Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയുടെ ഓപ്പണിങ് കൂട്ടുകെട്ട് ആരൊക്കെ? സാധ്യത ഇങ്ങനെ

അബൂദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കുകയാണ്. മൂന്ന് തവണ ചാമ്പ്യന്‍പട്ടം ചൂടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണയും ഏറെ പ്രതീക്ഷയിലാണ്. എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ത്തന്നെ സിഎസ്‌കെയ്ക്ക് ഒപ്പമുള്ള ധോണിയുടെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ മൈതാനത്ത് ധോണിയും സംഘവും കിരീടം നേടുന്നത് കാണാനുള്ള കാത്തിരുപ്പിലാണ് ധോണി ആരാധകര്‍. ഇത്തവണത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരീക്ഷിക്കാന്‍ സാധ്യതയുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഏതൊക്കെയാണെന്ന് നോക്കാം.

ഷെയ്ന്‍ വാട്‌സണ്‍-അമ്പാട്ടി റായിഡു

ഷെയ്ന്‍ വാട്‌സണ്‍-അമ്പാട്ടി റായിഡു

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും വിശ്വസ്തമായ ഓപ്പണിങ് കൂട്ടുകെട്ടാണ് ഷെയ്ന്‍ വാട്‌സണും അമ്പാട്ടി റായിഡുവും. ഈ സീസണിലും ചെന്നൈ കൂടുതലായും ആശ്രയിക്കുക ഈ കൂട്ടുകെട്ടില്‍ തന്നെയാവും. 2018ലും 2019ലും ഓപ്പണര്‍ റോളിലെത്തിയത് ഇവര്‍ തന്നെയായിരുന്നു. റെയ്‌ന മൂന്നാം നമ്പറിലും ധോണി നാലാം നമ്പറിലും ഇറങ്ങും. വാട്‌സണെ ഫിനിഷര്‍ റോളിലേക്ക് മാറ്റിയാല്‍ അത് ടീമിന് വലിയ ഗുണം ചെയ്‌തേക്കില്ല. എന്നാല്‍ റായിഡുവിനെ മധ്യനിരയിലും പരീക്ഷിക്കാം.

ഫഫ് ഡുപ്ലെസിസ്-മുരളി വിജയ്

ഫഫ് ഡുപ്ലെസിസ്-മുരളി വിജയ്

ദക്ഷിണാഫ്രിക്കയുടെ ഫഫ് ഡുപ്ലെസിസ് ഇന്ത്യയുടെ മുരളി വിജയ് കൂട്ടുകെട്ടാണ് സിഎസ്‌കെയ്ക്ക് മുന്നിലുള്ള മറ്റൊരു ഓപ്പണിങ് കൂട്ടുകെട്ട്. മുരളി വിജയിക്ക് ഓപ്പണര്‍ റോളില്‍ മികച്ച റെക്കോഡുണ്ടെങ്കിലും താരത്തിന്റെ സമീപകാലത്തെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ഫഫ് ഡുപ്ലെസിസ് ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്. അതിനാല്‍ത്തന്നെ മധ്യനിരയിലേക്ക് ഡുപ്ലെസിസിനെ മാറ്റാന്‍ സാധ്യതയില്ല. എന്തായാലും സിഎസ്‌കെയ്ക്ക് ഓപ്പണിങ്ങില്‍ പരീക്ഷിക്കാവുന്ന മറ്റൊരു കൂട്ടുകെട്ടാണ് ഡുപ്ലെസിസ്-വിജയ്.

അമ്പാട്ടി റായിഡു-സാം കറാന്‍

അമ്പാട്ടി റായിഡു-സാം കറാന്‍

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാന്‍ അമ്പാട്ടി റായിഡു എന്നിവരെയാണ് ഓപ്പണിങ്ങില്‍ സിഎസ്‌കെയ്ക്ക് പരീക്ഷിക്കാന്‍ പറ്റുന്ന മൂന്നാമത്തെ ഓപ്പണിങ് കൂട്ടുകെട്ട്. കൊല്‍ക്കത്തയില്‍ സുനില്‍ നരെയ്‌ന്റെ ബാറ്റിങ് വെടിക്കെട്ട് പോലെ സിഎസ്‌കെയ്ക്ക് പരീക്ഷിക്കാന്‍ പറ്റുന്ന താരമാണ് സാം കറാന്‍. അമ്പാട്ടി റായിഡുവിനൊപ്പം ഓപ്പണിങ്ങില്‍ തല്ലിത്തകര്‍ക്കാന്‍ കറാന് സാധിച്ചു. എന്നാല്‍ സിഎസ്‌കെയുടെ ഇതുവരെയുള്ള ടീം ഘടന നോക്കുമ്പോള്‍ ഇത്തരമൊരു പരീക്ഷണം നടത്താനുള്ള സാധ്യത കുറവാണ്.

Story first published: Sunday, August 16, 2020, 16:47 [IST]
Other articles published on Aug 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+