Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഈ സീസണില്‍ അവരാണ് എന്റെ ഫേവറിറ്റുകള്‍, 6 ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുത്ത് ലാറ!!

ദുബായ്: ഐപിഎല്ലിന്റെ ഈ സീസണില്‍ തന്നെ ഏറ്റവുമധികം ഞെട്ടിച്ചത് അഞ്ച് ഇന്ത്യന്‍ താരങ്ങളാണെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. അവര്‍ ബാറ്റ് കൊണ്ട് തന്നെ അമ്പരിപ്പിച്ചവരാണെന്നും ലാറ പറഞ്ഞു. അതേസമയം ഒന്നാം സ്ഥാനത്തുള്ളത് മലയാളി താരം സഞ്ജു സാംസണാണ്. ഈ സീസണില്‍ 375 റണ്‍സടിച്ചിട്ടുണ്ട് സഞ്ജു. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 26 സിക്‌സറുകളാണ് ഈ സീസണില്‍ സഞ്ജു അടിച്ച് കൂട്ടിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ 16 സിക്‌സറുകളായിരുന്നു സഞ്ജു അടിച്ച് പറത്തിയത്. എന്നാല്‍ സ്ഥിരതയില്ലായ്മ സഞ്ജുവിന് ഇത്തവണയും തിരിച്ചടിയായിരുന്നു.

1

സഞ്ജു ബാറ്റ് ചെയ്യുന്ന രീതി തനിക്ക് ഇഷ്ടമാണെന്ന് ലാറ പറയുന്നു. സഞ്ജുവിന് ഏത്് ഷോട്ടും കളിക്കാനുള്ള കെല്‍പ്പുണ്ട്. ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവും ടൈമിംഗ് സഞ്ജുവിനുണ്ട്. അദ്ദേഹത്തിന്റെ പൊട്ടന്‍ഷ്യല്‍ ഗംഭീരമാണ്. ശരിക്കും പല ഷോട്ടുകള്‍ വിശ്വസിക്കാന്‍ പോലും പറ്റാത്തതാണ്. തീര്‍ച്ചയായും കൂടുതല്‍ ഉയരങ്ങളിലേക്ക് സഞ്ജു എത്തുമെന്നും ലാറ പറഞ്ഞു. അതേസമയം തന്റെ ഇഷ്ടപ്പെട്ട രണ്ടാമത്തെ താരം സൂര്യകുമാര്‍ യാദവാണെന്ന് ലാറ പറയുന്നു. ഈ സീസണില്‍ 461 റണ്‍സാണ് സൂര്യകുമാര്‍ ഇതുവരെ അടിച്ചെടുത്തത്. ഓപ്പണര്‍ അല്ലെങ്കില്‍ കൂടി മുംബൈയെ നല്ല രീതിയില്‍ കളിച്ച് വലിയ സ്‌കോറിലെത്തിക്കാന്‍ സൂര്യകുമാറിന് സാധിക്കും. സൂര്യകുമാര്‍ കളിക്കുന്നത് ആസ്വദിക്കാറുണ്ടെന്നും ലാറ പറഞ്ഞു.

ദേവദത്ത് പടിക്കല്‍, കെഎല്‍ രാഹുല്‍, പ്രിയം ഗാര്‍ഗ്, അബ്ദുള്‍ സമദ് എന്നിവരാണ് ഇത്തവണ തന്നെ കൂടുതല്‍ ഞെട്ടിച്ച ഇന്ത്യന്‍ താരങ്ങളെന്നും ലാറ വ്യക്തമാക്കി. ദേവദത്ത് പടിക്കല്‍ വളരെധികം പൊട്ടന്‍ഷ്യലുള്ള കളിക്കാരനാണ്. കുറച്ച് കാര്യങ്ങള്‍ അദ്ദേഹം കളിയില്‍ മാറ്റിയെടുക്കാറുണ്ട്. ഐപിഎല്ലോ ടി20യോ നോക്കിയല്ല ഞാന്‍ ബാറ്റ്‌സ്മാനെ വിലയിരുത്താറുള്ളത്. ദേവദത്ത് ടെസ്റ്റ് മത്സരങ്ങളും കളിക്കണം. ടെസ്റ്റ് ക്രിക്കറ്റില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ സാങ്കേതികത്വത്തില്‍ മാറ്റം വരുത്താന്‍ ദേവദത്ത് തയ്യാറാവണം. മൂന്ന് സ്ലിപ്പ് അടക്കം ഫീല്‍ഡിംഗ് വരുമ്പോള്‍ കൂടുതല്‍ നന്നായി കളിക്കുക ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ദേവദത്ത് ടി20 മാത്രമാണ് കളിക്കുന്നത്. തീര്‍ച്ചയായും ടെസ്റ്റും ദേവദത്തിന് കളിക്കാന്‍ സാധിക്കുമെന്ന് ലാറ പറഞ്ഞു.

രാഹുലിനെ കുറിച്ച് കൂടുതലൊന്നും പറയേണ്ടതില്ല. ഇന്ത്യന്‍ ടീമില്‍ അടിത്തറയുള്ള കളിക്കാരനാണ് രാഹുല്‍. എപ്പോഴും രാഹുല്‍ ഗംഭീര കളിക്കാരനാണെന്ന് ഞാന്‍ പറയാറുണ്ട്. കൂടുതലായി എന്താണ് ഞാന്‍ പറയുകയെന്നും ലാറ ചോദിച്ചു. ഹൈദരാബാദ് താരം പ്രിയം ഗാര്‍ഗിന് മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുമെന്നും അതിനുള്ള കഴിവ് ഉണ്ടെന്നും ലാറ പറയുന്നു. അതേസമയം ലാറയുടെ സര്‍പ്രൈസായിരുന്നു അബ്ദുള്‍ സമദ്. ഈ സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സമദ്. മികവുള്ള താരമാണ് സമദെന്നും ലാറ പറഞ്ഞു. കശ്മീരില്‍ നിന്ന് ഐപിഎല്ലില്‍ കളിക്കുന്ന രണ്ടാമത്തെ താരം കൂടിയാണ് സമദ്.

Story first published: Monday, November 9, 2020, 10:26 [IST]
Other articles published on Nov 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+