Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയ്ക്ക് ഇനിയും പ്ലേഓഫിലെത്താം, മൂന്ന് കാര്യങ്ങള്‍ കൃത്യമാവണം, സാധ്യത ഇങ്ങനെ

ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. ഇനി എല്ലാ മത്സരങ്ങളും ജയിച്ചാലും ചെന്നൈക്ക് 12 പോയിന്റ് മാത്രമേ നേടാനാവൂ. എന്നാലും അവര്‍ക്ക് പ്ലേഓഫിലെത്താനുള്ള സാധ്യതയുണ്ട്. അതിന് പല കാര്യങ്ങള്‍ കൃത്യമായി വരണം. മൂന്ന് ടീമുകളെ ആശ്രയിച്ചാണ് ഇക്കാര്യങ്ങളുള്ളത്. വേണമെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രകടനവും നിര്‍ണായകമായി കാണാം. പക്ഷേ അവസാനത്തെ രണ്ട് കളിയും ചെന്നൈക്ക് നിര്‍ണായകമാണ്.

സിഎസ്‌കെ തിരിച്ചുവരുമോ?

സിഎസ്‌കെ തിരിച്ചുവരുമോ?

അവസാന മൂന്ന് മത്സരങ്ങളിലും അവര്‍ക്ക് ജയം ആവശ്യമായിരുന്നു. അതില്‍ ഒന്ന് ജയിച്ചു. ആര്‍സിബിക്കെതിരായ ജയത്തോടെ ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കേണ്ടത് സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്. കൊല്‍ക്കത്തയ്ക്കും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനുമെതിരെയാണ് അവരുടെ ശേഷിക്കുന്ന മത്സരങ്ങള്‍. പക്ഷേ ഈ മത്സരങ്ങള്‍ ജയിച്ചാലും അവര്‍ക്ക് നേരിട്ട് പ്ലേഓഫ് ഉറപ്പിക്കാന്‍ സാധിക്കില്ല. നാല് ടീമുകള്‍ 12 പോയിന്റില്‍ പോരാട്ടം അവസാനിക്കണം. ഇതാണ് ഏറ്റവും പ്രധാനം. സിഎസ്‌കെയുടെ റണ്‍റേറ്റ് -0.602 ആയി മെച്ചപ്പെട്ടിട്ടുണ്ട്. റണ്‍റേറ്റ് പ്ലസിലെത്തിയാല്‍ അവര്‍ക്ക് പ്ലേഓഫിലേക്ക് കടക്കാം.

കെകെആര്‍ തോല്‍ക്കണം

കെകെആര്‍ തോല്‍ക്കണം

കൊല്‍ക്കത്ത നിലവില്‍ നാലാം സ്ഥാനത്താണ് ഉള്ളത്. അവര്‍ക്ക് പ്ലേഓഫിലെത്താനുള്ള സാധ്യത കൂടുതലാണ്. ഇനിയുള്ള എല്ലാ മത്സരവും കൊല്‍ക്കത്ത തോല്‍ക്കണം. നിലവില്‍ കെകെആറിന് 12 പോയിന്റുണ്ട്. ഇനി മൂന്ന് മത്സരങ്ങളാണ് അവര്‍ക്ക് ബാക്കിയുള്ളത്. ഏതെങ്കിലും ഒരു കളി ജയിച്ചാല്‍ അതോടെ സിഎസ്‌കെയുടെ പ്ലേഓഫ് സാധ്യത അവസാനിക്കും. പഞ്ചാബ്, ചെന്നൈ, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കെതിരെയാണ് കൊല്‍ക്കത്തയുടെ ഇനിയുള്ള മത്സരങ്ങള്‍. രണ്ട് മത്സരങ്ങള്‍ ഷാര്‍ജയിലുമാണ് നടക്കുന്നത്. റണ്ണൊഴുകുന്ന മത്സരങ്ങളായിരിക്കും ഇത് രണ്ടും. റണ്‍റേറ്റ് കൊല്‍ക്കത്തയ്ക്ക് ഈ മത്സരങ്ങളില്‍ ഉയര്‍ത്താന്‍ സാധിച്ചാല്‍ സിഎസ്‌കെയ്ക്ക് വെല്ലുവിളിയാണ്.

പഞ്ചാബ് ജയിക്കണം

പഞ്ചാബ് ജയിക്കണം

കൊല്‍ക്കത്തയെ പഞ്ചാബ് അടുത്ത കളിയില്‍ പരാജയപ്പെടുത്തണം. ഇത് സിഎസ്‌കെയുടെ സാധ്യത സജീവമാക്കും. എന്നാല്‍ ബാക്കിയുള്ള രണ്ട് മത്സരങ്ങളിലും പഞ്ചാബ് പരാജയപ്പെടണം. നിലവില്‍ പഞ്ചാബ് രണ്ടാം സ്ഥാനത്താണ്. നാളെയാണ് കൊല്‍ക്കത്തയെ പഞ്ചാബ് നേരിടുന്നത്. രാജസ്ഥാന്‍, ചെന്നൈ എന്നിവരാണ് അടുത്ത മത്സരത്തില്‍ കൊല്‍ക്കത്തയുടെ എതിരാളികള്‍. പഞ്ചാബ് അവസാന രണ്ട് മത്സരങ്ങളിലും വന്‍ തോല്‍വിയും വഴങ്ങേണ്ടതുണ്ട്. എന്നാല്‍ റണ്‍റേറ്റ് ഇടിയൂ. ഹൈദരാബാദ് അവരുടെ അടുത്ത മൂന്ന് മത്സരങ്ങളില്‍ ഒന്നെങ്കിലും തോല്‍ക്കണം. അതും വന്‍ മാര്‍ജിനില്‍ തന്നെ തോല്‍ക്കണം. എങ്കിലും സിഎസ്‌കെ പ്ലേഓഫിലെത്തും. ഡല്‍ഹി, ആര്‍സിബി, മുംബൈ എന്നിവരാണ് അവരുടെ എതിരാളികള്‍.

അവസാന എതിരാളികള്‍

അവസാന എതിരാളികള്‍

രാജസ്ഥാനാണ് സിഎസ്‌കെ അധികം പേടിക്കാതിരിക്കുന്ന ടീം. പക്ഷേ അവരും തോല്‍ക്കുക തന്നെ വേണം. ഒരു കളി തോറ്റാല്‍ മാത്രം മതി. കാരണം നെറ്റ് റണ്‍റേറ്റ് രരാജസ്ഥാന് വളരെ കുറവാണ്. ഇവിടെ രാജസ്ഥാന് പക്ഷേ ചെന്നൈയെ സഹായിക്കാന്‍ സാധിക്കും. രാജസ്ഥാന് പഞ്ചാബിനെയും കൊല്‍ക്കത്തയെയും പരാജയപ്പെടുത്തിയാല്‍ സിഎസ്‌കെയുടെ സാധ്യത വര്‍ധിക്കും. മുംബൈക്കെതിരെ മത്സരം കൂടി രാജസ്ഥാന് ബാക്കിയുണ്ട്. അത് തോറ്റാല്‍ ചെന്നൈക്ക് രാജസ്ഥാന്‍ ഭീഷണി അല്ലാതാവും. ചെന്നൈക്ക് ഇനിയും പ്ലേഓഫിലെത്താന്‍ ഇത്തരം സാധ്യതകളാണ് മുന്നിലുള്ളത്.

Story first published: Sunday, October 25, 2020, 20:05 [IST]
Other articles published on Oct 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+