Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മനോഹര ഇന്നിംഗ്‌സാണ്, തകര്‍ത്തടിക്കാന്‍ ഹിറ്റ്മാന്‍ ബെസ്റ്റാണെന്ന് മുന്‍ ഇംഗ്ലീഷ് താരം!!

ദുബായ്: രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സിനെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് താരം ഗ്രേയം സ്വാന്‍. ആ ഇന്നിംഗ്‌സ് കണ്ട് നില്‍ക്കാന്‍ തന്നെ മനോഹരമാണെന്ന് സ്വാന്‍ പറഞ്ഞു. പഞ്ചാബിനെതിരെ 45 പന്തില്‍ 70 റണ്‍സെടുത്തിരുന്നു രോഹിത്. ഏറ്റവും ഗംഭീര ഫോമിലാണ് രോഹിത് കളിച്ചതെന്ന് സ്വാന്‍ പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടിരുന്ന രോഹിത്തല്ല ഇപ്പോഴുള്ളത്. അന്ന് മെലിഞ്ഞ് ക്രിക്കറ്റിന് പറ്റുമെന്ന് തോന്നുന്ന ശരീരമായിരുന്നു രോഹിത്തിനുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴുള്ള രോഹിത്ത് അങ്ങനെയല്ല. പക്ഷേ കളി ജയിപ്പിക്കുന്ന കാര്യത്തില്‍ രോഹിത്തിന് ഒരു മാറ്റവുമില്ലെന്നും, ഇപ്പോഴും ഹിറ്റ്മാന്‍ തന്നെയാണെന്നും സ്വാന്‍ പറഞ്ഞു.

1

കഴിഞ്ഞ ദിവസത്തെ പ്രകടനത്തിലൂടെ ഐപിഎല്ലില്‍ 5000 റണ്‍സ് തികയ്ക്കാനും രോഹിത്തിന് സാധിച്ചിരുന്നു. ഇത്രയും റണ്‍സ് അടിക്കുന്ന മൂന്നാമത്തെ താരമാണ് രോഹിത്ത്. തുടക്കത്തില്‍ തന്നെ ബൗണ്ടറി അടിച്ചാണ് രോഹിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. വിരാട് കോലിയും സുരേഷ് റെയ്‌നയുമാണ് ഐപിഎല്ലില്‍ 5000 റണ്‍സിന് മുകളില്‍ നേടിയ താരങ്ങള്‍. 191 മത്സരങ്ങളില്‍ നിന്നാണ് രോഹിത്ത് ഈ നേട്ടം കുറിച്ചത്. കോലി 180 മത്സരങ്ങളില്‍ നിന്ന് 5430 റണ്‍സും റെയ്‌ന 193 മത്സരങ്ഹളില്‍ നിന്ന് 5368 റണ്‍സും നേടിയിട്ടുണ്ട്. രോഹിത്തും റെയ്‌നയും ഐപിഎല്ലില്‍ ഇതുവരെ ഒരു സെഞ്ച്വറിയാണ് നേടിയിട്ടുള്ളത്. എന്നാല്‍ വിരാട് കോലി അഞ്ച് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

രോഹിത്താണ് പഞ്ചാബിനെതിരെ ഖളത്തില്‍ നിറഞ്ഞ് നിന്നത്. അത്രയ്ക്കും മനോഹരമായിരുന്നു ആ ഇന്നിംഗ്‌സ്. പത്ത് വര്‍ഷം മുമ്പ് വളരെ മെലിഞ്ഞ താരമായിരുന്നെങ്കില്‍, ഇന്നത് അങ്ങനെയല്ല. പക്ഷേ പന്ത് അടിച്ചുപറത്തുന്ന കാര്യത്തില്‍ രോഹിത്ത് ഇപ്പോഴും മാറ്റമില്ലാത്ത താരമാണ്. രോഹിത്ത് ഇപ്പോള്‍ സീനിയര്‍ താരമാണ്. ഇപ്പോഴത്തെ തലമുറയിലെ പല താരങ്ങളും രോഹിത്തിന്റെ ചിത്രം ചുമരില്‍ പതിച്ച് ആരാധിക്കുന്നവരായിരുന്നു. അവരാണ് ഇപ്പോള്‍ രോഹിത്തിനൊപ്പം ബാറ്റ് ചെയ്യുന്നത്. മികച്ച ഫോമിലാവുമ്പോള്‍ കാണാന്‍ ഏറ്റവും മനോഹരമായ ബാറ്റിംഗാണ് രോഹിത്തിന്റേതെന്നും സ്വാന്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗറും രോഹിത്തിനെ പുകഴ്ത്തി. ഒരു പിയാനിസ്റ്റിനെ പോലെയാണ് രോഹിത്തെന്നും അദ്ദേഹം പറഞ്ഞു. സൂചിയില്‍ നൂല്‍ കോര്‍ക്കുന്നത് പോലെയാണ് അദ്ദേഹത്തിന്റെ ടൈമിംഗ്. ഷോട്ടുകളുടെ പ്ലേസ്‌മെന്റുകള്‍ അടക്കം മനോഹരമാണ്. ഒരു ഷോട്ട് പോലും ടൈമിംഗ് ഇല്ലാത്തതാണെന്ന് നിങ്ങള്‍ക്ക് പറയേണ്ടി വരില്ല. അത്രയ്ക്കും മനോഹരമാണത്. പിയാനിസ്റ്റിന്റെ നോട്ട ് പോലെയാണതെന്നും ബാംഗര്‍ പറഞ്ഞു. അതേസമയം ജസ്പ്രീത് ബുംറയുടെ ബൗളിംഗിനെയും സ്വാന്‍ അഭിനന്ദിച്ചു. ഗംഭീര തിരിച്ചുവരാണ് ബുംറ നടത്തിയത്. ക്ലാസ് സ്ഥിരമാണെന്ന് അദ്ദേഹം കാണിച്ച് തന്നു. ഈ ഫോം അദ്ദേഹം തുടരുമെന്നും സ്വാന്‍ പറഞ്ഞു.

Story first published: Friday, October 2, 2020, 12:16 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+