വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കെകെആറിന് ആശ്വാസം, സുനില്‍ നരെയ്ന്‍ പരിശോധനയില്‍ പാസായി- കളി തുടരാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലിലായ കെകെആര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ ബൗളിങ് ആക്ഷന്‍ പരിശോധനയില്‍ പാസായി. ബൗളിങ് ആക്ഷന്‍ കമ്മിറ്റിയുടെ പരിശോധനയില്‍ നരെയ്‌ന്റെ ആക്ഷന്‍ നിയമപരമാണെന്ന് വ്യക്തമായതോടെയാണ് അദ്ദേഹത്തിന് വീണ്ടും കളിക്കാന്‍ അവസരം ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ നെറ്റ്‌സില്‍ ആക്ഷന്‍ ശരിയാക്കാന്‍ നരെയ്ന്‍ കഠിന പരിശീലനം നടത്തിയിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് നരെയ്‌ന്റെ ബൗളിങ് ആക്ഷനില്‍ അനുവദിനീയമായ 15 ഡിഗ്രിയില്‍ കൂടുതല്‍ കൈ മടങ്ങുന്നില്ലെന്ന് വ്യക്തമായത്.

നരെയ്ന്‍ ബൗളിങ് ആക്ഷന്‍ പരിശോധനയില്‍ വിജയിച്ച വിവരം ഐപിഎല്‍ ഭരണസമിതി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 'ബൗളിങ് ആക്ഷന്‍ കമ്മിറ്റിയുടെ പരിശോധനയില്‍ നരെയ്ന്‍ വിജയിച്ചിരിക്കുന്നു.ഒക്ടോബര്‍ 10ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ ഐപിഎല്‍ മത്സരത്തിനിടെയാണ് നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നരെയ്‌നെ താക്കീത് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു'-ഐപിഎല്‍ ഔദ്യോഗികമായി ഇറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

sunilnarainekkr

പഞ്ചാബിനെ കെകെആര്‍ തോല്‍പ്പിച്ചത് നരെയ്‌ന്റെ ബൗളിങ് മികവിലായിരുന്നു. അവസാന ഓവറില്‍ പഞ്ചാബിനെ നരെയ്ന്‍ തളച്ചിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ നരെയ്‌ന് തന്റെ ബൗളിങ് ആക്ഷനില്‍ വ്യത്യാസം വരുത്താതെ തന്നെ മുന്നോട്ട് പോകാന്‍ സാധിക്കും.

കെകെആറിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഐപിഎല്‍ ബൗളിങ് ആക്ഷന്‍ കമ്മിറ്റി പരിശോധന നടത്തിയത്. നരെയ്‌ന്റെ ആക്ഷന്‍ സ്ലോ മോഷനിലും വലത്,ഇടത് വശത്തുകൂടിയും പരിശോധന നടത്തി. ഇത് വിലയിരുത്തിയാണ് നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍ നിയമാനുസൃതമാണെന്ന തീരുമാനത്തിലെത്തിയത്. വീഡിയോയിലുള്ള അതേ ബൗളിങ് ആക്ഷന്‍ നരെയ്ന്‍ തുടരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരിശോധനക്ക് ശേഷം താക്കീത് പട്ടികയില്‍ നിന്ന് നരെയ്‌നെ ഒഴിവാക്കിയിട്ടുണ്ട്. നരെയ്‌ന്റെ അഭാവം കെകെആറിനെ സംബന്ധിച്ച് വലുതാണ്. കാരണം ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവുള്ള നരെയ്‌ന് പകരക്കാരനെ പരിഗണിക്കുക കെകെആറിന് കടുത്ത വെല്ലുവിളിയായിരുന്നു. നരെയ്ന്‍ മടങ്ങിയെത്തുന്നതോടെ കെകെആറിന് കൂടുതല്‍ സംതുലിതാവസ്ഥ കൈവരും.

നേരത്തെ 2015ല്‍ ശ്രീലങ്കന്‍ പരമ്പരക്കിടെ നരെയ്‌ന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അന്ന് പരിശോധനയില്‍ അനുവദിനീയമായതില്‍ കൂടുതല്‍ കൈമടങ്ങുന്നുണ്ടെന്ന് വ്യക്തമായതോടെ ഒരു വര്‍ഷത്തോളം വിലക്ക് നേരിടുകയും ചെയ്തിരുന്നു. പിന്നീട് ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തിയാണ് നരെയ്ന്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.

Story first published: Sunday, October 18, 2020, 19:25 [IST]
Other articles published on Oct 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X