വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഫേവറിറ്റുകളെ തിരഞ്ഞെടുത്ത് ബ്രെറ്റ് ലീ, ഒന്ന് മലയാളി താരം- ഇനിയും അരങ്ങേറാത്തവര്‍

ദേവ്ദത്ത്, തെവാത്തിയ എന്നിവരെയാണ് ലീ ചൂണ്ടിക്കാട്ടിയത്

ഐപിഎല്ലിന്റെ 13ാം സീസണിനു കൊടിയിറങ്ങിയതിനു പിന്നാലെ തന്റെ ഫേവറിറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിദഗ്ധരുടെ പാനലില്‍ ലീയുമുണ്ടായിരുന്നു. ചൊവ്വാഴ്ച നടന്ന കലാശക്കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് അഞ്ചാം കിരീടത്തിന് അവകാശികളായിരുന്നു.

1

വിവിധ ഫ്രാഞ്ചൈസികള്‍ക്കായി നിരവധി യുവതാരങ്ങള്‍ ഈ ടൂര്‍ണമെന്റിലൂടെ ഉയര്‍ന്നുവന്നിരുന്നു. മുംബൈ ഇന്ത്യന്‍സിനായി ഇഷാന്‍ കിഷന്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മലയാളി താരം ദേവ്ദത്ത് പടിക്കല്‍, രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി രാഹുല്‍ തെവാത്തിയ എന്നിവരടക്കമുള്ള താരങ്ങള്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

IPL 2020- വെറുതെയല്ല മുംബൈ അഞ്ചാം കിരീടം നേടിയത്! അറിയാം പ്രധാന കാരണങ്ങള്‍IPL 2020- വെറുതെയല്ല മുംബൈ അഞ്ചാം കിരീടം നേടിയത്! അറിയാം പ്രധാന കാരണങ്ങള്‍

IPL 2020: അവനെ നോക്കിവച്ചോ, വളരെ സ്‌പെഷ്യല്‍- മുംബൈ ഹീറോയെ പുകഴ്ത്തി യുവിIPL 2020: അവനെ നോക്കിവച്ചോ, വളരെ സ്‌പെഷ്യല്‍- മുംബൈ ഹീറോയെ പുകഴ്ത്തി യുവി

പുതിയ ഇന്ത്യന്‍ യുവതാരങ്ങളുടെ വരവിനെ ലീ സ്വാഗതം ചെയ്തു. ഇത് അവിസ്മരണീയം തന്നെയാണ്. കാണികളില്ലാതെ മല്‍സരങ്ങള്‍ നടത്തേണ്ടി വന്നത് കടുപ്പമായിരുന്നു. എന്നാല്‍ തന്നെ സംബന്ധിച്ച് ഈ സീസണിലെ ഏറ്റവും മികച്ച കാര്യം ഇന്ത്യന്‍ യുവതാരങ്ങളുടെ കടന്നുവരവാണ്. ദേവ്ദത്ത് പടിക്കലുമാര്‍, തെവാത്തിയമാര്‍ തുടങ്ങിയ യുവതാരങ്ങള്‍ മികച്ചു നിന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ് വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും നമ്മള്‍ ഈ സീസണില്‍ കണ്ടു. ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനവും മികച്ചതായിരുന്നുവെന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ ലീ വ്യക്തമാക്കി.

2

അതേസമയം, കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ക്രിസ് ഗെയ്‌ലിന്റെ പ്രകടനത്തെ ഷോയില്‍ പങ്കെടുത്ത മുന്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ പ്രശംസിച്ചു. ഗെയ്‌ലിന്റെ ബാറ്റിങ് വളരെ ആസ്വാദ്യകരമായിരുന്നു. യൂനിവേഴ്‌സല്‍ ബോസ് തന്നെയാണ് ക്രിസ് ഗെയ്ല്‍. ഇതിനു കാരണവുമുണ്ട്. ഒരുപാട് പേര്‍ മല്‍സരം കണ്ടു കൊണ്ടിരിക്കെ ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയില്‍ ടീമിലെത്തി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ഗെയ്‌ലിനു കഴിഞ്ഞു.

പഞ്ചാബ് നടത്തിയ തകര്‍പ്പന്‍ തിരിച്ചുവരവില്‍ ഗെയ്‌ലിന്റെ പ്രകടനം ഗംഭീരമായിരുന്നുവെന്നും ലാറ വിലയിരുത്തി. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു സീസണിന്റെ ആദ്യ പകുതിയില്‍ ഗെയ്‌ലിനു പുറത്തിരിക്കേണ്ടിവന്നത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 277 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം പഞ്ചാബ് തുടര്‍ച്ചയായി അഞ്ചു വിജയങ്ങള്‍ കൊയ്തപ്പോള്‍ നിര്‍ണായക താരമായി മാറുകയും ചെയ്തിരുന്നു.

Story first published: Wednesday, November 11, 2020, 19:44 [IST]
Other articles published on Nov 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X