Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഹിറ്റ്‌വിക്കറ്റായി ഹര്‍ദിക് പാണ്ഡ്യ, ഇതാദ്യ സംഭവമല്ല; പട്ടികയില്‍ സൂപ്പര്‍ താരങ്ങളും

അബുദാബി: മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ജയം വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം യുഎഇയില്‍ കളിച്ച ആറ് മത്സരത്തിലും തോറ്റവരെന്ന നാണക്കേടോടെയാണ് മുംബൈ കൊല്‍ക്കത്തയ്‌ക്കെതിരേ ഇറങ്ങിയത്. എന്നാല്‍ ജയത്തോടെ വലിയ ആത്മവിശ്വാസം നേടാന്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനായി. മികച്ച ബാറ്റിങ് നിരയുള്ള കൊല്‍ക്കത്തയെ 49 റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ മുംബൈ താരം ഹര്‍ദിക് പാണ്ഡ്യ ഹിറ്റ് വിക്കറ്റ് നല്‍കിയാണ് പുറത്തായത്. നിലയുറപ്പിച്ച് ഫോമിലേക്ക് എത്തിയിരുന്ന ഹര്‍ദിക് ആന്‍ഡ്രേ റസലില്‍ നിന്ന് യോര്‍ക്കര്‍ പ്രതീക്ഷിച്ച് ബാക്ക് ഫൂട്ടില്‍ കളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റ് സ്റ്റംപില്‍ കൊള്ളുകയായിരുന്നു.

ഹര്‍ദിക് ഹിറ്റ് വിക്കറ്റാകുന്നത്.

13 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ മികച്ച നിലയില്‍ നില്‍ക്കുമ്പോഴാണ് ഹര്‍ദിക് ഹിറ്റ് വിക്കറ്റാകുന്നത്. ഒരു പക്ഷെ ഹര്‍ദിക് ക്രീസില്‍ നില്‍ക്കുകയായിരുന്നെങ്കില്‍ മുംബൈ സ്‌കോര്‍ബോര്‍ഡ് 200 റണ്‍സും പിന്നിടുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഹിറ്റ് വിക്കറ്റ് സമ്മാനിച്ച് ഹര്‍ദികിന് മടങ്ങേണ്ടി വന്നു. എന്നാല്‍ ഐപിഎല്ലില്‍ ഹിറ്റ് വിക്കറ്റ് സമ്മാനിക്കുന്ന ആദ്യ ബാറ്റ്‌സ്മാനല്ല ഹര്‍ദിക് പാണ്ഡ്യ. ഹര്‍ദികിന് മുമ്പ് 10 താരങ്ങള്‍ ഹിറ്റ് വിക്കറ്റായിട്ടുണ്ട്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

റിയാന്‍ പരാഗ്

അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം റിയാന്‍ പരാഗ് ഹിറ്റ് വിക്കറ്റായിരുന്നു. കെകെആറിന്റെ ആന്‍ഡ്രേ റസലിനെ ഹുക്ക് ഷോട്ടിന് ശ്രമിക്കവെയാണ് പരാഗ് ഹിറ്റ് വിക്കറ്റാവുന്നത്. പരാഗിന് മുമ്പ് 2017ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഷെല്‍ഡോന്‍ ജാക്‌സനാണ് ഹിറ്റ് വിക്കറ്റായത്. പൂനെ സൂപ്പര്‍ ജയ്ന്റിനെതിരായ മത്സരത്തില്‍ ബാക്ക് ഫൂട്ടില്‍ കളിക്കവെ താരത്തിന്റെ കാല് സ്റ്റംപില്‍ കൊള്ളുകയായിരുന്നു.

യുവരാജ് സിങ്

ചില സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ ഹിറ്റ് വിക്കറ്റായിട്ടുണ്ട് എന്നതാണ് കൗതുകം. 2016ല്‍ തന്റെ 100ാം ഐപിഎല്‍ മത്സരത്തിനിറങ്ങിയ യുവരാജ് സിങ് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ബാറ്റ് സ്റ്റംപില്‍ തട്ടി പുറത്തായിരുന്നു. ഇതേ സീസണില്‍ ഡേവിഡ് വാര്‍ണര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ യുവരാജ് പുറത്തായതിന് സമാനമായ രീതിയില്‍ ഹിറ്റ് വിക്കറ്റായിരുന്നു.

ദീപക് ഹൂഡ

ഇതേ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റ മറ്റൊരു താരമായ ദീപക് ഹൂഡയും ഹിറ്റ് വിക്കറ്റായി. ഡല്‍ഹിക്കെതിരായ മത്സരത്തിലായിരുന്നു ഇത്. 2012ല്‍ രവീന്ദ്ര ജഡേജ ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടി കത്തിക്കയറിയ മത്സരത്തില്‍ ജഡേജ പുറത്തായത് ഹിറ്റ് വിക്കറ്റായാണ്. 48 റണ്‍സും അഞ്ച് വിക്കറ്റുമാണ് ജഡേജ ഈ മത്സരത്തില്‍ നേടിയത്. സൗരഭ് തിവാരി (2012),സ്വപ്‌നില്‍ അസ്‌നോദ്കര്‍ (2009),മുസാവിര്‍ ഖോട്ടി (2008) എന്നിവരാണ് ഹിറ്റ് വിക്കറ്റായ മറ്റ് താരങ്ങള്‍.

Story first published: Thursday, September 24, 2020, 12:20 [IST]
Other articles published on Sep 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+