Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: അവര്‍ വീണപ്പോള്‍ ടീമും പരാജയം, ഡല്‍ഹിക്ക് പിഴച്ചത് 3 കാര്യത്തില്‍, പ്ലാന്‍ ബിയില്ല

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സ് തുടര്‍ച്ചയായ മൂന്ന് തോല്‍വികളുമായി പതറി നില്‍ക്കുകയാണ്. ഏറ്റവും ആദ്യം പ്ലേഓഫില്‍ കയറുമെന്ന് കരുതിയ ടീമാണ് അവര്‍. എന്നാല്‍ അനാവശ്യ തോല്‍വികളിലേക്ക് വീണ അവര്‍ക്ക് അവസാന രണ്ട് മത്സരങ്ങളില്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്. ഹൈദരാബാദിനെതിരെ അവര്‍ നിര്‍ണായക മത്സരത്തില്‍ തോല്‍വി വഴങ്ങി. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും വമ്പന്‍ തോല്‍വികളൊന്നാണ് ഡല്‍ഹി നേരിട്ടിരിക്കുന്നത്. എന്നാല്‍ ടീമിന്റെ പിഴവുകളാണ് ഏറ്റവും അമ്പരിപ്പിക്കുന്നത്. മുമ്പൊരിക്കലും ഇവ ഡല്‍ഹി ടീമിലുണ്ടാവാത്ത പ്രശ്‌നങ്ങളാണ്.

അവര്‍ പരാജയപ്പെട്ടു

അവര്‍ പരാജയപ്പെട്ടു

ഡല്‍ഹി ഈ സീസണില്‍ ഏറ്റവുമധികം ആശ്രയിച്ചത് രണ്ട് പേസര്‍മാരെയാണ്. അതും വിദേശ താരങ്ങളാണ്. കഗിസോ റബാദയും ആന്‍ഡ്രിച് നോര്‍ട്ടെയുമാണ് ഈ താരങ്ങള്‍. ഇവര്‍ ഹൈദരാബാദിനെതിരെ തീര്‍ത്തും നിറം മങ്ങി. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ എല്ലാ ബാറ്റ്‌സ്മാന്‍മാരെയും വിറപ്പിച്ച് നിര്‍ത്താന്‍ ഈ രണ്ട് പേര്‍ക്കും സാധിച്ചിരുന്നു. പക്ഷേ വാര്‍ണറും വൃദ്ധിമാന്‍ സാഹയും ഇവരെ തുടക്കം മുതല്‍ ആക്രമിച്ചു. ഇതോടെ തന്നെ ഡല്‍ഹി മത്സരം കൈവിട്ടു. പേസര്‍മാര്‍ ഇതുവരെ മോശം പ്രകടനം നടത്തിയില്ലാത്തത് കൊണ്ട് പ്ലാന്‍ ബി അവര്‍ക്കില്ലായിരുന്നു. മറ്റൊരു നല്ല ബൗളര്‍ കൂടിയുണ്ടെങ്കില്‍ മത്സരം ഡല്‍ഹിക്ക് അനുകൂലമാകുമായിരുന്നു.

ഫോമൗട്ടായ താരങ്ങള്‍

ഫോമൗട്ടായ താരങ്ങള്‍

അമിത ആത്മവിശ്വാസം ഡല്‍ഹിക്കുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് എല്ലാ താരങ്ങളും ഒരുമിച്ച് ഫോമൗട്ടായത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് അവര്‍ക്ക്. ശിഖര്‍ ധവാന്‍ അവസാന രണ്ട് കളിയില്‍ പരാജയമാണ്. പൃഥ്വി ഷായും ഫോമൗട്ടാണ്. ശ്രേയസ് അയ്യരും പന്തും സ്റ്റോയിനിസും കൂടി മോശം ഫോമിലേക്ക് വീണതോടെ ബാറ്റിംഗ് നിര ദുര്‍ബലമായി. ഇതില്‍ രണ്ട് താരങ്ങളെങ്കിലും ഫോമിലേക്ക് ഉയരേണ്ടത് ഡല്‍ഹിക്ക് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ പ്ലേഓഫിന് അപ്പുറത്തേക്ക് ഡല്‍ഹിക്കൊരു കുതിപ്പ് അസാധ്യമാകും.

ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റി

ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റി

ടീം കോമ്പിനേഷനില്‍ ഏറ്റവും സ്ഥിരതയുള്ള ടീമായിരുന്നു ഡല്‍ഹി. അതുകൊണ്ട് അവര്‍ എപ്പോഴും വിജയിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ മാര്‍ക്കസ് സ്‌റ്റോയിനിസിനെയും ഹെറ്റ്മയറെയും മൂന്നാം നാലും സ്ഥാനങ്ങളില്‍ ഇറങ്ങി. വലിയ സ്‌കോര്‍ പിന്തുടരാന്‍ ഉള്ളത് കൊണ്ടായിരുന്നു ഇത്. എന്നാല്‍ ഹൈദാരാബാദിന്റെ സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ ഇവര്‍ വല്ലാതെ ബുദ്ധിമുട്ടി. ശ്രേയസ് അയ്യരും റിഷഭ് പന്തും നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ ഇതിലും വലിയ ഇംപാക്ട് ഉണ്ടാവുമായിരുന്നു. സ്പിന്നറെ കളിക്കുന്നതില്‍ വലിയ മിടുക്കുണ്ട് ശ്രേയസിന്. പന്തിനും വെടിക്കെട്ടിന് സാധിക്കുമായിരുന്നു. ഇന്നലെ നല്ല രീതിയില്‍ തന്നെ പന്ത് കളിച്ചിരുന്നു.

ചേസിംഗ് പോര

ചേസിംഗ് പോര

ചേസിംഗിന് ഡല്‍ഹി അധികം ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. ഹൈദരാബാദിനെതിരെ അവര്‍ കളിച്ച ഷോട്ടുകള്‍ വളരെ മോശമായിരുന്നു. കുറച്ച് ക്ഷമയോടെ കളിച്ചിരുന്നെങ്കില്‍ മത്സരത്തെ അവസാനം വരെ സജീവമായി നിര്‍ത്താന്‍ സാധിക്കുമായിരുന്നു. റാഷിദ് ഖാനെ സൂക്ഷമതയോടെ കലിക്കുന്നതിലും ടീം പരാജയപ്പെട്ടു. പല ടീമുകളും ഡല്‍ഹി ടീമിലെ വീക്ക്‌നെസ്സ് കണ്ടെത്തിയിരിക്കുകയാണ്. അവര്‍ രണ്ടാമത് ബാറ്റ് ചെയ്ത നാല് മത്സരങ്ങളിലും ചേസിംഗില്‍ പരാജയപ്പെടുകയായിരുന്നു ഡല്‍ഹി. ടോസ് കിട്ടിയിട്ടും ശ്രേയസ് ബൗളിംഗ് തിരഞ്ഞെടുത്തത് വലിയ വീഴ്ച്ചയായിരുന്നു.

Story first published: Wednesday, October 28, 2020, 11:52 [IST]
Other articles published on Oct 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+