വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഔദ്യോഗിക പ്രഖ്യാപനമായി, ഡ്രീം 11 ഈ സീസണില്‍ മാത്രം ടൈറ്റില്‍ സ്‌പോണ്‍സര്‍

മുംബൈ: ആശയക്കുഴപ്പത്തിനും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഡ്രീം 11വരെ 2020ലെ ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി പ്രഖ്യാപിച്ച് ബിസിസിഐ. 18ാം തീയ്യതി തന്നെ ഡ്രീം ഇലവനെ സ്‌പോണ്‍സറായി തിരഞ്ഞെടുത്തിരുന്നെങ്കിലും കരാര്‍ സംബന്ധിച്ച ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനും പരിഹാരമായി. ഒരു വര്‍ഷത്തെ കരാര്‍ മാത്രമാണ് ഡ്രീം ഇലവന്‍ ബിസിസിഐയുമായി ഒപ്പിടുക. അടുത്ത രണ്ട് സീസണിലും ഡ്രീം ഇലവന് ടൈറ്റില്‍ സ്‌പോണ്‍സറാകണമെങ്കില്‍ 240 കോടി രൂപയെങ്കിലും പ്രതിവര്‍ഷം നല്‍കണമെന്ന് ബിസിസി ഐ ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി ഡ്രീം 11 പ്രതികരിക്കാതെ ഇരുന്നതോടെയാണ് ഒരു വര്‍ഷത്തെ കരാറിന് ധാരണയായത്. ഇക്കാര്യം ഔദ്യോഗികമായി ഐപിഎല്‍ ഭരണസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. 222കോടിക്കാണ് ഡ്രീം ഇലവനുമായുള്ള കരാര്‍.

അടുത്ത രണ്ട് സീസണിലും ടൈറ്റില്‍ സ്പോണ്‍സറാകാന്‍ ഡ്രീം ഇലവനോട് ബിസിസിഐ ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ തുകയ്ക്കായിരിക്കില്ല. 240 കോടി രൂപയെങ്കിലും പ്രതി വര്‍ഷം നല്‍കേണ്ടിവരും. ഇക്കാര്യത്തില്‍ ധാരണയിലെത്താത്തിനാലാണ് ഔദ്യോഗിക പ്രഖ്യാപനം വൈകിയത്. അടുത്ത സീസണില്‍ വിവോ തിരിച്ചെത്തിയില്ലെങ്കിലാണ് ഡ്രീം ഇലവന് മുന്നില്‍ അവസരമുണ്ടാവുക.

ipl-dream11

ഡ്രീം 11 ഒരു വര്‍ഷ കരാറിന് മാത്രം സമ്മതിച്ചത് ബിസിസി ഐക്ക് തലവേദനയാണ് കാരണം അടുത്ത സീസണില്‍ വീണ്ടും സ്പോണ്‍സറെ കണ്ടെത്തേണ്ടിവരും. അതിനാലാണ് മൂന്ന് സീസണിലെങ്കിലും കരാറൊപ്പിടാന്‍ ബിസിസി ഐ ശ്രമിച്ചത്. ചൈനീസ് കമ്പനിയായ വിവോ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയത് ബിസിസിഐക്ക് കടുത്ത തിരിച്ചടിയാണ്. കാരണം പ്രതിവര്‍ഷം 440 കോടി രൂപയാണ് വിവോ നല്‍കിയിരുന്നത്. എന്നാല്‍ നിലവില്‍ ഡ്രീം ഇലവനുമായി കരാര്‍ 222 കോടിക്കാണ്. പകുതിയിലധികം പണം ബിസിസി ഐക്ക് ഇത്തവണ നഷ്ടമാണ്. അടുത്ത വര്‍ഷം വിവോ ടൈറ്റില്‍ സ്‌പോണ്‍സറായി തിരിച്ചെത്താനുള്ള സാധ്യതയും കൂടുതലാണ്. വിവോയുള്‍പ്പെടെയുള്ള എല്ലാ ചൈനീസ് കമ്പനികളും ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

നേരത്തെ ചൈനാ വിരുദ്ധ മനോഭാവം ഇന്ത്യയില്‍ ശക്തമായതിനെത്തുടര്‍ന്നാണ് ചൈനീസ് കമ്പനിയായ വിവോ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയത്. 2019ല്‍ അഞ്ച് വര്‍ഷത്തെ കരാരാണ് വിവോയുമായി ബിസിസിഐ ഒപ്പിട്ടത്. ഇന്ത്യയില്‍ സുപരിചിതമായ ഡ്രീം11 ന്റെ അംബാസഡര്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയാണ്. ഡ്രീം ഇലവന്റെ പരസ്യത്തിലും ധോണി തന്നെയാണുള്ളത്. ഐപിഎല്ലിന്റെ 13ാം സീസണില്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെ യുഎഇയിലാണ് നടക്കുന്നത്.

Story first published: Wednesday, August 19, 2020, 18:50 [IST]
Other articles published on Aug 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X