വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ലേലം: തീരുമോ ടീമുകളുടെ ഈ ആശങ്കകള്‍?

മുംബൈ: ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ ആരവങ്ങള്‍ കഴിഞ്ഞു. ഇനി താരലേലം. ഡിംസബര്‍ 19 -ന് കൊല്‍ക്കത്തയില്‍ നിശ്ചയിച്ചിരിക്കുന്ന താരലേലത്തില്‍ പങ്കെടുക്കാന്‍ ടീം ഫ്രാഞ്ചൈസികളെല്ലാം കച്ചമുറുക്കി തയ്യാറാണ്. ഇക്കുറി കിങ്‌സ് ഇലവന്‍ പഞ്ചാബാണ് കൂട്ടത്തില്‍ 'ധനികര്‍'. താരങ്ങള്‍ക്കായി 42.70 കോടി രൂപ വരെ പഞ്ചാബിന് ചിലവഴിക്കാം. മറുഭാഗത്ത് ഏറ്റവും കൂടുതല്‍ താരങ്ങളെ ലേലത്തില്‍ പിടിക്കാനുള്ള അവസരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുണ്ട്.

ലേലത്തിന് കച്ചമുറുക്കി ടീമുകൾ

ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഭൂരിപക്ഷം വിദേശ താരങ്ങളെയും ബാംഗ്ലൂര്‍ പുറത്തുകളഞ്ഞിരുന്നു. അതുകൊണ്ട് പുതിയ സീസണിലേക്കുള്ള ലേലത്തില്‍ 12 താരങ്ങളെ വരെ ബാംഗ്ലൂരിന് ടീമിലെടുക്കാം. റോബിന്‍ ഉത്തപ്പ, ഡേവിഡ് മില്ലര്‍, ക്രിസ് മോറിസ്, ജേസണ്‍ ബെറന്‍ഡോര്‍ഫ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആരോണ്‍ ഫിഞ്ച്, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കോളിന്‍ മണ്‍റോ തുടങ്ങിയ കളിക്കാര്‍ക്കായി ലേലത്തില്‍ വന്‍ പിടിവലിയുണ്ടാകുമെന്നാണ് പൊതു വിലയിരുത്തല്‍. ഐപിഎല്‍ ലേലം നടക്കാനിരിക്കെ ടീമുകളുടെ ഇപ്പോഴത്തെ സാഹചര്യങ്ങളും പ്രശ്‌നങ്ങളും ചുവടെ പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

കഴിഞ്ഞ സീസണിലെ കിരീട ജേതാക്കളാണ് മുംബൈ ഇന്ത്യന്‍സ്. നവംബര്‍ 15 -ന് ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിച്ചപ്പോള്‍ ട്രെന്‍ഡ് ബോള്‍ട്ട്, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്, ധവാല്‍ കുല്‍ക്കര്‍ണി എന്നീ പേസര്‍മാര്‍ മുംബൈയിലെത്തിയിട്ടുണ്ട്. നിലവില്‍ ബുംറയും മലിംഗയുമുണ്ട് മുംബൈയുടെ കുന്തമുനയായി. ടീമില്‍ പുതിയ പേസര്‍മാരും ചേരുന്നതോടെ മുംബൈ ഇന്ത്യന്‍സ് അപകടകാരിയാകുമെന്ന കാര്യമുറപ്പ്. ഇതേസമയം, ബുംറയും ഹാര്‍ദ്ദിക് പാണ്ഡ്യയും പരുക്കിന്റെ പിടിയില്‍ നിന്നും തിരിച്ചുവരുന്നതേയുള്ളൂ. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് മൂന്നു പേസര്‍മാരെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ മുംബൈ ടീമിലെടുത്തത്.

മുംബൈ സ്ക്വാഡ്

പേസ് നിരയിലെ ആശങ്കകള്‍ പരിഹരിച്ച സ്ഥിതിക്ക് പറ്റിയൊരു ഓപ്പണിങ് ബാറ്റ്‌സ്മാനെ കണ്ടെത്താനായിരിക്കും മുംബൈ ഇനി ശ്രമിക്കുക. അതായത്, രോഹിത്തിനും ഡികോക്കിനുമൊരു 'ബാക്ക് അപ്പ്'. മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഷിമ്രോണ്‍ ഹിറ്റ്മയര്‍, കോളിന്‍ മണ്‍റോ എന്നീ താരങ്ങളിലൊരാള്‍ മുംബൈയുടെ ഓപ്പണറാവാന്‍ സാധ്യതയേറെ.

ഇപ്പോഴത്തെ മുംബൈ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ, ഹാര്‍ദ്ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്വിന്റണ്‍ ഡികോക്ക്, മിച്ചല്‍ മക്ലനാഗന്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ, ക്രുണാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, അന്‍മോല്‍പ്രീത് സിങ്, ട്രെന്‍ഡ് ബോള്‍ട്ട്, രാഹുല്‍ ചഹാര്‍, ഇഷന്‍ കിഷന്‍, അങ്കുല്‍ റോയ്, ധവാല്‍ കുല്‍ക്കര്‍ണി, ആദിത്യ താരെ, ഷെഫേന്‍ റൂഥര്‍ഫോര്‍ഡ്, ജയന്ത് യാദവ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

എന്നത്തേയും പോലെ ടീമിന്റെ അടിസ്ഥാന ഘടനയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തയ്യാറല്ല. ടീം സന്തുലിതമാണ്. 'ഡാഡിമാരുടെ ആര്‍മി' എന്ന വിളിപ്പേര് ചെന്നൈ ഫ്രാഞ്ചൈസി തന്നെ ഇത്തവണ ഏറ്റുപിടിച്ചിട്ടുണ്ട്. സ്‌ക്വാഡ് നോക്കിയാല്‍ കാണാം, പ്രായം 30 പിന്നിട്ട താരങ്ങളാണ് ടീമില്‍ ഭൂരിപക്ഷവും. പക്ഷെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രായമൊരു തടസമല്ലെന്ന് കഴിഞ്ഞ രണ്ടു സീസണിലും ധോണിപ്പട തെളിയിച്ചുകഴിഞ്ഞു. എന്തായാലും പുതിയ സീസണിലേക്ക് സ്‌പെഷ്യലിസ്റ്റ് ഡെത്ത് ഓവര്‍ ബൗളര്‍മാരെ വാങ്ങാനായിരിക്കും ചെന്നൈയുടെ ശ്രമം.

ആര്‍സിബിയുടെ പോക്ക് ശരിയല്ല, 2 പേര്‍ വിചാരിച്ചാല്‍ കപ്പടിക്കില്ല!! തുറന്നടിച്ച് അലി

ചെന്നൈ സ്ക്വാഡ്

നിലവില്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്കാണ് ഡെത്ത് ഓവറുകളുടെ ചുമതല. പക്ഷെ കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ മാത്രമാണ് ബ്രാവോ വീഴ്ത്തിയത്. നിരയില്‍ ദീപക് ചഹാറുണ്ടെങ്കിലും നതാന്‍ കോള്‍ട്ടര്‍ നൈലോ മിച്ചല്‍ സ്റ്റാര്‍ക്കോ ടീമിലെത്തുന്നത് ചെന്നൈയ്ക്ക് ഗുണം ചെയ്യും.

ഇപ്പോഴത്തെ ചെന്നൈ സ്‌ക്വാഡ്: മഹേന്ദ്ര സിങ് ധോണി, സുരേഷ് റെയ്‌ന, ഫാഫ് ഡുപ്ലെസി, അംബാട്ടി റായുഡു, മുരളി വിജയ്, റിതുരാജ് ഗായിക്‌വാദ്, ഷെയ്ന്‍ വാട്‌സണ്‍, ഡ്വെയ്ന്‍ ബ്രാവോ, കേദാര്‍ ജാദവ്, ലൂങ്കി എന്‍ങ്കിഡി, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്‍ടര്‍, മോനു കുമാര്‍, എന്‍ ജഗദീശന്‍, ഹര്‍ഭജന്‍ സിങ്, കരണ്‍ ശര്‍മ്മ, ഇമ്രാന്‍ താഹിര്‍, ദീപക് ചഹാര്‍, കെഎം ആസിഫ്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

ട്രാന്‍സ്ഫര്‍ വിന്‍ഡോ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയ ടീമുകളില്‍ ഒന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. രവിചന്ദ്രന്‍ അശ്വിനും അജിങ്ക്യ രഹാനെയും ഇപ്പോള്‍ ഡല്‍ഹി പാളയത്തിലാണ്. ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, പൃഥ്വി ഷാ എന്നിവര്‍ ബാറ്റിങ് നിരയില്‍ അണിനിരക്കുന്നതോടെ ടീം സുശക്തം. ലേലത്തില്‍ കൂടുതല്‍ വിദേശ താരങ്ങളെ പിടിക്കാനായിരിക്കും ഡല്‍ഹിയുടെ ശ്രമം.

ഡൽഹി സ്ക്വാഡ്

അഞ്ചു താരങ്ങള്‍ക്കുള്ള ഒഴിഞ്ഞ സ്ലോട്ടുണ്ട് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പക്കല്‍. രണ്ടു ഓള്‍ റൗണ്ടര്‍മാരെയും രണ്ടു മുന്‍നിര പേസര്‍മാരെയും കണ്ടെത്താനായാല്‍ ടീം സുസ്ഥിരമാകുമെന്ന കാര്യമുറപ്പ്. മാര്‍ക്കസ് സ്റ്റോയിനിസിനോ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിനോ വേണ്ടി ഡല്‍ഹി ഫ്രാഞ്ചൈസി വാശിപ്പിടിച്ചാല്‍ അത്ഭുതം തെല്ലുമില്ല. കഴിഞ്ഞ സീസണില്‍ 533 റണ്‍സും 14 വിക്കറ്റുകളും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി സ്‌റ്റോയിനിസ് നേടിയിരുന്നു.

ഇപ്പോഴത്തെ ഡല്‍ഹി സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍, പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഇഷാന്ത് ശര്‍മ്മ, അമിത് മിശ്ര, അവേഷ് ഖാന്‍, സന്ദീപ് ലമിച്ചാനെ, കഗീസോ റബാദ, കീമോ പോള്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, അജിങ്ക്യ രഹാനെ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ടീമിലെ രണ്ടു മുതിര്‍ന്ന കളിക്കാരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഴേസ് ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വേണ്ടെന്നു വെച്ചത്. 2012, 2014 സീസണുകളില്‍ കൊല്‍ക്കത്ത കിരീടമുയര്‍ത്തുമ്പോള്‍ റോബിന്‍ ഉത്തപ്പയും പിയൂഷ് ചൗളയും ടീമിലെ നിര്‍ണായക പോരാളികളായിരുന്നു. എന്നാല്‍ പുതിയ സീസണില്‍ ഇവര്‍ രണ്ടുപേരും വേണ്ടെന്ന് കൊല്‍ക്കത്ത തീരുമാനിച്ചു. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ലിന്നെയും ഫ്രാഞ്ചൈസി ഒഴിവാക്കിയിട്ടുണ്ട്. ഒരുപക്ഷെ വിലകൂടിയ കളിക്കാരെ കളഞ്ഞിട്ട് പണത്തിനൊത്ത മൂല്യം നല്‍കുന്ന താരങ്ങളെ പിടിക്കാനായിരിക്കും കൊല്‍ക്കത്തയുടെ ആലോചന.

കെകെആര്‍ ചെയ്തത് വിഡ്ഢിത്തം... ഇത് തന്നെ തെളിവ്, ആ താരം വേണമായിരുന്നെന്ന് യുവരാജ്

കൊൽക്കത്ത സ്ക്വാഡ്

ക്രിസ് ലിന്‍ പോയ സ്ഥിതിക്ക് ആരോണ്‍ ഫിഞ്ചിലോ ഷിമ്രോണ്‍ ഹിറ്റ്മയറിലോ കൊല്‍ക്കത്ത ശ്രദ്ധ കേന്ദ്രീകരിക്കാം. നിലവില്‍ ആന്ദ്രെ റസ്സലുണ്ട് ക്രീസില്‍ സ്‌ഫോടനം നടത്താന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനായി. കഴിഞ്ഞ സീസണില്‍ റസ്സലിനെ അമിതമായി ആശ്രയിച്ചായിരുന്നു കൊല്‍ക്കത്തയുടെ കളിയും.

പുതിയ സീസണില്‍ റസ്സലിന് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുണ്ട്. ഡേവിഡ് മില്ലറോ മാര്‍ക്കസ് സ്‌റ്റോയിനിസോ ടീമിലെത്തിയാല്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. പേസ് നിരയിലും ചില്ലറ ആശങ്കകള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്കോ ജേസണ്‍ ബെറന്‍ഡോര്‍ഫോ കടന്നുവന്നാല്‍ ബൗളിങ് നിരയിലെ തലവേദനകളും അകലും.

ഇപ്പോഴത്തെ കൊല്‍ക്കത്ത സ്‌ക്വാഡ്: ദിനേശ് കാര്‍ത്തിക്, ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍, ലോക്കി ഫെര്‍ഗൂസന്‍, നിതീഷ് റാണ, സന്ദീപ് വാരിയര്‍, ഹാരി ഗുര്‍ണി, കമലേഷ് നാഗര്‍കോട്ടി, ശിവം മാവി, സിദ്ധേഷ് ലാഡ്.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

അജിങ്ക്യ രഹാനെയെ കൂടാതെയാണ് പുതിയ സീസണില്‍ രാജസ്ഥാന്‍ കളിക്കാനിറങ്ങുന്നത്. ഇത്രയും കാലം ഇന്ത്യന്‍ താരങ്ങള്‍ക്ക് രാജസ്ഥാന്‍ റോയല്‍സ് പ്രാമുഖ്യം നല്‍കി. നടക്കാനിരിക്കുന്ന ലേലത്തിലും ഈ പതിവ് തുടരുമെന്നാണ് സൂചന. എന്തായാലും ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി മായങ്ക് മാര്‍ഖണ്ഡേ, അങ്കിത് രജ്പൂത്, രാഹുല്‍ തേവാട്ടിയ എന്നീ താരങ്ങളെ ഫ്രാഞ്ചൈസി ടീമിലെത്തിച്ചിട്ടുണ്ട്.

വിദേശ താരങ്ങളുടെ കാര്യത്തില്‍ രാജസ്ഥാന്‍ വലിയ ആശങ്കകളില്ല. സ്റ്റീവ് സ്മിത്തും ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്ക്‌സും ജോഫ്ര ആര്‍ച്ചറും രാജസ്ഥാന്റെ റോയല്‍സിന്റെ പവര്‍ഹൗസായി മാറുന്നു.

രാജസ്ഥാൻ സ്ക്വാഡ്

ഇത്തവണത്തെ ലേലത്തില്‍ റോബിന്‍ ഉത്തപ്പ, ദീപക് ഹൂഡ, റിക്കി ഭൂയി, അക്ഷദീപ് നാഥ് തുടങ്ങിയ ആഭ്യന്തര താരങ്ങളെ പിടിക്കാനായിരിക്കും ഫ്രാഞ്ചൈസി ഉത്സാഹം കാണിക്കുക.

ഇപ്പോഴത്തെ രാജസ്ഥാന്‍ സ്‌ക്വാഡ്: സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്ക്‌സ്, ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ്, ശശാങ്ക് സിങ്, ശ്രേയസ് ഗോപാല്‍, മഹിപാല്‍ ലോംറോര്‍, വരുണ്‍ ആരോണ്‍, മനന്‍ വോറ, മായങ്ക് മാര്‍ഖണ്ഡേ, രാഹുല്‍ തേവാട്ടിയ, അങ്കിത് രാജ്പൂത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

യൂസഫ് പഠാന്‍, ഷാക്കിബ് അല്‍ ഹസന്‍, ദീപക് ഹൂഡ എന്നീ താരങ്ങളെയാണ് ലേലത്തിന്് മുന്‍പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയത്. അതുകൊണ്ട് ലേലത്തില്‍ ഫിനിഷര്‍മാരെ കണ്ടെത്തുകയാവും ഹൈദരാബാദിന്റെ പ്രഥമ ലക്ഷ്യം. മാര്‍ക്കസ് സ്റ്റോയിനിസിലോ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിലോ ഹൈദരാബാദ് ഫ്രാഞ്ചൈസിയുടെ കണ്ണു പതിയാം. സണ്‍റൈസേഴ്‌സിന്റെ മധ്യനിരയില്‍ ഡേവിഡ് മില്ലര്‍ അനുയോജ്യനായാണ്.

ഇപ്പോഴത്തെ ഹൈദരാബാദ് സ്‌ക്വാഡ്: കെയിന്‍ വില്യംസണ്‍, ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി, അഭിഷേക് ശര്‍മ്മ, ജോണി ബെയര്‍സ്‌റ്റോ, വൃദ്ധിമാന്‍ സാഹ, ശ്രീവത് ഗോസ്വാമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍, ഷഹബാസ് നദീം, ബില്ലി സ്റ്റാന്‍ലേക്ക്, ബേസില്‍ തമ്പി, ടി നടരാജന്‍.

ഞെട്ടിത്തരിച്ച് കെകെആര്‍... ഒഴിവാക്കിയ ലിന്നിന് ടി10 റെക്കോര്‍ഡ്, 30 പന്തില്‍ 91!! വീഡിയോ

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

പുതിയ സീസണില്‍ നായകന്‍ അശ്വിനെ പറഞ്ഞുവിട്ടാണ് പഞ്ചാബ് തുടങ്ങാന്‍ പോകുന്നത്. അശ്വിനൊപ്പം സാം കറനെയും ഡേവിഡ് മില്ലറിനെയും കിങ്‌സ് ഇലവന്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത്തവണ മികവാര്‍ന്ന ബൗളിങ് നിരയെ വാര്‍ത്തെടുക്കാനായിരിക്കും പഞ്ചാബിന്റെ ശ്രമം. മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം മില്‍നെ, ജേസണ്‍ ബെറന്‍ഡോര്‍ഫ് തുടങ്ങിയ താരങ്ങള്‍ക്കായി പഞ്ചാബും മത്സരിച്ചേക്കാം.

നിലവില്‍ മുഹമ്മദ് ഷമിയെ ആശ്രയിച്ചാണ് പഞ്ചാബിന്റെ ബൗളിങ് തന്ത്രങ്ങള്‍ മുഴുവന്‍. ഇക്കുറി ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി കൃഷ്ണപ്പ ഗൗതമും ജഗദീഷ സുചിത്തും പഞ്ചാബ് നിരയിലെത്തിയിട്ടുണ്ട്. അശ്വിനെ വേണ്ടെന്നുവെച്ച സ്ഥിതിക്ക് ക്യാപ്റ്റന്‍ തൊപ്പി 40 -കാരനായ ക്രിസ് ഗെയ്‌ലിലേക്ക് എത്താനുള്ള സാധ്യതയുമേറെ.

ഇപ്പോഴത്തെ പഞ്ചാബ് സ്‌ക്വാഡ്: കെഎല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍, നിക്കോളാസ് പൂരന്‍, മന്ദീപ് സിങ്, കെ ഗൗതം, മുഹമ്മദ് ഷമി, മൂജീബ് ഉര്‍ റഹ്മാന്‍, അര്‍ഷദീപ് സിങ്, ഹാര്‍ഡസ് വിലോയന്‍, എം അശ്വിന്‍, ജെ സുചിത്, ഹര്‍പ്രീത് ബ്രാര്‍, ദര്‍ശന്‍ നാല്‍കണ്ടെ.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ലേലത്തിന് മുന്‍പ് കീശ കാലിയാക്കിയ താരങ്ങളെയെല്ലാം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പറഞ്ഞൊഴിവാക്കിയിട്ടുണ്ട്. എബി ഡി വില്ലേഴ്‌സും മോയിന്‍ അലിയും മാത്രമാണ് ബാംഗ്ലൂരില്‍ തുടരുന്ന വിദേശ താരങ്ങള്‍. ലേലത്തില്‍ സ്‌ഫോടകാത്മകമായി ബാറ്റു ചെയ്യാന്‍ കഴിയുന്ന താരങ്ങളെ പിടിക്കാനായിരിക്കും ബാംഗ്ലൂര്‍ ശ്രമിക്കുക. ക്രിസ് ലിന്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കോളിന്‍ മണ്‍റോ --- ഇവരില്‍ ഒരാള്‍ക്കായി ബാംഗ്ലൂര്‍ വലവീശാം. ഡെത്ത് ഓവറില്‍ മികവോടെ പന്തെറിയാന്‍ കഴിയുന്ന താരത്തിനായുള്ള അന്വേഷണവും ബാംഗ്ലൂര്‍ നടത്തും. ക്രിസ് മോറിസോ മിച്ചല്‍ സ്റ്റാര്‍ക്കോ ഈ നിരയില്‍ കടന്നുവരാന്‍ സാധ്യതയേറെ.

ഇപ്പോഴത്തെ ബാംഗ്ലൂര്‍ സ്‌ക്വാഡ്: വിരാട് കോലി, മോയീന്‍ അലി, യുസ്‌വേന്ദ്ര ചാഹല്‍, എബി ഡി വില്ലേഴ്‌സ്, പാര്‍ത്ഥിവ് പട്ടേല്‍, മുഹമ്മദ് സിറാജ്, പവന്‍ നേഗി, ഉമേഷ് യാദവ്, ഗുര്‍കീരത് മന്‍, ദേവ്ദത്ത് പടിക്കല്‍, ശിവം ദൂബെ, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്‌നി.

Story first published: Tuesday, November 19, 2019, 14:42 [IST]
Other articles published on Nov 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X