൗകര്യമില്ലെന്നും റെയ്‌ന പരാതിപ്പെട്ടിരുന്നു. ധോണിയെ പ്രശ്‌നത്തിലേക്ക് വെറുതെ വലിച്ചിഴച്ചതും അടക്കമുള്ള കാര്യങ്ങള്‍ ഇരുവരെയും തമ്മില്‍ അകറ്റിയിരിക്കുകയാണ്. റെയ്‌നയ്ക്ക് പകരം മൂന്നാം നമ്പറില്‍ സാം കറനെ വളര്‍ത്തിയെടുക്കാനാണ് ധോണി താല്‍പര്യപ്പെടുന്നത്. ഇത്തവണ കറനെ ഓപ്പണിംഗില്‍ വരെ പരീക്ഷിച്ചിരുന്നു. മുംബൈക്കെതിരെ കറന്‍ ഫിഫ്റ്റി അടിക്കുകയും ചെയ്തു. ധോണി ഇതോടെ പകരക്കാരനെ ഉറപ്പിച്ചിരിക്കുകയാണ്.

Story first published: Saturday, October 24, 2020, 12:13 [IST]
Other articles published on Oct 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X