വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 3 ഫോര്‍മാറ്റിലും ആ ഇന്ത്യന്‍ താരം ബെസ്റ്റ്, ബാറ്റ് ചെയ്യുന്നത് കാണാന്‍ ഇഷ്ടമെന്ന് ലാറ!!

By Vaisakhan MK

ദുബായ്: ലോകത്തിലെ താന്‍ ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ പരിചയപ്പെടുത്തി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകവും പഞ്ചാബ് ടീമിന്റെ ക്യാപ്റ്റനുമായ കെഎല്‍ രാഹുലാണ് ആ താരമെന്ന് ലാറ പറയുന്നു. തന്റെ ടെസ്റ്റ്-ഏകദിന-ടി20 ടീമുകളില്‍ രാഹുലിനെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ബാറ്റ് ചെയ്യുന്ന സ്റ്റൈലും ആ രീതിയും തന്നെ ഒരുപാട് ആകര്‍ഷിച്ചെന്നും ലാറ പറയുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് രാഹുല്‍ നടത്തുന്നത്. ഇത്തവണ 500 റണ്‍സ് തികച്ച ഏക താരവും രാഹുല്‍ തന്നെയാണ്.

KL Rahul is my Favorite Batsman In The World : Brian Lara | Oneindia Malayalam
1

ഐപിഎല്ലിന്റെ മൂന്ന് സീസണുകളില്‍ തുടര്‍ച്ചയായി 500 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും രാഹുലിന്റെ പേരിലാണ്. ഈ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നായി 525 റണ്‍സാണ് രാഹുല്‍ നേടിയത്. അഞ്ച് അര്‍ധ സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇത്തവണ രാഹുലിന്റെ പേരിലുണ്ട്. ഈ സീസണിലെ ഉയര്‍ന്ന സ്‌കോറും രാഹുലിന്റെ പേരിലാണ്. ആര്‍സിബിക്കെതിരെ പുറത്താവാതെ 132 റണ്‍സും രാഹുല്‍ നേടിയിരുന്നു. രാഹുലാണ് എന്റെ എല്ലാ ഫോര്‍മാറ്റിലെയും മികച്ച ബാറ്റ്‌സ്മാനെന്ന് ലാറ പറഞ്ഞു. മികച്ച പ്രകടനത്തിന് പുറമേ കാണാന്‍ വളരെയധികം ഭംഗിയുള്ള ഇന്നിംഗ്‌സാണ് രാഹുല്‍ കളിക്കുന്നതെന്നും ലാറ പറഞ്ഞു.

ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര പ്രകടനം തന്നെയാണ് രാഹുല്‍ കാഴ്ച്ചവെക്കുന്നത്. അതിലുപരി രാഹുല്‍ ബാറ്റ് ചെയ്യുന്ന രീതി എനിക്ക് വളരെ ഇഷ്ടമുള്ളതാണ്. രണ്ടും സംയോജിപ്പിക്കുന്ന അദ്ദേഹം കളി ശൈലി അതിമനോഹരമാണ്. തുടക്കത്തില്‍ കളി ജയിപ്പിക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറിയിട്ടുണ്ട്. കളി ജയിപ്പിക്കാന്‍ ഇപ്പോള്‍ രാഹുലിന് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇത് ആദ്യമായിട്ടല്ല രാഹുലിനെ ലാറ പുകഴ്ത്തുന്നത്. മികച്ച സാങ്കേതികതയുള്ള ബാറ്റ്‌സ്മാനാണ് രാഹുലെന്നും, അദ്ദേഹം കൂടുതല്‍ മെച്ചപ്പെട്ട് വരികയാണെന്നും ലാറ അഭിപ്രായപ്പെട്ടിരുന്നു.

രാഹുല്‍ നേരത്തെ മുംബൈക്കെതിരെയാ മത്സരത്തില്‍ 51 പന്തില്‍ 77 റണ്‍സടിച്ച് ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. കളി രണ്ട് സൂപ്പര്‍ ഓവറിലേക്ക് നീണ്ട ശേഷമാണ് പഞ്ചാബ് ജയം പിടിച്ചത്. മത്സരത്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സറും രാഹുല്‍ അടിച്ചിരുന്നു. ഈ മത്സരത്തില്‍ 500 റണ്‍സ് എന്ന നേട്ടവും രാഹുല്‍ മറികടന്നത്. നേരത്തെ തന്നെ സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ള താരങ്ങള്‍ ഐപിഎല്ലിലെ ഏറ്റവും ബെസ്റ്റ് താരമാണെന്ന് പറഞ്ഞിരുന്നു. രാഹുല്‍ തിളങ്ങുമെന്ന് കളിക്ക് മുന്നേ തന്നെ ഗവാസ്‌കര്‍ പറഞ്ഞിരുന്നു. ഭാവിയില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി രാഹുല്‍ വരുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു.

Story first published: Tuesday, October 20, 2020, 21:01 [IST]
Other articles published on Oct 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X