Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവനാണ് ആര്‍സിബിയുടെ ട്രംപ് കാര്‍ഡ്, അതിഗംഭീരമായി ഈ സീസണില്‍ പന്തെറിയുന്നുവെന്ന് ഗംഭീര്‍!!

ദുബായ്: ഐപിഎല്ലിലെ ഏറ്റവും ഗംഭീര ബൗളര്‍ ആര്‍സിബിയിലാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. വിദേശ താരങ്ങളെ കുറിച്ച് നമ്മള്‍ ഒരുപാട് ചര്‍ച്ച നടത്തുന്നുണ്ട്. പക്ഷേ ആര്‍സിബിയിലെ ആ സ്പിന്നറെയാണ് നാം കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതെന്നും, അവനാണ് താരമെന്നും ഗംഭീര്‍ പറഞ്ഞു. യൂസവേന്ദ്ര ചാഹലാണ് ആ താരം. ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തുന്നതെന്ന് പറയാം. പക്ഷേ നമ്മള്‍ റാഷിദ് ഖാനെയും ജോഫ്ര ആര്‍ച്ചറെയും കഗിസോ റബാദയെയും കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ചാഹല്‍ ഈ സീസണിന്റെ തുടക്കം മുതല്‍ അവര്‍ക്കൊപ്പമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

1

നമ്മള്‍ വിദേശ താരങ്ങളെ കുറിച്ച് കൂടുതല്‍ പറയുന്നത്. എന്നാല്‍ അതുപോര. ചാഹലിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും വേണം. ചാഹലിന്റെ മികവിനെ കുറിച്ചാണ് നമ്മള്‍ സംസാരിക്കേണ്ടത്. മറ്റ് ബൗളര്‍മാര്‍ക്ക് കൂടുതലായി പ്രശസ്തി ലഭിക്കുന്നുണ്ട്. എന്നാല്‍ ചാഹല്‍ ആര്‍സിബിക്ക് വേണ്ടി അതിഗംഭീരമായിട്ടാണ് പന്തെറിയുന്നതെന്നും ഗംഭീര്‍ പറഞ്ഞു. അതേസമയം ഈ വര്‍ഷം ഐപിഎല്ലില്‍ ഇതുവരെ എട്ട് വിക്കറ്റുകളാണ് ചാഹല്‍ നേടിയത്. ആര്‍സിബിയുടെ മൂന്ന് വിജയങ്ങളിലും ചാഹല്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

യുഎഇയിലെ പിച്ചുകളില്‍ ലെഗ് സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വേഗത കൂട്ടിയും കുറച്ചുമുള്ള പന്തുകളാണ് ചാഹലിനെ അപകടകാരിയാക്കുന്നത്. വിജയ് ശങ്കറിനെ ബൗള്‍ഡാക്കിയ പന്ത് ടൂര്‍ണമെന്റിലെ തന്നെ മികച്ച പന്തായിട്ടാണ് വിലയിരുത്തുന്നത്. വെടിക്കെട്ട് താരം ജോണി ബെയര്‍സ്‌റ്റോയെയും ആ മത്സരത്തില്‍ ചാഹല്‍ പുറത്താക്കിയിരുന്നു. ഷാര്‍ജയിലെ പിച്ചുകളില്‍ മാത്രമാണ് വേണ്ടത്ര ചാഹലിന് തിളങ്ങാനാവാതെ പോയത്. ബാക്കിയെല്ലാ പിച്ചുകളിലും പ്രതിഭ തെളിയിക്കാന്‍ ചാഹലിന് സാധിച്ചിട്ടുണ്ട്.

ഡല്‍ഹിക്കെതിരായ മത്സരത്തിലും ചാഹലിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മൂന്നോവര്‍ എറിഞ്ഞെങ്കിലും വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആര്‍സിബിക്ക് കിരീടം നേടണമെങ്കില്‍ ചാഹലിന്റെ ഫോം അത്യാവശ്യമാണ്. ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് തന്നെ ചാഹല്‍ തിളങ്ങുമെന്ന് സുനില്‍ ഗവാസ്‌കര്‍ പ്രവചിച്ചിരുന്നു. വിരാട് കോലിയോ എബി ഡിവില്യേഴ്‌സോ ആയിരിക്കില്ല ആര്‍സിബി നിരയില്‍ മാച്ച് വിന്നറാവുകയെന്നും, അത് ചാഹലായിരിക്കുമെന്നും ഗവാസകര്‍ പറഞ്ഞിരുന്നു. യുഎഇയിലെ പിച്ചുകളില്‍ ചാഹലിന്റെ കുത്തിത്തിരിയുന്ന പന്തുകള്‍ ബാറ്റ്‌സ്മാന് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Story first published: Tuesday, October 6, 2020, 13:43 [IST]
Other articles published on Oct 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+