IPL 2020: മോശം പദപ്രയോഗം, കെകെആര്‍ താരം രാഹുല്‍ ത്രിപാതിക്ക് ശാസന
അബുദാബി: ഇന്നലെ നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മോശം പദപ്രയോഗം നടത്തിയതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ രാഹുല്‍ ത്രിപാതിക്ക് ശാസന. വിക്കറ്റ് നഷ്ടമായതിന് പിന്നാലെ അസഭ്യം പറഞ്ഞതിനാണ് ത്രിപാതിയെ ശാസിച്ചത്. ഹൈദരബാദിനെതിരേ 16 പന്തില്‍ 23 റണ്‍സുമായി നില്‍ക്കെ ടി നടരാജന്റെ ഓവറില്‍ ത്രിപാതി ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.
രണ്ട് ഫോറും ഒരു സിക്‌സുമാണ് അദ്ദേഹം നേടിയത്. പുറത്തായി മടങ്ങുമ്പോള്‍ അസഭ്യമായി സംസാരിച്ചത് അംപയര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ടിലെ ലെവല്‍ 1 കുറ്റമാണ് അദ്ദേഹം ചെയ്തത്. 2.3 വകുപ്പ് പ്രകാരമുള്ള നിയമലംഘനമാണ് ത്രിപാതി ചെയ്തത്. 2.3 വകുപ്പ് പ്രകാരം ഏത് ഭാഷയിലും മോശം പദപ്രയോഗം നടത്തുന്നതും തെറ്റാണ്. സ്റ്റംപ് മൈക്ക് ത്രിപാതിയുടെ മോശം പദപ്രയോഗം പിടിച്ചെടുത്തതോടെയാണ് താരത്തിന് പണി കിട്ടിയത്. നിലവില്‍ താക്കീതാണ് നല്‍കിയിരിക്കുന്നത്.

ഇനിയും സമാന കുറ്റം ആവര്‍ത്തിച്ചാല്‍ ത്രിപാതി നടപടി നേരിടേണ്ടി വരും. ഓപ്പണറെന്ന നിലയില്‍ രാഹുല്‍ ത്രിപാതിയില്‍ വലിയ പ്രതീക്ഷയാണ് കെകെആറിനുള്ളത്. അതിവേഗം റണ്‍സുയര്‍ത്താന്‍ മികവുള്ള ത്രിപാതിയുടെ പ്രകടനം പവര്‍പ്ലേയില്‍ ടീമിന് അത്യാവശ്യമായിരുന്നു. മികച്ച രീതിയില്‍ കളിച്ച് മുന്നേറവെയാണ് നടരാജന്റെ പന്തില്‍ ത്രിപാതി പുറത്തായത്. ഇതാണ് താരത്തെ പ്രകോപിച്ചത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ സൂപ്പര്‍ ഓവറിലാണ് കെകെആര്‍ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 163 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദും 163 റണ്‍സെടുത്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ലോക്കി ഫെര്‍ഗൂസന്‍ രണ്ട് റണ്‍സില്‍ ഹൈദരാബാദിനെ തളച്ചിട്ടതോടെ അനായാസ ജയം കെകെആര്‍ നേടുകയായിരുന്നു. സീസണില്‍ ആദ്യ മത്സരത്തിനിറങ്ങിയ ലോക്കി ഫെര്‍ഗൂസനാണ് കെകെആറിന്റെ വിജയ ശില്‍പ്പി.
നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫെര്‍ഗൂസന്‍ സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഇനിയുള്ള മത്സരങ്ങള്‍ പ്ലേ ഓഫ് പോരാട്ടത്തില്‍ നിര്‍ണ്ണായകമായതിനാല്‍ത്തന്നെ ജയം എല്ലാവര്‍ക്കും അനിവാര്യമാണ്. 9 മത്സരത്തില്‍ നിന്ന് അഞ്ചാം ജയത്തോടെ കെകെആര്‍ നാലാം സ്ഥാനത്ത് തുടരുന്നു. ദിനേഷ് കാര്‍ത്തികിനെ മാറ്റി ഇയാന്‍ മോര്‍ഗനെ നായകനാക്കിയ കെകെആറിന്റെ തീരുമാനം ശരിവെക്കുന്ന തരത്തിലാണ് നിലവിലെ ടീമിന്റെ പ്രകടനം. 9 മത്സരത്തില്‍ നിന്ന് മൂന്ന് ജയം നേടിയ ഹൈദരാബാദ് നിലവില്‍ അഞ്ചാം സ്ഥാനക്കാരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications