Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡല്‍ഹിയില്‍ നിന്ന് കെകെആറിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ ആരൊക്കെ? കാര്‍ത്തിക് പറയുന്നു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ കെകെആര്‍ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്. ദിനേഷ് കാര്‍ത്തികാണ് ഇത്തവണയും കെകെആറിനെ നയിക്കുന്നത്. ഇത്തവണ മികച്ച ടീമാണ് കെകെആറിനുള്ളത്. എല്ലാത്തരത്തിലും സംതുലിതമെന്ന് തന്നെ അഭിപ്രായപ്പെടാം. ഇപ്പോഴിതാ അശ്വിനുമായുള്ള ഹലോ ദുബായ് യു ട്യൂബ് ഷോയിലൂടെ ഒരു രസകരമായ കൈമാറ്റത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്.

കെകെആറില്‍ നിന്ന് മൂന്ന് താരങ്ങളെ നല്‍കി ഡല്‍ഹിയില്‍ നിന്ന് മൂന്ന് താരങ്ങളെ വാങ്ങാന്‍ അവസരം ലഭിച്ചാല്‍ ആരെയൊക്കെ പരിഗണിക്കുമെന്ന അശ്വിന്റെ ചോദ്യത്തിന് കാര്‍ത്തികിന്റെ തിരഞ്ഞെടുപ്പ് രസകരമായിരുന്നു. നിലവിലെ ടീമിന്റെ ന്യൂസീലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനെ ഡല്‍ഹിക്ക് നല്‍കി പകരം ഡല്‍ഹിയുടെ കഗിസോ റബാദയെ വാങ്ങുമെന്നാണ് കാര്‍ത്തിക് ആദ്യം പറഞ്ഞത്.

dineshkarthick

ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ബൗളറാണ് റബാദ. സമീപകാലത്തായി ശ്രദ്ധേയ പ്രകടനം പുറത്തെടുക്കുന്ന റബാദയുടെ പേരിലാണ് ഇപ്പോഴത്തെ പര്‍പ്പിള്‍ ക്യാപുള്ളത്. 2019 സീസണില്‍ ഒറ്റ വിക്കറ്റ് വ്യത്യാസത്തിലാണ് ഇമ്രാന്‍ താഹിര്‍ റബാദയെ മറികടന്ന് പര്‍പ്പിള്‍ ക്യാപ് നേടിയത്. ഇത്തവണ ഡല്‍ഹിയുടെ രണ്ട് വിജയത്തിന് പിന്നാലും റബാദയുടെ ബൗളിങ് മികവ് എടുത്ത് പറയേണ്ടതാണ്.

രണ്ടാമതായി കാര്‍ത്തിക് പറഞ്ഞത് നിധീഷ് റാണയെ ഒഴിവാക്കി ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരെ ടീമിലെത്തിക്കുമെന്നാണ്. സമീപകാലത്തായി ഇന്ത്യന്‍ ടീമിലെയടക്കം സ്ഥിര സാന്നിധ്യമാണ് ശ്രേയസ്. 2018ല്‍ കെകെആറിലെത്തിച്ച നിധീഷ് റാണ അവസാന സീസണിലും ഗംഭീര പ്രകടനം കെകെആറിനുവേണ്ടി കാഴ്ചവെച്ചിരുന്നു. എങ്കിലും റാണയേക്കാള്‍ കാര്‍ത്തികിന് താല്‍പ്പര്യം ശ്രേയസിനാണ്.

2017ല്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി തിളങ്ങിയതോടെയാണ് റാണ ശ്രദ്ധ പിടിച്ചുപറ്റിയത്. ഡല്‍ഹിയുടെ മധ്യനിരയിലെ വിശ്വസ്തനാണ് നിലവില്‍ ശ്രേയസ് അയ്യര്‍. ശ്രേയസ്-റിഷഭ് പന്ത് കൂട്ടുകെട്ട് ആദ്യ രണ്ട് മത്സരത്തിലും ഡല്‍ഹിക്ക് കരുത്തായിരുന്നു. മൂന്നാമതായി സുനില്‍ നരെയ്‌ന് പകരം ആര്‍ അശ്വിനെ ഡല്‍ഹിയില്‍ നിന്ന് ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്നതായി കാര്‍ത്തിക് പറഞ്ഞു.

നിലവില്‍ കെകെആറിന്റെ ഓപ്പണര്‍കൂടിയാണ് നരെയ്ന്‍. അശ്വിന്‍ ഈ സീസണിലാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് വിട്ട് ഡല്‍ഹിയിലെത്തിയത്. ഇത്തവണ കിരീട സാധ്യതയില്‍ വളരെ മുന്നിലുള്ള ടീമാണ് ഡല്‍ഹി. യുവതാരങ്ങളാലും സീനിയര്‍ താരങ്ങളാലും സമ്പന്നമായ ഡല്‍ഹിക്ക് റിക്കി പോണ്ടിങ് എന്ന മികച്ച പരിശീലകന്റെ ഉപദേശങ്ങളും കരുത്താകുന്നു.

Story first published: Sunday, September 27, 2020, 12:43 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+