Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 'ബെന്‍ സ്റ്റോക്‌സ് ദൈവമല്ല' രാജസ്ഥാന്റെ സാധ്യതകളെക്കുറിച്ച് ആകാശ് ചോപ്ര

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഗംഭീരമായി തുടങ്ങാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചെങ്കിലും പിന്നീടങ്ങോട്ട് നിരാശപ്പെടുത്തി. ആദ്യ രണ്ട് മത്സരം വിജയിച്ച രാജസ്ഥാന്‍ പിന്നീടുള്ള മൂന്ന് മത്സരവും പരാജയപ്പെട്ടു. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടാണ് രാജസ്ഥാന്‍ തോല്‍വി ഏറ്റുവാങ്ങിയത്. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് തോല്‍വിയുടെ പ്രധാന കാരണം. മധ്യനിരയില്‍ മികച്ചൊരു താരത്തിന്റെ അഭാവം ടീമില്‍ നിഴലിച്ച് നില്‍ക്കുന്നുണ്ട്.

ബെന്‍ സ്‌റ്റോക്‌സ് ടീമിലേക്ക് മടങ്ങിയെത്തുന്നതോടെ ടീമിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് നിലവില്‍ ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ. നിലവില്‍ ക്വാറന്റെയ്‌നിലുള്ള സ്റ്റോക്‌സ് അടുത്ത മത്സരത്തില്‍ കളിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോഴിതാ സ്‌റ്റോക്‌സ് വരുന്നതോടെ രാജസ്ഥാന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമോ എന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് കമന്റേറ്ററും മുന്‍ ഇന്ത്യന്‍ ഓപ്പണറുമായ ആകാശ് ചോപ്ര.

aakashchopraandbenstokes

ബാക്കിയെല്ലാവരും നിരാശപ്പെടുത്തിയാല്‍ സ്റ്റോക്‌സ് വന്നിട്ടും വലിയ മാറ്റമുണ്ടാക്കില്ലെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. 'ബെന്‍ സ്റ്റോക്‌സ് മികച്ച താരമാണ്. ലോകത്തിലെ മികച്ച ഓള്‍റൗണ്ടറാണ് അദ്ദേഹമെങ്കിലും ദൈവമല്ല. അതിന് എല്ലാവരും മനസില്‍ വെക്കണം. മറ്റാരും തിളങ്ങിയില്ലെങ്കില്‍ മുംബൈക്കെതിരേ ബട്‌ലര്‍ ഒറ്റപ്പെട്ട് നിന്നപോലെ സ്‌റ്റോക്‌സിനും ഒറ്റപ്പെട്ട് നില്‍ക്കേണ്ടി വരും'-ആകാശ് അഭിപ്രായപ്പെട്ടു.

മുംബൈക്കെതിരായ രാജസ്ഥാന്റെ പ്രകടനത്തെയും അദ്ദേഹം വിലയിരുത്തി. മൂന്ന് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ റോയല്‍സ് എത്തിയത്. മാച്ച് വിന്നിങ് ടീമിനായി അവര്‍ ശ്രമിച്ചെങ്കിലും മൈതാനത്ത് കണ്ടില്ല. സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും ഷാര്‍ജയില്‍ നല്ല സ്‌കോര്‍ നേടിയെങ്കിലും അവിടെ നിന്ന് മാറിയതോടെ റണ്‍സ് നേടാനാകുന്നില്ല. വലിയ ഷോട്ടുകള്‍ കളിക്കാനാണ് സ്മിത്ത് ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ സ്വഭാവത്തിന് അനുയോജ്യമായതല്ല അത്. ക്യാപ്റ്റനായതിനാല്‍ വലിയ റണ്‍സ് പിന്തുടരുന്നതിന്റെ സമ്മര്‍ദ്ദം സ്മിത്തിനെ ബാധിച്ചിരിക്കുമെന്ന് ഉറപ്പാണ്. സ്മിത്തിന്റെ ക്ലാസിക് പ്രകടനം നമുക്ക് പിന്നീട് പ്രതീക്ഷിക്കാം'-ആകാശ് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനത്തെയും ആകാശ് ചോപ്ര പ്രശംസിച്ചു. മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ഫോമിലായിരുന്നതിനാല്‍ത്തന്നെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡീകോക്കും രോഹിതും വമ്പന്‍ ഷോട്ടുകളുമായി മികച്ച തുടക്കമാണ് നല്‍കിയത്. സൂര്യകുമാര്‍ യാദവും ഹര്‍ദികും മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ കീറോണ്‍ പൊള്ളാര്‍ഡ് ഇറങ്ങാനുള്ളതിനാല്‍ കഴിവിന്റെ പരമാവധി അടിച്ച് കളിക്കാന്‍ ശ്രമിക്കാമായിരുന്നുവെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 7, 2020, 14:58 [IST]
Other articles published on Oct 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+