Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിന്റെ ഒഫീഷ്യല്‍ പാര്‍ട്ണര്‍മാരായി 'ക്രെഡ്', കരാര്‍ മൂന്ന് വര്‍ഷത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഒഫീഷ്യല്‍ പങ്കാളികളായി ക്രഡിറ്റ് കാര്‍ഡ് കമ്പനിയായ ക്രെഡ്. മൂന്ന് വര്‍ഷത്തേക്ക് കമ്പനിയുമായി കരാറൊപ്പിട്ട വിവരം ഔദ്യോഗികമായി ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്. ഈ സീസണ്‍ മുതല്‍ കരാര്‍ പ്രാബല്യത്തിലുണ്ടാവും. 2022ലാണ് കരാര്‍ അവസാനിക്കുന്നത്. 'ക്രെഡിനെ ഒഫീഷ്യല്‍ പാര്‍ട്ണര്‍മാരായി സന്തോഷമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച രീതിയില്‍ പോകുന്ന ലീഗാണ് ഐപിഎല്‍. പുതിയ കരാറിലൂടെ ക്രഡിനെ കൂടുതല്‍ പേര്‍ ശ്രദ്ധിക്കുമെന്നാണ് കരുതുന്നത്'-ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ഇത്തവണ ചൈനീസ് കമ്പനികള്‍ ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് വിട്ടുനിന്നതോടെയാണ് കൂടുതല്‍ ഇന്ത്യന്‍ കമ്പനികളുമായി കരാറിലെത്താന്‍ ഐപിഎല്‍ ഭരണ സമിതിയും ബിസിസിഐയും തീരുമാനിച്ചത്. നേരത്തെ ചൈനാ വിരുദ്ധ മനോഭാവം ഇന്ത്യയില്‍ വര്‍ധിച്ച സാഹചര്യത്തില്‍ വിവോ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയിരുന്നു. ഇതോടെ ഡ്രീം ഇലവനെ ഐപിഎല്‍2020ന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി ബിസിസിഐ തിരഞ്ഞെടുത്തിരുന്നു.

ipl-cred

അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ചൈനീസ് കമ്പനികള്‍ ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്നത്. ഇന്ത്യയില്‍ ചൈനീസ് ഇറക്കുമതികള്‍ക്ക് നിയന്ത്രണവും ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് ശേഷവും വിവോയെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരാക്കാന്‍ ബിസിസിഐയും സര്‍ക്കാരും അനുമതി നല്‍കിയിരുന്നുവെങ്കിലും പ്രതിഷേധം ശക്തമായതോടെ തീരുമാനം മാറ്റുകയായിരുന്നു. 2019ല്‍ അഞ്ച് വര്‍ഷത്തെ കരാറാണ് വിവോയുമായി ബിസിസി ഐ ഒപ്പിട്ടത്. പ്രതിഷേധങ്ങള്‍ ഒതുങ്ങിയാല്‍ അടുത്ത വര്‍ഷം തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് വിവോ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോഴും അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന അവസ്ഥയാണുള്ളത്. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് മാത്രമല്ല, പരസ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും ചൈനീസ് കമ്പനികള്‍ വിട്ടുനില്‍ക്കുകയാണ്. ചൈനീസ് കമ്പനികളുടെ പിന്മാറ്റം ബിസിസിഐയെ സംബന്ധിച്ച് വലിയ സാമ്പത്തിക ബാധ്യതയാണ്.

സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍13ാം സീസണ്‍ ആരംഭിക്കുന്നത്. നവംബര്‍ 10നാണ് ഫൈനല്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണ യുഎഇയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലാവും ഐപിഎല്‍ നടത്തുക. യുഎഇയിലെത്തി ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയ ടീമുകള്‍ ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നെങ്കിലും ടീമിന്റെ അവസാന കോവിഡ് പരിശോധനാ ഫലത്തില്‍ എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവാണെന്ന് വ്യക്തമായിരുന്നു.

Story first published: Wednesday, September 2, 2020, 14:59 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+