Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ നടത്തിയാലും ബിസിസിഐക്ക് നഷ്ടം, സ്‌പോണ്‍സര്‍ഷിപ്പില്‍ ആശങ്ക

എന്തുവിധേയനയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കണം, ദൃഢനിശ്ചയത്തിലാണ് ബിസിസിഐ. നിലവില്‍ ഏപ്രില്‍ 15 -നാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുന്നത്. പക്ഷെ കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15 -ന് കളി നടക്കുമോയെന്ന കാര്യം സംശയത്തിലാണ്.

ഐപിഎല്‍ നടത്തിയാലും ബിസിസിഐക്ക് നഷ്ടം, സ്‌പോണ്‍സര്‍ഷിപ്പില്‍ ആശങ്ക

എന്തു ചെയ്യും? ബിസിസിഐ തലപുകയ്ക്കുകയാണ്. രണ്ടു വഴിയാണ് മുന്നില്‍. ഒന്നുകില്‍ ഐപിഎല്‍ റദ്ദാക്കണം. അല്ലെങ്കില്‍ തീയതി വീണ്ടും നീട്ടണം. ഐപിഎല്‍ നടന്നില്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ഭീമന്‍ നഷ്ടം ബിസിസിഐയുടെ മനസിലുണ്ട്. അതുകൊണ്ട് കൊറോണ ഭീതി കെട്ടടങ്ങിയിട്ട് ഐപിഎല്‍ സംഘടിപ്പിക്കാന്‍ കഴിയുമോ എന്നാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ അന്വേഷണം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലായ് - സെപ്തംബര്‍ മാസം ഐപിഎല്‍ നടത്തുന്നതിനെ കുറിച്ച് ബിസിസിഐ ഭാരവാഹികള്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. എന്തായാലും ഐപിഎല്‍ തീയതി നീട്ടുന്നതും ബിസിസിഐക്ക് നഷ്ടക്കച്ചവടമാണ്. മറ്റൊരു കലണ്ടര്‍ തീയതിയിലേക്ക് ഐപിഎല്‍ പുനര്‍നിശ്ചയിച്ചാല്‍ സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 1,200 കോടിയോളം രൂപ വെള്ളത്തിലാകും.

ഐപിഎല്‍ നടത്തിയാലും ബിസിസിഐക്ക് നഷ്ടം, സ്‌പോണ്‍സര്‍ഷിപ്പില്‍ ആശങ്ക

മാര്‍ച്ചില്‍ ഐപിഎല്‍ ആരംഭിക്കുന്നത് പ്രമാണിച്ച് പരസ്യ കരാറുകളെല്ലാം ബോര്‍ഡ് മുന്‍പേ പറഞ്ഞുറപ്പിച്ചിരുന്നു. പക്ഷെ, ഏപ്രില്‍ 15 -നും സീസണ്‍ തുടങ്ങിയില്ലെങ്കില്‍ പരസ്യം നല്‍കിയ കമ്പനികള്‍ കരാറില്‍ ഭേദഗതി ആവശ്യപ്പെടും. ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടത്തുന്നതെങ്കിലും ചിത്രമിതുതന്നെ. പുതിയ സാഹചര്യത്തില്‍ ഐപിഎല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏകദേശം 1,200 കോടിയോളം രൂപ ബിസിസിഐക്ക് നഷ്ടം സംഭവിക്കുമെന്നാണ് പുതിയ വിവരം.

അടച്ച സ്റ്റേഡിയത്തിലാണ് ഐപിഎല്‍ നടത്തുന്നതെങ്കില്‍ കരാറില്‍ നിന്നും പിന്മാറുമെന്ന് വിവോ, ആമസോണ്‍, ഫോണ്‍പേ തുടങ്ങിയ കമ്പനികള്‍ സൂചിപ്പിച്ചതായി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. നഷ്ടം സഹിച്ചായാലും ഐപിഎല്‍ നടത്തുന്നതിനെ കുറിച്ചാണ് ബിസിസിഐയുടെ ഇപ്പോഴത്തെ ചിന്ത.

മറ്റൊരു തീയതിയിലേക്ക് മത്സരം വീണ്ടും നീട്ടുകയാണെങ്കില്‍ മത്സരക്രമം ബോര്‍ഡ് കാര്യമായി വെട്ടിച്ചുരുക്കും. നേരത്തെ, 2009 ഐപിഎല്‍ സീസണ്‍ അഞ്ചാഴ്ച്ച കൊണ്ടാണ് ബിസിസിഐ പൂര്‍ത്തിയാക്കിയത്. അന്ന് ദക്ഷിണാഫ്രിക്കയായിരുന്നു വേദി. സമാനമായ മത്സരക്രമമായിരിക്കും ഈ വര്‍ഷവും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കൈക്കൊള്ളുക.

Story first published: Wednesday, March 18, 2020, 19:28 [IST]
Other articles published on Mar 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+