Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പഞ്ചാബ് ടീം തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് ബ്രയാന്‍ ലാറ- ഗെയ്ല്‍ എവിടെ?

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ മോശം ഫോമില്‍ തുടരുമ്പോഴും ക്രിസ് ഗെയ്‌ലിനെ ഉള്‍പ്പെടുത്താത്ത പഞ്ചാബിന്റെ ടീം തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനുള്ള പ്ലേയിങ് ഇലവനിലും ഗെയ്‌ലിനെ കാണാതിരുന്നതോടെയാണ് ലാറ പഞ്ചാബിന്റെ ടീം തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിന്റെ ടീം തിരഞ്ഞെടുപ്പ് തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്നാണ് ലാറ അഭിപ്രായപ്പെട്ടത്.

'ക്രിസ് ഗെയ്ല്‍ പഞ്ചാബ് നിരയിലില്ല എന്നത് വളരെ നിരാശപ്പെടുത്തുന്ന കാര്യമാണ്. ക്രിസ് ഗെയ്ല്‍ ഏവരും ഭയക്കുന്ന താരമാണ്. ക്രിസ് ജോര്‍ദാന്‍ സീസണില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. ക്രിസ് ജോര്‍ദാന്‍ മോശം താരമാണെന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ ബാറ്റിങ് നിരയിലേക്ക് ഗെയ്ല്‍ എത്തിയാല്‍ ടീമിന്റെ ആകെ ഘടനയെ അത് ശക്തിപ്പെടുത്തും'-ലാറ പറഞ്ഞു.

brianlara-chrisgayle

അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഗെയ്‌ലിനെ കളിപ്പിക്കാന്‍ പഞ്ചാബ് ആലോചിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് ജലദോഷമായതിനാല്‍ അവസരം നല്‍കിയില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ പനിയോ ജലദോഷമോ ഉണ്ടെങ്കിലും പോലും അവസരം നല്‍കാന്‍ പാടില്ല. ഗെയ്‌ലിന് ജലദോഷമായതിനാലാണ് കളിപ്പിക്കാത്തതെന്ന് പഞ്ചാബിന്റെ പരിശീലകന്‍ അനില്‍ കുംബ്ലെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ഗെയ്ല്‍ കളിക്കാതിരുന്നത് അദ്ദേഹത്തിന് ഭക്ഷ്യ വിഷബാധ ഏറ്റതിനാലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഗെയ്‌ലിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇതുവരെ പഞ്ചാബ് പുറത്തുവിട്ടിട്ടില്ല.

ഗെയ്ല്‍ എത്തിയാല്‍ പഞ്ചാബിന്റെ ബാറ്റിങ് നിരയുടെ കരുത്ത് വര്‍ധിക്കുമെന്ന് ലാറ ചൂണ്ടിക്കാട്ടുന്നു. 'കെഎല്‍ രാഹുല്‍,ക്രിസ് ഗെയ്ല്‍,മായങ്ക് അഗര്‍വാള്‍,ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നീ ബാറ്റിങ് ഓഡര്‍ ഒന്ന് സങ്കല്‍പ്പിച്ച് നോക്കുക. ഏത് വലിയ സ്‌കോറും ഇവര്‍ക്ക് പിന്തുടര്‍ന്ന് ജയിക്കാനാവും. അതിനാല്‍ത്തന്നെ കോട്രല്‍ പുറത്തുപോയപ്പോള്‍ പകരം ഗെയ്‌ലിനെ പരിഗണിക്കണമായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കണം'-ലാറ കൂട്ടിച്ചേര്‍ത്തു. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് ഗെയ്ല്‍. അവസാന സീസണില്‍ കെ എല്‍ രാഹുലിനൊപ്പം ഓപ്പണറെന്ന നിലയില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ഗെയ്‌ലിന് സാധിച്ചിരുന്നു. ഗെയ്ല്‍ എത്തിയാല്‍ മായങ്ക് അഗര്‍വാള്‍ മൂന്നാം നമ്പറിലെത്തുകയും ടീമിന്റെ മധ്യനിരയില്‍ കൂടുതല്‍ ശക്തി പകരുകയും ചെയ്യും.

Story first published: Saturday, October 10, 2020, 18:52 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+