Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിന്റെ പുതിയ ഒഫീഷ്യല്‍ പാര്‍ട്ണറായി അണ്‍അക്കാദമി, ബിസിസിഐ പ്രഖ്യാപിച്ചു!!

മുംബൈ: ഐപിഎല്ലിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറായി പുതിയ കമ്പനിയെ നിയമിച്ച് ബിസിസിഐ. ബെംഗളൂരു ആസ്ഥാനമായുള്ള ടെക് കമ്പനി അണ്‍ അക്കാദമിയെയാണ് പാര്‍ട്ണറായി നിയമിച്ചത്. മൂന്ന് സീസണുകളിലേക്ക് കരാര്‍. സെപ്റ്റംബര്‍ 19ന് ഐപിഎല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാനിരിക്കെയാണ് ബിസിസിഐ പുതിയ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പ്രധാന സ്‌പോണ്‍സറായിരുന്ന വിവോ ചൈനീസ് ബന്ധത്തെ തുടര്‍ന്ന് സ്‌പോണ്‍സര്‍ഷിപ്പ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് വിവിധ മാറ്റങ്ങളാണ് സ്‌പോണ്‍സര്‍ഷിപ്പില്‍ വന്നരിിക്കുന്നത്.

1

ഡ്രീം ഇലവാണ് ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പുള്ളത്. എന്നാല്‍ വിവോയുമായുണ്ടായിരുന്ന തുക ഡ്രീം ഇലവനില്‍ നിന്ന് ലഭിക്കില്ല. 222 കോടി രൂപയ്ക്കാണ് കരാര്‍ ബിസിസിഐ ഉണ്ടാക്കിയത്. ഇനിയും മറ്റ് സ്‌പോണ്‍സര്‍ഷിപ്പുകള്‍ ബിസിസിഐയ്ക്ക് നികത്താനുണ്ട്. അതും ഉടനെ തന്നെ പ്രഖ്യാപിക്കും. 120 കോടിക്കാണ് അണ്‍ അക്കാദമിയുമായുള്ള മൂന്ന് സീസണ്‍ ഡീല്‍ ഉറപ്പിച്ചതെന്നാണ് സൂചന. ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയത് കൊണ്ടാണ് അണ്‍ അക്കാദമിക്ക് കരാര്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് കമ്പനിയായ ക്രെഡുമായി മറ്റൊരു ഡീലും ബിസിസിഐയ്ക്ക് മുന്നിലുണ്ട്. അമ്പയര്‍ പാര്‍ട്ണര്‍, സ്ട്രാറ്റജിക് ടൈം ഔട്ട് പാര്‍ട്ണര്‍ എന്നീ ഡീലുകളാണ് ഇനി മുന്നിലുള്ളത്. 28 കോടി രൂപയാണ് അമ്പയര്‍ പാര്‍ട്ണര്‍ക്കുള്ള കരാര്‍ തുക. ടൈം ഔട്ട് പാര്‍ട്ണര്‍ക്ക് 30 കോടി രൂപയും ആവശ്യമാണ്. ഈ വര്‍ഷത്തെ മൊത്തം സ്‌പോണ്‍സര്‍ഷിപ്പ് തുക 360 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വലിയ നഷ്ടമാണ് ബിസിസിഐക്കുള്ളത്. കഴിഞ്ഞ തവണ 618 കോടിയോളം ബിസിസിഐയ്ക്ക് ലഭിച്ചിരുന്നു.

അണ്‍അക്കാദമിയെ ഒഫീഷ്യല്‍ പാര്‍ട്ണരായി ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ഐപിഎല്ലിലൂടെ അണ്‍ അക്കാദമിയെ ഇന്ത്യയിലെ ഏറ്റവും ബ്രാന്‍ഡായി വളര്‍ത്താന്‍ സാധിക്കുമെന്ന് അണ്‍ അക്കാദമിയുടെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് കരണ്‍ ഷറോഫ് പറഞ്ഞു. അതേസമയം ബിഡ് തുക അടുത്ത വര്‍ഷങ്ങളില്‍ വര്‍ധിപ്പിക്കണമെന്ന് ഡ്രീം ഇലവനോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറല്ല. ഇതോടെ ഡ്രീം ഇലവനുമായി അടുത്ത സീസണുകളില്‍ കരാര്‍ ഉണ്ടാവില്ല.

Story first published: Saturday, August 29, 2020, 16:18 [IST]
Other articles published on Aug 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+