For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ബെന്‍ സ്‌റ്റോക്‌സ് യുഎഇയിലെത്തി, നേരെ ക്വാറന്റൈനിലേക്ക്, പരാതി ഒറ്റ കാര്യത്തില്‍ മാത്രം!!

By Vaisakhan MK

ദുബായ്: രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷ നല്‍കി കൊണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് യുഎഇയിലെത്തി. അടുത്ത മത്സരത്തിന് താരം കളിക്കുമോ എന്ന് വ്യക്തമല്ല. പക്ഷേ ടീം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് താരം യുഎഇയിലെത്തുന്നത്. മികച്ചൊരു ബാറ്റ്‌സ്മാന്റെയും ബൗളറുടെയും സേവനം സ്റ്റോക്‌സിന്റെ വരവോടെ രാജസ്ഥാന് ലഭിക്കും. അതേസമയം താരം ഇപ്പോള്‍ ക്വാറന്റൈനിലാണ്. കോവിഡ് ടെസ്റ്റിന് ഇന്ന് അദ്ദേഹം വിധേയനാകും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഒക്ടോബര്‍ 11ന് നടക്കുന്ന മത്സരത്തില്‍ സ്‌റ്റോക്‌സ് കളിക്കുമെന്നാണ് സൂചന.

1

സ്‌റ്റോക്‌സ് കളിക്കുന്ന കാര്യത്തില്‍ രാജസ്ഥാന് സംശയങ്ങളൊന്നുമില്ല. പക്ഷേ വിദേശ താരമായത് കൊണ്ട് ആരാണ് പകരം പുറത്തിരിക്കുക എന്നതാണ് പ്രശ്‌നം. ഹോട്ടലില്‍ എത്തിയ ഉടന്‍ സ്‌റ്റോക്‌സ് ക്വാറന്റൈന്‍ ആരംഭിച്ചുവെന്ന് രാജസ്ഥാന്‍ അധികൃതര്‍ പറഞ്ഞു. ആറ് ദിവസത്തെ ക്വാറന്റൈനാണ് സ്റ്റോക്‌സിന് ഉള്ളത്. ആറാമത്തെ ദിവസമാണ് ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ഷാര്‍ജയില്‍ വെച്ച് നേരിടും. എന്നാല്‍ ഈ മത്സരത്തില്‍ സ്റ്റോക്‌സിന് കളിക്കാനാവില്ല. ഇതിനിടയിലുള്ള ദിവസങ്ങള്‍ സ്‌റ്റോക്‌സിന് പരിശീലനത്തിനായി ഉപയോഗിക്കാം. ക്രിക്കറ്റില്‍ നിന്ന് കുറച്ചായി വിട്ടുനില്‍ക്കുന്ന സ്‌റ്റോക്‌സിന് അത് ഗുണം ചെയ്യുമെന്ന് രാജസ്ഥാന്‍ റോയല്‍സ് അധികൃതര്‍ പറഞ്ഞു.

പിതാവിന്റെ അര്‍ബുദവുമായി ബന്ധപ്പെട്ട് കുടുംബത്തിനൊപ്പം കഴിയുകയായിരുന്നു സ്റ്റോക്‌സ്. എപ്പോള്‍ കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്ന് സ്‌റ്റോക്‌സ് പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം രാജസ്ഥാന്‍ ടീം അധികൃതരെ ഐപിഎല്ലിലേക്ക് മടങ്ങിവരികയാണെന്ന് അറിയിച്ചിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്ന് യുഎഇയിലേക്ക് സ്റ്റോക്‌സ് തിരിച്ചെത്തുന്നുവെന്ന് രാജസ്ഥാന്‍ ഔദ്യോഗികമായി അറിയുക്കുകയും ചെയ്തിരുന്നു. പിതാവിനും സഹോദരനുമൊപ്പം വിമാനത്താവളത്തില്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ സ്‌റ്റോക്‌സ് പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം യുഎഇയില്‍ എത്തിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ദുബായ് വളരെ ചൂടുള്ള സ്ഥലമാണെന്ന് കുറിക്കുകയും ചെയ്തു. രാജസ്ഥാന്റെ മധ്യനിര ഇപ്പോള്‍ ദുര്‍ബലമാണ്. ഇതുവരെ മുന്‍നിരയില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടായിട്ടില്ല. ജോസ് ബട്‌ലര്‍ ഓപ്പണിംഗില്‍ പരാജയമാണ്. മധ്യനിരയില്‍ റോബിന്‍ ഉത്തപ്പയും റിയാന്‍ പരാഗും ഇതുവരെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. ഇതോടെയാണ് സ്‌റ്റോക്‌സിന്റെ സേവനം രാജസ്ഥാന് അത്യാവശ്യമായിരിക്കുന്നത്. നിലവില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് അദ്ദേഹം.

Story first published: Sunday, October 4, 2020, 21:00 [IST]
Other articles published on Oct 4, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+