വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈ ഏതോ ക്ലബ് ടീമിനോടാണ് കളിച്ചത്, അവര്‍ ഇനി സൂപ്പര്‍ കിംഗ്‌സല്ലെന്ന് ചോപ്ര!!

By Vaisakhan MK

ദുബായ്: മുംബൈ ഇന്ത്യന്‍സിനോടേറ്റ ദയനീയ തോല്‍വിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ചെന്നൈ ഇനി സൂപ്പര്‍ കിംഗ്‌സല്ല എന്ന് ചോപ്ര പറഞ്ഞു. വളരെ മോശംബാറ്റിംഗാണ് ചെന്നൈ കാഴ്ച്ചവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുംബൈക്കെതിരായ തോല്‍വിയോടെ ചെന്നൈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി കഴിഞ്ഞു. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചെന്നൈയ്ക്ക് പ്ലേഓഫില്‍ കളിക്കാന്‍ സാധിക്കാതെ പോകുന്നത്.

അവന്‍ സൂപ്പര്‍ കിംഗ്‌സല്ല

അവന്‍ സൂപ്പര്‍ കിംഗ്‌സല്ല

ചെന്നൈ ഇനി സൂപ്പര്‍ കിംഗ്‌സല്ല. അവര്‍ക്ക് ആ വിശേഷണം നഷ്ടമായി. മുംബൈ ഇന്ത്യന്‍സ് അവരെ തകര്‍ത്ത് തരിപ്പണമാക്കി. പോയിന്റ്പട്ടികയിലും അവര്‍ ഒന്നാം സ്ഥാനത്തെത്തി. സിഎസ്‌കെ ഇപ്പോഴും അവസാന സ്ഥാനക്കാരാണ്. സിഎസ്‌കെ നിരയില്‍ യുവാക്കള്‍ക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഈ കളിയില്‍ അവരെ കുറ്റം പറയാനാവില്ല. കാരണം അവര്‍ക്ക് മത്സര പരിചയമില്ല. റിതുരാജ് ഗെയ്ക്ക്വാദ് ആദ്യ ഓവറില്‍ തന്നെ പുറത്തായി. എന്നാല്‍ പിന്നീട് നടന്നത് ശരിക്കും മോശം പ്രകടനങ്ങളായിരുന്നു. നാല് റണ്‍സിന് മൂന്ന് എന്ന നിലയില്‍ പതറുകയായിരുന്നു ചെന്നൈയെന്നും ചോപ്ര പറഞ്ഞു.

ആ പുറത്താവലുകള്‍

ആ പുറത്താവലുകള്‍

ചെന്നൈ ഇത്തരത്തില്‍ തകര്‍ന്നപ്പോഴും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. കാരണം ജഡേജയും മഹേന്ദ്ര സിംഗ് ധോണിയുമായിരുന്നു ക്രീസില്‍. ഇവരുടെ പുറത്താകലുകള്‍ എന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു. അവര്‍ വലിയ സ്‌കോര്‍ നേടുമോ ഇല്ലയോ എന്നല്ല പ്രശ്‌നം. ടീമിന്റെ മനോനിലയെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ധോണിയും ജഡേജയും വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. അഞ്ച് വിക്കറ്റ് പോയ ശേഷം വമ്പനടിക്ക് ജജഡേജ ശ്രമിക്കുന്നതും ധോണി ഒരു സിക്‌സ് അടിച്ച ശേഷം വീണ്ടും ശ്രമിക്കുന്നതും പുറത്താവുന്നതും ചെന്നൈയുടെ ശൈലിയല്ല. ഇവര്‍ രണ്ടുപേരും അത്തരത്തില്‍ കളിക്കുന്ന താരങ്ങളല്ല. സിഎസ്‌കെയുടെ മനോവീര്യം തന്നെ ഇല്ലാതായി എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

അവന്‍ മാത്രം കളിച്ചു

അവന്‍ മാത്രം കളിച്ചു

ചെന്നൈ നിരയില്‍ സാം കറന്‍ മാത്രമാണ് നന്നായി കളിച്ചത്. അയാളുടേത് ഒറ്റയാന്‍ പോരാട്ടമായിരുന്നു. എന്നാല്‍ 110 റണ്‍സടിച്ചെങ്കിലും വിജയിക്കാന്‍ അത് പോരായിരുന്നു. ധോണിയുടെ ടീം കളിച്ചത് ദുഷ്‌കരമായ പിച്ചാണെന്ന് കരുതി സമാധാനിക്കാം. ഇഷാന്‍ കിഷനും ക്വിന്റണ്‍ ഡികോക്കും ചേര്‍ന്ന് അതേ പിച്ചില്‍ സിഎസ്‌കെ ബൗളര്‍മാരെ തകര്‍ക്കുകയായിരുന്നു. അവര്‍ ബാറ്റ് ചെയ്തപ്പോള്‍, അന്താരാഷ്ട്ര ടീമും ക്ലബ് ടീമും തമ്മിലുള്ള മത്സരമായിട്ടാണ് എനിക്ക് തോന്നിയത്. ചെന്നൈയുടെ കളി ക്ലബ് ടീമിന് സമാനമാണെന്ന പരിഹാസവും ചോപ്ര ഉന്നയിച്ചു.

ശരിക്കും നാണംകെട്ടു

ശരിക്കും നാണംകെട്ടു

വലിയ തോല്‍വി തന്നെയാണ് ചെന്നൈ വഴങ്ങിയത്. മുംബൈ പന്തെറിഞ്ഞപ്പോള്‍ സിഎസ്‌കെയെ സ്‌കോര്‍ ചെയ്യാന്‍ അനുവദിച്ചില്ല. ബാറ്റ് ചെയ്തപ്പോഴോ സിഎസ്‌കെയ്ക്ക് വിക്കറ്റും നല്‍കിയില്ല. അതാണ് വലിയ നാണക്കേട്. ചെന്നൈയുടെ ടൂര്‍ണമെന്റ് ഇവിടെ അവസാനിച്ചിരിക്കുകയാണ്. ധോണിയുടെ വലിയൊരു ഇന്നിംഗ്‌സ് ഇനിയുള്ള മത്സരങ്ങളില്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം അടുത്ത തവണ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇനി വരാനിരിക്കുന്ന താരലേലത്തെ കുറിച്ചായിരിക്കും ഇപ്പോള്‍ ചെന്നൈ ചിന്തിക്കുന്നുണ്ടാവുക. അത് അവരെ ശക്തിപ്പെടുത്തട്ടെയെന്നു ചോപ്ര പറഞ്ഞു.

Story first published: Saturday, October 24, 2020, 19:33 [IST]
Other articles published on Oct 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X