IPL 2020: കാത്തിരിക്കാനാവുന്നില്ലെന്ന് സിഎസ്‌കെ കോച്ച്, എന്തിനും തയ്യാറെന്ന് രോഹിത് ശര്‍മ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. പതിവ് പോലെ ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെല്ലാം കുട്ടിക്രിക്കറ്റില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ വീണ്ടും ഇറങ്ങും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയെയാണ് നേരിടുക. ഐപിഎല്ലിലെ ഡെര്‍ബി എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന പോരാട്ടമാണ് മുംബൈയും സിഎസ്‌കെയും തമ്മിലുള്ളത്.

ഇരു ടീമും തമ്മില്‍ മുഖാമുഖമെത്തുമ്പോള്‍ അതിന് നാട്ടങ്കത്തിന്റെ ആവേശവും വീറും ഉണ്ടാകും. ഇപ്പോഴിതാ മുംബൈയ്‌ക്കെതിരായ മറ്റൊരു പോരാട്ടത്തിനായി കാത്തിരിക്കാന്‍ ആവുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സിഎസ്‌കെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളമിങ്. 'ആദ്യ മത്സരം എന്നത് എപ്പോഴും വലിയ ആകാംക്ഷ നിറഞ്ഞതാണ്. മുംബൈ-സിഎസ്‌കെ മത്സരം ആകാംക്ഷയും സമ്മര്‍ദ്ദവും ഇരട്ടിപ്പിക്കും. അതിനെ ഞങ്ങള്‍ ആസ്വദിക്കുന്നു. അവസാന വര്‍ഷം മികച്ച പ്രകടനം നടത്തിയതുകൊണ്ടാണ് ഇത്തവണ ആദ്യ മത്സപം കളിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിച്ചത്. മുംബൈയ്‌ക്കെതിരായ മറ്റൊരു പോരാട്ടം ആവേശകരമാണ്'-ഫ്‌ളമിങ് പറഞ്ഞു.

അവസാന സീസണില്‍ കിരീടത്തിനോട് തൊട്ടടുത്തെത്തിയെങ്കിലും 1 റണ്‍സിന് മുംബൈയോട് സിഎസ്‌കെ തോല്‍ക്കുകയായിരുന്നു. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് സിഎസ്‌കെയ്ക്ക് വേണമെന്നിരിക്കെ ഷര്‍ദുല്‍ ഠാക്കൂറിനെ ലസിത് മലിംഗ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഇതിന് പകരം വീട്ടാനുറച്ചാവും ഇത്തവണ സിഎസ്‌കെയുടെ വരവ്.

സിഎസ്‌കെയുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും മുംബൈ ഇന്ത്യന്‍സ് ടീം കരുത്തിനെക്കുറിച്ചും ഫ്‌ളമിങ് പ്രതികരിച്ചു. വളരെ മികച്ച ശക്തമായ നിരയാണ് മുംബൈയുടേത്. ആദ്യ മത്സരത്തിന് ശേഷമാണ് പ്രീ സീസണ്‍ എങ്ങനെ ഫലവത്തായി എന്ന് മനസിലാക്കാനും ആരൊക്കെ പുറത്തിരിക്കണമെന്ന് തീരുമാനിക്കാനുള്ള ഒരു ഐഡിയയും ലഭിക്കുകയെന്ന് ഫ്‌ളമിങ് പറഞ്ഞു.

വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മയും അഭിപ്രായപ്പെട്ടു. 'ഐപിഎല്ലില്‍ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നാണ് സിഎസ്‌കെ. ഏത് പ്രതിസന്ധിയേയും മറികടക്കുന്നവരാണവര്‍. എല്ലാവരും ഏറെ നാളായി മത്സരം കളിച്ചിട്ട്. അതിനാല്‍ത്തന്നെ മികച്ചൊരു തുടക്കമാണ് പ്രതീക്ഷിക്കുന്നത്. മികച്ചൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കുന്നു. എല്ലാത്തരത്തിലും തയ്യാറെടുത്ത് എന്താണ് നേടേണ്ടതെന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്'-രോഹിത് പറഞ്ഞു. ഇത്തവണ ലസിത് മലിംഗയുടെ അഭാവം മുംബൈയ്ക്ക് കടുത്ത തിരിച്ചടി നല്‍കുമ്പോള്‍ സുരേഷ് റെയ്‌ന,ഹര്‍ഭജന്‍ സിങ് എന്നിവര്‍ സിഎസ്‌കെ നിരയിലും ഉണ്ടാവില്ല. സിഎസ്‌കെയ്‌ക്കെതിരേ കളിക്കണക്കില്‍ മുംബൈയ്ക്കാണ് ആധിപത്യം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, September 19, 2020, 7:37 [IST]
Other articles published on Sep 19, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X