For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുസ്തഫിസുര്‍ റഹ്മാനായി കെകെആറും മുംബൈയും, എന്‍ഒസി നല്‍കാതെ ബിസിബി

ധാക്ക: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും 14 ദിവസം മാത്രമാണുള്ളത്. കൊറോണയുടെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയോടെ ടൂര്‍ണമെന്റ് നടക്കാനൊരുങ്ങുമ്പോള്‍ പല സൂപ്പര്‍ താരങ്ങളും സീസണില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഫ്രാഞ്ചൈസികള്‍ക്ക് തലവേദനയാകുന്നുണ്ട്. ഇപ്പോഴിതാ പേസ് ബൗളര്‍മാരുടെ അഭാവം നികത്താനായി മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ താരത്തെ വിട്ടുനല്‍കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകാത്തതാണ് തിരിച്ചടി. ബംഗ്ലാദേശിന്റെ അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തെ ചൂണ്ടിക്കാട്ടിയാണ് ബിസിബി താരത്തിന് എന്‍ഒസി നിഷേധിക്കുന്നത്.

നേരത്തെ മുംബൈയ്ക്കുവേണ്ടി കളിച്ചിട്ടുള്ള മുസ്തഫിസുര്‍ റഹ്മാന്‍ ടി20 ഫോര്‍മാറ്റില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്ന ഒരു ബൗളറാണ്. സൂപ്പര്‍ താരം ലസിത് മലിംഗ ഈ സീസണില്‍ നിന്ന് പിന്മാറിയതോടെയാണ് മുംബൈ പകരക്കാരനെ തേടിയത്. കൊല്‍ക്കത്ത ഹാരി ഗുര്‍ണിയുടെ പകരക്കാരനെയാണ് തിരയുന്നത്. മുംബൈ മലിംഗയ്ക്ക് പകരക്കാരനായി ഓസ്‌ട്രേലിയയുടെ ജെയിംസ് പാറ്റിന്‍സണെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഹാരിക്ക് പകരക്കാരനെ കൊല്‍ക്കത്ത ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മികച്ച പേസ് ബൗളര്‍മാരുടെ അഭാവമുള്ള കെകെആറാണ് മുസ്തഫിസുര്‍ റഹ്മാനായി സജീവമായി രംഗത്തുള്ളത്.

mustafizur-rahman

2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് ആദ്യമായി മുസ്തഫിസുര്‍ ഐപിഎല്ലില്‍ കളിച്ചത്. സീസണില്‍ ഹൈദരാബാദ് കിരീടം നേടിയപ്പോള്‍ 16 വിക്കറ്റുമായി മിന്നും പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. 2018ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ മുസ്തഫിസുര്‍ 7 മത്സരത്തില്‍ നിന്ന് 7 വിക്കറ്റാണ് നേടിയത്. സീസണിന്റെ അവസാനത്തില്‍ മുംബൈ താരത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. 24 ഐപിഎല്ലില്‍ നിന്നായി 24 വിക്കറ്റുകളാണ് താരത്തിന്റെ ഐപിഎല്ലിലെ സമ്പാദ്യം. ഒക്ടോബര്‍ 24നാണ് ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. ഇതിനായുള്ള പരിശീലനത്തിലാണ് ബംഗ്ലാദേശുള്ളത്. കൊറോണയുടെ ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശിന്റെ ആദ്യ പര്യടനമാണിത്. നിലവിലെ സാഹചര്യത്തില്‍ ബൗളറെ വിട്ടുകൊടുത്താല്‍ പരിക്കേല്‍ക്കാനോ,രോഗം ബാധിക്കാനോ ഉള്ള സാധ്യത കൂടുതലാണ്. അത് ദേശീയ ടീമിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ബിസിബി മുസ്തഫിസുര്‍ റഹ്മാന് എന്‍ഒസി നിഷേധിച്ചത്. സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. നവംബര്‍ 10നാണ് കലാശപ്പോരാട്ടം. സുരേഷ് റെയ്‌ന,ഹര്‍ഭജന്‍ സിങ് തുടങ്ങിയ താരങ്ങളും ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കുന്നില്ല.

Story first published: Saturday, September 5, 2020, 14:10 [IST]
Other articles published on Sep 5, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+