IPL 2020: ഇത്തവണ പ്ലേ ഓഫിലെത്തുക ആരൊക്കെ? ബ്രാഡ് ഹോഗ് പ്രവചിക്കുന്നതിങ്ങനെ
സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി 10 നാള്‍ ദൂരം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരാധകരെ സംബന്ധിച്ച് ഏറെ ആശ്വാസവും ആവേശവും നല്‍കുന്ന സീസണ്‍ കൂടിയാണിത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇത്തവണ ടൂര്‍ണമെന്റ് യുഎഇയില്‍ ആയതിനാല്‍ത്തന്നെ ഫേവറേറ്റുകളെ പ്രവചിക്കുക പോലും അസാധ്യമാണ്. ഇപ്പോഴിതാ മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ് ഇത്തവണത്തെ ഐപിഎല്ലില്‍ പ്ലേ ഓഫിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ചിരിക്കുകയാണ്.

സിഎസ്‌കെ ബുദ്ധിമുട്ടും
മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയ എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ ബുദ്ധിമുട്ടും. നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്താന്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി മികച്ച പ്രകടനം തന്നെ സിഎസ്‌കെയ്ക്ക് നടത്തേണ്ടി വരും. പ്രായമായ നിര സിഎസ്‌കെയ്ക്ക് തിരിച്ചടിയാകും. ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി റബാദ എല്ലാ മത്സരവും കളിച്ചാല്‍ ആദ്യ നാലില്‍ എത്താന്‍ സാധ്യത കൂടുതലാണ്-ഹോഗ് പറഞ്ഞു. ഇത്തവണ സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങ്ങും സിഎസ്‌കെ നിരയില്‍ കളിക്കുന്നില്ല. ഹര്‍ഭജന്റെ അഭാവം സിഎസ്‌കെയെ കാര്യമായി ബാധിക്കില്ലെങ്കിലും റെയ്‌നയുടെ അഭാവം ബാറ്റിങ്ങില്‍ പ്രതിഫലിക്കുമെന്നുറപ്പ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
മൂന്നാം സ്ഥാനക്കാരായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എത്താന്‍ സാധ്യത കൂടുതലാണ്. ഇത്തവണ മികച്ച സംതുലിതമായ ടീം തന്നെ അവര്‍ക്കൊപ്പമുണ്ട്. നരെയ്‌നെപ്പോലെ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ സാധിക്കുന്നവര്‍ കെകെആറിലുണ്ട്. നരെയ്ന്‍ ഓപ്പണറായും മധ്യനിരയിലും ഫിനിഷറായും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ്. ആന്‍ഡ്രേ റസലിന്റെ സാന്നിധ്യവും കൊല്‍ക്കത്തയ്ക്ക് കരുത്ത് പകരുന്നു. നേരത്തെ കെകെആറിനുവേണ്ടി ഹോഗ് കളിച്ചിട്ടുണ്ട്. ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കെകെആര്‍ മികച്ച നിരയാണ്. പാറ്റ് കമ്മിന്‍സ്,ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങിയ പേസ് കരുത്തും ഇത്തവണ ടീമിനൊപ്പമുണ്ട്.

ആര്‍സിബി പ്ലേ ഓഫിലെത്തും
രണ്ടാം സ്ഥാനക്കാരായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പ്ലേ ഓഫിലെത്തും. അവരുടെ പരിശീലക സംഘം വളരെ മികച്ചതാണ്. അതിനാല്‍ത്തന്നെ താരങ്ങള്‍ക്ക് സമ്മര്‍ദ്ദം ഇല്ലാതെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. കൂടാതെ വിരാട് കോലിക്കൊപ്പം ആരോണ്‍ ഫിഞ്ചുകൂടി ചേരുമ്പോള്‍ മികച്ച സീസണ്‍ തന്നെയാവും അവര്‍ക്ക്. എല്ലാ സീസണിലും മികച്ച താരങ്ങളുമായെത്തുന്ന ആര്‍സിബി ഇതുവരെ കിരീടം നേടിയിട്ടില്ല. ഇത്തവണ സ്‌റ്റെയിന്‍,ക്രിസ് മോറിസ് തുടങ്ങിയ താരങ്ങളെ ടീമിലെത്തിച്ച് ആര്‍സിബി പേസ് കരുത്തുയര്‍ത്തിയിട്ടുണ്ട്.കോലി,ഫിഞ്ച്,ഡിവില്ലിയേഴ്‌സ് എന്നിവരാണ് ടീമിന്റെ നട്ടെല്ല്.

തലപ്പത്ത് മുംബൈ തന്നെ
പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുക നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാവുമെന്നാണ് ഹോഗ് പറയുന്നത്. എല്ലാത്തരത്തിലും മികച്ചവരാണവര്‍. മികച്ച ബാറ്റിങ് നിരയുണ്ട്. ക്രുണാല്‍ പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ്,ക്രുണാല്‍ പാണ്ഡ്യ തുടങ്ങിയ വമ്പന്‍ അടിക്കാര്‍ മുംബൈയ്‌ക്കൊപ്പമുണ്ട്. സ്പിന്നര്‍മാരും പേസര്‍മാരും ഒന്നിനൊന്ന് മെച്ചമായ മികച്ച ബൗളിങ് നിരയാണ് മുംബൈയുടേത്. രോഹിത് ശര്‍മ നായകനായ മുംബൈ ഇത്തവണ അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications