വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: യാദവിനെക്കുറിച്ച് ചോപ്രയുടെ പ്രവചനം, ഈ വര്‍ഷം തന്നെ അത് സംഭവിക്കും!

മുംബൈയ്ക്കു വേണ്ടി മികച്ച പ്രകടനമാണ് യാദവ് കാഴ്ചവയ്ക്കുന്നത്

1

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സൂര്യകുമാര്‍ യാദവിനെക്കുറിച്ച് ആരും പ്രതീക്ഷിക്കാത്ത പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും ഇപ്പോള്‍ കമന്റേറ്ററുമായ ആകാഷ് ചോപ്ര. ഏഴു മല്‍സരങ്ങളില്‍ നിന്നും 233 റണ്‍സ് യാദവ് നേടിക്കഴിഞ്ഞു. ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെയാണ്. രണ്ടു ഫിഫ്റ്റികളടക്കമാണ് യാദവ് 200ന് മുകളില്‍ സ്‌കോര്‍ ചെയ്തത്.

IPL 2020: ആര്‍ച്ചര്‍ക്കെതിരേ അങ്ങനെയൊരു ഷോട്ട്, സൂര്യയോളം ധൈര്യം തനിക്കില്ല!- ഡികോക്ക്IPL 2020: ആര്‍ച്ചര്‍ക്കെതിരേ അങ്ങനെയൊരു ഷോട്ട്, സൂര്യയോളം ധൈര്യം തനിക്കില്ല!- ഡികോക്ക്

IPL 2020: തെവാത്തിയ വളരെ സ്‌പെഷ്യല്‍, കാരണം ചൂണ്ടിക്കാട്ടി ആകാഷ് ചോപ്രIPL 2020: തെവാത്തിയ വളരെ സ്‌പെഷ്യല്‍, കാരണം ചൂണ്ടിക്കാട്ടി ആകാഷ് ചോപ്ര

ഞായറാഴ്ച രാത്രി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മുംബൈ അഞ്ചു വിക്കറ്റിനു തകര്‍ത്തുവിട്ട കളിയിലും അദ്ദേഹം 53 റണ്‍സുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഈ മല്‍സരത്തിനു ശേഷമാണ് ചോപ്ര യാദവിനെ പുകഴ്ത്തിയത്.

ഈ വര്‍ഷം തന്നെ ഇന്ത്യക്കായി കളിക്കും

ഈ വര്‍ഷം തന്നെ ഇന്ത്യക്കായി കളിക്കും

ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ യാദവ് ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ചോപ്ര. 2020ല്‍ തന്നെ ഇന്ത്യന്‍ കുപ്പായത്തില്‍ നിങ്ങള്‍ക്കു യാദവിനെ കാണാന്‍ കഴിയും. ഈ വാക്കുകള്‍ തന്റെ ഹൃദയത്തില്‍ നിന്നും പുറത്തേക്കു വരുന്നതാണ്. അത് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചോപ്ര പറഞ്ഞു.
32 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഡല്‍ഹിക്കെതിരേ യാദവ് 53 റണ്‍സെടുത്തത്. കാഗിസോ റബാദയുടെ ബൗളിങിലായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ സിക്‌സര്‍.

യാദവ് ഗെയിം ചേഞ്ചര്‍

യാദവ് ഗെയിം ചേഞ്ചര്‍

മുംബൈ-ഡല്‍ഹി മല്‍സരത്തിലെ ഗെയിം ചേഞ്ചര്‍ യാദവായിരുന്നുവെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. എന്തൊരു ബാറ്റിങായിരുന്നു താരത്തിന്റേത്. കവേഴ്‌സ് മുകളിലൂടെയുള്ള ഷോട്ടുകള്‍, ഫ്‌ളിക്കുകള്‍, കട്ട് ഷോട്ടുകള്‍ എന്നിവയെല്ലാം ഗംഭീരമായിരുന്നു.
റബാദയുടെ ബൗളിങില്‍ ഫ്‌ളിക്ക് ചെയ്ത് യാദവ് നേടിയ സിക്‌സര്‍ കേക്കിനു മുകളില്‍ ചെറി വയ്ക്കുന്നത് പോലെ മനോഹരമായിരുന്നു. ആ ഷോട്ട് കണ്ട് അന്തം വിട്ടുപോയി. ഈ താരം തീര്‍ച്ചയായും ഇന്ത്യക്കു വേണ്ടി കളിക്കണമെന്നാണ് അതിനു ശേഷം താന്‍ പറഞ്ഞതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

മുംബൈയുടെ ബാറ്റിങ്

മുംബൈയുടെ ബാറ്റിങ്

ഒട്ടും ഭയമില്ലാതെയാണ് ഡല്‍ഹിക്കെതിരോ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ കളിച്ചതെന്നു ചോപ്ര വിലയിരുത്തി. തികഞ്ഞ ലാഘവത്തോടെയായിരുന്നു മുംബൈ താരങ്ങള്‍ ബാറ്റ് വീശിയത്. രോഹിത് തുടക്കത്തില്‍ പുറത്തായെങ്കിലും അത് അവര്‍ക്കു വലിയ വിഷയമായില്ല. ക്വിന്റണ്‍ ഡികോക്കിന്റെ ബാറ്റിങ് ഗംഭീരമായിരുന്നു. താനൊരു യഥാര്‍ഥ മാച്ച് വിന്നറാണെന്ന് അദ്ദേഹം കാണിച്ചുതന്നുവെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
മുംബൈയുടെ തുടക്കം പതുക്കെ ആയിരുന്നു. എന്നാല്‍ നോര്‍ട്ടെയ്‌ക്കെതിരേ ഷോട്ടുകള്‍ പായിച്ച് ഡികോക്ക് തന്റെ മികവ് കാണിച്ചുതന്നു. സൂര്യകുമാര്‍ യാദവ് കൂട്ടായി ക്രീസിലെത്തിയതോടെ ഡികോക്കിന് ആകാശം അതിരായി മാറി. ഇഷാന്‍ കിഷനും നല്ല പ്രകടനം കാഴ്ചവച്ചതായി ചോപ്ര പറഞ്ഞു.

Story first published: Monday, October 12, 2020, 19:42 [IST]
Other articles published on Oct 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X